Connect with us

400 എപ്പിസോഡുകൾ പിന്നിട്ട് മൗനരാഗം മുന്നേറുമ്പോഴും ആരാധകർക്ക് ആ ഒരു വിഷമം മാത്രം; സീരിയൽ പിന്നണി പ്രവർത്തകരോടും കല്യാണിയോടുമുള്ള ആ അപേക്ഷ !

Malayalam

400 എപ്പിസോഡുകൾ പിന്നിട്ട് മൗനരാഗം മുന്നേറുമ്പോഴും ആരാധകർക്ക് ആ ഒരു വിഷമം മാത്രം; സീരിയൽ പിന്നണി പ്രവർത്തകരോടും കല്യാണിയോടുമുള്ള ആ അപേക്ഷ !

400 എപ്പിസോഡുകൾ പിന്നിട്ട് മൗനരാഗം മുന്നേറുമ്പോഴും ആരാധകർക്ക് ആ ഒരു വിഷമം മാത്രം; സീരിയൽ പിന്നണി പ്രവർത്തകരോടും കല്യാണിയോടുമുള്ള ആ അപേക്ഷ !

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പാരമ്പരകളിലൊന്നാണ് മൗനരാഗം. 2019 ഡിസംബർ 16 ന് ആണ് സീരിയൽ ആരംഭിച്ചത്. തെലുങ്ക് സീരിയലായ മൗന രാഗത്തിന്റ മലയാളം പരിഭാഷയാണ് ഇത് . തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്. പുതുമുഖ താരങ്ങളായ ഐശ്വര്യയും നലീഫ് ജിയയുമാണ് സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇവർക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ബാലാജി ശർമ്മ,കല്യാൺ ഖന്ന,പ്രതിഭാ ജി,സാബു വർഗ്ഗീസ് ,സേതു ലക്ഷ്മി സോന ജെലീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലിന് ലഭിക്കുന്നത്.

ഐശ്വര്യ അവതരിപ്പിക്കുന്ന കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പ്രകാശന്റേയും ദീപയുടേയും മകളാണ് കല്യാണി. ആൺകുട്ടിയെ ആഗ്രഹിച്ച പ്രകാശന് എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കല്യാണി എന്നൊരു മകൾ ജനിക്കുന്നു. പെൺകുട്ടികളോട് വെറുപ്പുള്ള പ്രകാശൻ അവളെ മകളായി അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം പോലും നൽകാതെ വീട്ടിലെ ജോലിക്കാരിയാക്കുകയായിരുന്നു. കല്യണിയെ കൂടാതെ കാദംബരി എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. എന്നാൽ കാദംബരിയോട് ഇത്രയ്ക്ക് വെറിപ്പും ക്രൂരതയും പ്രകാശൻ കാണിച്ചിരുന്നില്ല. പീന്നീട് ദീപ ഒരു മകന് ജന്മം കൊടുത്തു. മകനായ വിക്രമാദിത്യനായിരുന്നു പ്രകാശന്റെ സർവ്വവും.

മിണ്ടാപ്രാണിയായ കല്യാണിയുടെ ജീവിത്തിലേയ്ക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തിയതോടെയാണ് കഥ മാറുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയിൽ തന്നെ കല്യാണിയെ ഇഷ്ടപ്പെടുകയായിരുന്നു. കല്യാണിക്കും കിരണിനോട് തിരിച്ച് പ്രണയം തോന്നി. എന്നാൽ ഈ ബന്ധത്തെ ഇരു വീട്ടുകാരും എതിർക്കുകയായിരുന്നു. കല്യാണിയുടെ അച്ഛനായ പ്രകാശനായിരുന്നു ഈ ബന്ധത്തെ ഏറ്റവും കൂടുതൽ എതിർക്കുന്നത്. കിരൺ ജീവിതത്തിലേയ്ക്ക് വന്നതോടെ കല്യാണിയുടെ ജീവിതത്തിലേയ്ക്ക് വിജയങ്ങൾ ഓരോന്നായി വരുകയായിരുന്നു.

സീരിയൽ ഇപ്പോൾ 400 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ് . വളരെ വലിയ രീതിയിൽ തന്നെ 400 ആം എപ്പിസോഡ് ആഘോഷമാക്കുകയും ചെയ്യുകയുണ്ടായി. തങ്ങളെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറയുന്നതിനോടൊപ്പം ഇനിയും കൂടെയുണ്ടാവണമെന്ന് ഇവർ പറയുന്നുണ്ട്. സീരിയലിലേത് പോലെ തന്ന കിരൺ ആയിരുന്നു സംസാരിച്ചത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങളുമായിട്ടാണ് ഇനി മൗനരാഗം എത്തുന്നതെന്നും കിരൺ പറയുന്നു. മൗനരാഗത്തിന് എല്ലാവിധത്തലുള്ള ആശംസകളും പിന്തുണയും പ്രേക്ഷകർ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇനിയും കല്യാണിയായി എത്തുന്ന ഐശ്വര്യയുടെ ശബ്ദം കേൾക്കാൻ ആരാധകർക്ക് സാധിച്ചിട്ടില്ല.. ഇന്നെങ്കിലും കല്യാണി സംസാരിക്കുമെന്ന് വിചാരിച്ചുവെന്നാണ് ഒരു ആരാധകൻ പറഞ്ഞത്. 400 ന്റെ നിറവിൽ ആണ് എന്ന് വെച്ച് സംസാരിക്കാൻ പാടില്ല എന്നൊക്ക ഉണ്ടോ എന്ന കമന്റുകൾ വരുന്നുണ്ട്. ഇനി ശരിക്കും ഈ കല്യാണി സംസാരിക്കില്ലേ എന്നും ചോദിക്കുന്നവരും ഉണ്ട്. മുൻപും കല്യാണി സംസാരിക്കാൻ വേണ്ടി പ്രേക്ഷകർ അഭ്യർത്ഥനയുമായിട്ടെത്തിയിരുന്നു .

about mounaragam

More in Malayalam

Trending

Recent

To Top