Malayalam
ഒന്ന് രണ്ട് പ്രൊപ്പോസലുകള്‍ സജീവമാണ്, അച്ഛന് നാട്ടിലെത്തിയാൽ തീരുമാനം എടുക്കും…ഈ ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടക്കും; അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞതിൽ ഒരു ട്വിസ്റ്റുണ്ടെന്ന് സ്വാസിക
ഒന്ന് രണ്ട് പ്രൊപ്പോസലുകള്‍ സജീവമാണ്, അച്ഛന് നാട്ടിലെത്തിയാൽ തീരുമാനം എടുക്കും…ഈ ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടക്കും; അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞതിൽ ഒരു ട്വിസ്റ്റുണ്ടെന്ന് സ്വാസിക
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സ്ക്രീനിലെ നിറസാന്നിധ്യമാണെങ്കിലും സ്വാസിക ശ്രദ്ധ നേടുന്നത് സീത എന്ന പരമ്പരയിലൂടെയാണ്. ഇതിലൂടെയാണ് സ്വാസിക നിരവധി ആരാധകരെ സമ്പാദിച്ചതും. മിനിസ്ക്രീന്‍ പേക്ഷകര്‍ തനിക്ക് നല്കിയ സ്നേഹത്തേയും അംഗീകാരത്തേയും കുറിച്ചുമെല്ലാം സ്വാസിക പലപ്പോഴും വാചാലയായിട്ടുണ്ട്.
തന്റെ വിവാഹ വാര്‍ത്തയുമായി കഴിഞ്ഞ ദിവസം സ്വാസിക എത്തിയിരുന്നു. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞത്. വിവാഹം ഉടനെ തന്നെയുണ്ടാകും. ചിലപ്പോള്‍ ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്. അങ്ങനെയാണ് എന്റെയൊരു നിഗമനം. കൊറോണയായത് കൊണ്ട് ഡിസംബറില്‍ തന്നെ വേണോ എന്നൊക്കെയാണ് ആലോചിക്കുന്നതെന്നും സ്വാസിക പറയുന്നുണ്ട്. പിന്നാലെ പ്രണയ വിവാഹമാണോ എന്ന ചോദ്യത്തിന് പ്രണയ വിവാഹമാണെന്നായിരുന്നു സ്വാസികയുടെ മറുപടി. കുറേ നാളത്തെ പ്രണയമാണ്. ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണെന്നും സ്വാസിക പറയുന്നു.
ഇപ്പോൾ ഇതാ തന്റെ പ്രണയത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറയുന്നത്
ഈ ഡിസംബറിലോ അടുത്ത വര്‍ഷം ജനുവരിയിലോ നടക്കുന്ന തരത്തില്‍ മാട്രിമോണി വഴി കല്യാണ ആലോചനകള്‍ മുന്നോട്ട് പോവുകയാണെന്നാണ് സ്വാസിക പറയുന്നത്. ഒന്ന് രണ്ട് പ്രൊപ്പോസലുകള്‍ സജീവമാണ്. അച്ഛന് ബഹ്റനില്‍ നിന്ന് നാട്ടിലെത്തിയ ശേഷമേ തീരുമാനം എടുക്കൂ. തനിക്കിപ്പോള്‍ പ്രണയം ഒന്നുമില്ല. എല്ലാവരും എപ്പോഴും പ്രണയത്തെ കുറിച്ച് ചോദിക്കുന്നതിനാല്‍ ഞാനും ഒരു രസത്തിന് പറഞ്ഞതാണ്.
വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹമാവും എന്റേത്. പലരും കാണുമ്പോള്‍, ചില ഗോസിപ്പുകളൊക്കെ വച്ച്, അയാളാണോ ഇയാളാണോ എന്നൊക്കെ ചോദിക്കും. കേട്ട് കേട്ട് ഇപ്പോള്‍ അവര്‍ ചോദിക്കുന്നതൊക്കെ ഞാനുങ്ങ് സമ്മതിക്കും. വെറുതേ, അവര്‍ക്കൊരു സന്തോഷം, എനിക്കും രസം എന്ന് സ്വാസിക ചിരിയോടെ പറയുന്നു.
തനിക്കൊരു ഇഷ്ടമുണ്ടെന്ന് മുന്‍പ് പറഞ്ഞിരുന്നു. കയ്യാലപുറത്ത് ഇരിക്കുന്ന തേങ്ങ പോലെയാണത്. വിവാഹത്തിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ല. കുടുംബത്തിന്റെ പിന്തുണയും ജാതകവുമൊക്കെ നോക്കിയായിരിക്കും വിവാഹം. ഇഷ്ടത്തെ കുറിച്ച് പറയാന്‍ മടി ഇല്ലെങ്കിലും എല്ലാം ഒത്ത് വന്നാല്‍ മാത്രമേ കല്യാണം നടക്കുകയുള്ളു എന്നുമാണ് സ്വാസിക മുന്‍പൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
