Malayalam
ദിലീപിന്റെയും അദ്ദേഹത്തിന്റെയും കണക്ക് കൂട്ടലുകള്‍ തെറ്റി! 14 കോടി തകർന്നടിഞ്ഞു! നൗഷാദിന്റെ മരണ ശേഷം നടുക്കുന്ന വെളിപ്പെടുത്തൽ…ഒന്നും അറിഞ്ഞില്ലല്ലോ… ഞെട്ടലോടെ
ദിലീപിന്റെയും അദ്ദേഹത്തിന്റെയും കണക്ക് കൂട്ടലുകള്‍ തെറ്റി! 14 കോടി തകർന്നടിഞ്ഞു! നൗഷാദിന്റെ മരണ ശേഷം നടുക്കുന്ന വെളിപ്പെടുത്തൽ…ഒന്നും അറിഞ്ഞില്ലല്ലോ… ഞെട്ടലോടെ
പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ മരണ വാർത്ത ഉറ്റവർക്കും സുഹൃത്തുക്കൾക്കും ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല. കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളര്‍ത്തി. ഭാര്യ മരിച്ച് രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി.
പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ആദാരാഞ്ജലികള്‍ നേര്‍ന്ന് താരങ്ങളും സംവിധായകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല ഉള്‍പ്പെടെയുളള ചിത്രങ്ങള്‍ നൗഷാദിന്റെ നിര്‍മ്മാണത്തിലാണ് ഒരുങ്ങിയത്. നൗഷാദ് നിര്‍മ്മിച്ച സ്പാനിഷ് മസാല എന്ന ചിത്രത്തെ കുറിച്ചുളള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകന്‍ ശാന്തിവിള ദിനേശ്. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം പറയുന്നത്.
ലാല്‍ജോസിന്‌റെ സംവിധാനത്തില്‍ ദിലീപ് നായകനായ സ്പാനിഷ് മസാല നൗഷാദിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത്. സ്പാനിഷ് മസാല നിര്‍മ്മിച്ച ശേഷം നൗഷാദ് ജീവിതത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചും ശാന്തിവിള പറഞ്ഞു.ദിലീപ് ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ലാണ് സ്പാനിഷ് മസാല പുറത്തിറങ്ങിയത്. റൊമാന്റിക്ക് കോമഡി ചിത്രം സ്‌പെയിനില്‍ വെച്ച് ഭൂരിഭാഗവും ചിത്രീകരിച്ച സിനിമയാണ്. ഒരു ആവറേജ് ചിത്രമായി സ്പാനിഷ് മസാലയെ കുറിച്ച് അഭിപ്രായങ്ങള്‍ വന്നു.
14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാല്‍ജോസിന്‌റെ സ്പാനിഷ് മസാല നിര്‍മ്മിച്ചത്. എന്നാല്‍ ആ ചിത്രം ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ശാന്തിവിള ദിനേഷ് പറയുന്നു. ലാല്‍ജോസിന്‌റെ മറ്റ് സിനിമകള്‍ പോലെ സ്പാനിഷ് മസാല വന്നില്ലേ എന്ന് ഞാന്‍ നൗഷാദിനോട് ചോദിച്ചിരുന്നു. മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു നൗഷാദിന്റെ മറുപടിയെന്നും ശാന്തിവിള ദിനേശ് ഓര്‍ത്തെടുത്തു.
സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആര്‍ഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാല്‍ ലാല്‍ജോസിന്‌റെയും ദിലീപിന്‌റെയും കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിച്ച് ദയനീയ പരാജമായി ആ സിനിമ മാറി. അവിടം മുതലാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്. അദ്ദേഹം പതിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയത്. സിനിമാ മേഖലയില്‍ ഒരുപാട് പേര്‍ നൗഷാദിന്റെ സഹായം സ്വീകരിച്ചവരുണ്ട്. ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുമ്പോഴും നൗഷാദ് എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു നിന്നത്. അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്ക് തന്നെ അതായിരുന്നു, നിര്‍മ്മാതാവിനെ കുറിച്ച് ശാന്തിവിള ദിനേശ് വ്യക്തമാക്കി.
ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് സ്പാനിഷ് മസാല എടുത്തത്. ദിലീപിനൊപ്പം കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനയപ്രസാദ്, നെല്‍സണ്‍ തുടങ്ങിയവരും വിദേശ താരങ്ങളും അഭിനയിച്ച ചിത്രമായിരുന്നു സ്പാനിഷ് മസാല. നിവിന്‍ പോളി സിനിമയില്‍ അതിഥി വേഷത്തില്‍ എത്തി. ദിലീപിന്‌റെ കോമഡി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
അതേസമയം നൗഷാദ് നിര്‍മ്മിച്ച കാഴ്ച എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സംവിധായകന്‍ ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു കാഴ്ച. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടി മാധവന്‍ എന്ന ഫിലിം പ്രോജക്ഷനിസ്റ്റായി എത്തിയ സിനിമയില്‍ പദ്മപ്രിയയാണ് നായികയായി എത്തിയത്. ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടമായ പവന്‍ എന്ന കുട്ടി കേരളത്തില്‍ എത്തുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്.
lബ്ലെസി തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. നൗഷാദും സേവി മനോ മാത്യൂവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. കാഴ്ച അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച പുതുമുഖ സംവിധായകനായി ബ്ലെസിയും, മികച്ച നടനായി മമ്മൂട്ടിയും, മികച്ച ബാലതാരങ്ങളായി ബേബി സനുഷയും മാസ്റ്റര്‍ യഷും പുരസ്‌കാരങ്ങള്‍ നേടി. കാഴ്ചയ്ക്ക് ശേഷമാണ് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ എന്നീ മമ്മൂട്ടി ചിത്രങ്ങളും നൗഷാദ് നിര്‍മ്മിച്ചത്.
ബെന്നി പി നായരമ്പലത്തിന്‌റെ തിരക്കഥയില്‍ ഷാഫി ഒരുക്കിയ മമ്മൂട്ടി ചിത്രമാണ് ചട്ടമ്പിനാട്. മമ്മൂട്ടി കന്നഡ കലര്‍ന്ന മലയാളം സംസാരിക്കുന്ന കഥാപാത്രമായി എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടി. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമയില്‍ വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മനോജ് കെ ജയന്‍, വിനു മോഹന്‍, റായ് ലക്ഷ്മി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.നൗഷാദും ആന്റോ ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.