നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാന്സും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ നിക്ക് ജൊനാന്സിനെക്കുറിച്ചുള്ള വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഗായകനും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊനാന്സിനെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത് നിക്കിന്റെ മുന്‍ കാമുകി സെലീന ഗോമസ് ആണ്. സ്ക്രീം ക്വീന്‍സ്, കിംഗ്ഡം എന്നീ ചിത്രങ്ങളില്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നിക്ക് യഥാര്‍ഥ ജീവിതത്തില്‍ സ്വവര്‍ഗാനുരാഗി ആണോ എന്ന് ഒരു ചോദ്യവും ഉയര്‍ന്നു.
ഇതിനാണ് സെലീന മറുപടി നല്‍കിയത്. നിക്കും താനും പ്രണയിച്ചിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ചിട്ടുണ്ടെന്നും സെലീന വ്യക്തമാക്കി. എന്നാല്‍ സ്വവര്‍ഗാനുരാഗി ആണെന്ന തോന്നല്‍ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമാണ് സെലീന മറുപടി പറഞ്ഞത്.
2008-2009 കാലഘട്ടങ്ങളില്‍ പ്രണയത്തിലായിരുന്ന നിക്കും സെലീനയും ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. പലയിടത്തും സെലീന നിക്കിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
2018ലാണ് നടി പ്രിയങ്ക ചോപ്രയുമായി നിക്ക് പ്രണയത്തിലാകുന്നത്. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇവര്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഡിസംബറില്‍ ഇരുവരും വിവാഹിതരായി. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മാള്‍ട്ടി മേരി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...