Connect with us

ഷോയിലേക്ക് പോകുന്നതിന് മുൻപ് അത് നടന്നു! മറച്ചുവെച്ച ആ രഹസ്യം പൊട്ടിച്ച് മണിക്കുട്ടൻ, ആശംസകളുമായി ആരാധകർ

Malayalam

ഷോയിലേക്ക് പോകുന്നതിന് മുൻപ് അത് നടന്നു! മറച്ചുവെച്ച ആ രഹസ്യം പൊട്ടിച്ച് മണിക്കുട്ടൻ, ആശംസകളുമായി ആരാധകർ

ഷോയിലേക്ക് പോകുന്നതിന് മുൻപ് അത് നടന്നു! മറച്ചുവെച്ച ആ രഹസ്യം പൊട്ടിച്ച് മണിക്കുട്ടൻ, ആശംസകളുമായി ആരാധകർ

ലോക്‌‍ഡൗണോടെ ഇടറിവീണ സഹപ്രവർത്തകരെ ചേർത്തുനിർത്തി തമിഴകം ഒരു സിനിമ പിടിച്ചു, നവരസ. മലയാളത്തിൽ നിന്നടക്കമുള്ള താരങ്ങളും സഹകരിച്ച 9 ചെറുസിനിമകൾ ഒരു നൂലിൽ കോർത്തെടുത്ത ആന്തോളജി. മനുഷ്യജീവിതം കടന്നുപോകുന്ന 9 തരം അവസ്ഥകളാണ് നവരസ പറയുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഓഗസ്റ്റ് ആറിന് ചിത്രം റിലീസ് ചെയ്യും. മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

ചിത്രത്തിന്‍റെ ഡേറ്റ് അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഇന്നലെ പുറത്തെത്തിയിരുന്നു. സൂര്യ, വിജയ് സേതുപതി, പ്രകാശ് രാജ്, രമ്യ നമ്പീശന്‍, യോഗി ബാബു, അരവിന്ദ് സ്വാമി, പാര്‍വ്വതി, സിദ്ധാര്‍ഥ് തുടങ്ങി വലിയ താരനിരയും പ്രിയദര്‍ശനും ഗൗതം മേനോനും അടങ്ങിയ സംവിധായക നിരയുമുള്ള ചിത്രത്തിന്‍റെ ടീസറിനു താഴെ മലയാളത്തിലുള്ള കമന്‍റുകള്‍ ഏറെയും എത്തിയത് പക്ഷേ മറ്റൊരു താരത്തെ അന്വേഷിച്ചായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം കൂടിയായ മണിക്കുട്ടനെക്കുറിച്ചായിരുന്നു നിരവധി കമന്‍റുകള്‍.

‘നവരസ’യിലെ ഒന്‍പത് ചിത്രങ്ങളിലൊന്നില്‍ മണിയും അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ‘സമ്മര്‍ ഓഫ് 92’ എന്ന ലഘുചിത്രത്തിലാണ് മണിക്കുട്ടന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് പോകുംമുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രമാണ് ഇതെന്ന് മണിക്കുട്ടന്‍ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ 9 വരെയായിരുന്നു ഷൂട്ടിംഗ്. തെങ്കാശി ആയിരുന്നു ലൊക്കേഷന്‍. യോഗി ബാബു സാര്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന്‍റെ കുട്ടിക്കാലം പറയുന്ന ഒരു ഭാഗമുണ്ട്, എണ്‍പതുകള്‍ പശ്ചാത്തലമാക്കിയുള്ളത്. അതിലാണ് രമ്യ നമ്പീശനും നെടുമുടി വേണു സാറിനുമൊപ്പം ഞാനും അഭിനയിച്ചിരിക്കുന്നത്. ‘നവരസ’ങ്ങളിലെ വിവിധ രസങ്ങള്‍ ആവിഷ്‍കരിക്കുന്ന ഒന്‍പത് ചിത്രങ്ങളില്‍ ഹാസ്യരസപ്രദാനമാണ് പ്രിയന്‍ സാറിന്‍റെ സിനിമയെന്നും മണിക്കുട്ടന്‍ പറയുന്നു.

പ്രിയന്‍ സാര്‍ തന്നെയാണ് വിളിച്ച് ഈ പ്രോജക്റ്റിന്‍റെ കാര്യം പറഞ്ഞത്. തമിഴ് സിനിമയിലെ സാങ്കേതികവിഭാഗങ്ങളില്‍ കൊവിഡ് കാലത്ത് സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനായി മണി രത്നവും നെറ്റ്ഫ്ളിക്സും ചേര്‍ന്ന് ചെയ്യുന്ന സിനിമയാണിത്. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും ഈ പ്രോജക്റ്റുമായി സഹകരിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇവരിലേക്ക് പോകും”, മണിക്കുട്ടന്‍ പറയുന്നു.

ടീസര്‍ വീഡിയോയ്ക്കുതാഴെ തന്നെ അന്വേഷിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്‍റുകള്‍ ശ്രദ്ധിച്ചിരുന്നെന്നും മണിക്കുട്ടന്‍ പറയുന്നു. “കമന്‍റ്സ് കണ്ടിരുന്നു. വലിയ താരനിരയും വലിയ ക്രൂവും ഒക്കെയുള്ള സിനിമയല്ലേ. ഈ പ്രോജക്റ്റിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തന്നെ വലിയ സന്തോഷം. ഇതുകൊണ്ട് തീരുന്നില്ലല്ലോ. ഇനിയും സിനിമകളൊക്കെ ചെയ്യേണ്ടതല്ലേ..”, മണിക്കുട്ടന്‍ പറയുന്നു.

അതേസമയം ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം പുതിയ പ്രോജക്റ്റുകളിലേക്കൊന്നും ക്ഷണം വന്നിട്ടില്ലെന്നും മണി പറയുന്നു. “അത്തരം അന്വേഷണങ്ങളൊന്നും വന്നിട്ടില്ല. പുതിയ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്‍തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ എത്രയോ സിനിമകള്‍ റിലീസ് കാത്തിരിക്കുന്നു. മലയാളത്തെ സംബന്ധിച്ച് ഒടിടി പ്ലാറ്റ്ഫോമുകളും അത്രത്തോളം ലൈവ് ആയിട്ടില്ലല്ലോ”, മണിക്കുട്ടന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

ഇത് മണിക്കുട്ടന്‍ അഭിനയിക്കുന്ന നാലാമത്തെ പ്രിയദര്‍ശന്‍ ചിത്രമാണ്. ഒപ്പം, നിമിര്‍ (മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക്), മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top