Connect with us

കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം എന്ന നിലപാട്; ഒറ്റയ്ക്ക് എന്തുകൊണ്ട് ജീവിച്ചൂടാ? ; വ്യക്തമാക്കി നടി അനുമോൾ!

News

കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം എന്ന നിലപാട്; ഒറ്റയ്ക്ക് എന്തുകൊണ്ട് ജീവിച്ചൂടാ? ; വ്യക്തമാക്കി നടി അനുമോൾ!

കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം എന്ന നിലപാട്; ഒറ്റയ്ക്ക് എന്തുകൊണ്ട് ജീവിച്ചൂടാ? ; വ്യക്തമാക്കി നടി അനുമോൾ!

മലയാളികൾക്ക് പ്രത്യേക ഇഷ്ടം തോന്നുന്ന നായികയാണ് അനുമോൾ. കാരണം മലയാളിത്വം എന്ന് പറയുന്ന ഗ്രാഫിൽ അനുമോൾ പെര്ഫെക്റ്റ് ആണ്. മോഡേൺ വസ്ത്രങ്ങൾ ധരിക്കുമെങ്കിലും പലപ്പോഴും നാട്ടിൻ പുറത്തെ പെണ്ണിന്റെ ഭംഗിയിലാണ് അനുമോൾ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത്.

ഇപ്പോൾ അനുമോൾ ഒരു ചാനലിന് നൽകിയ അഭിമുഖവും അതിൽ പറഞ്ഞ വാക്കുകളുമാണ് വൈറലാകുന്നത്. കഥകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടമുളള ആളാണ് അനുമോള്‍. പല നാടുകളില്‍ പോയി അവിടെയുളളവരെ കണ്ട് സംസാരിച്ച് അവരുടെ കഥകൾ‌ കേള്‍ക്കുകയും സ്വന്തം വിശേഷങ്ങള്‍ അവരോട് പങ്കുവെയ്ക്കുകയുമൊക്കെയാണ് അനുമോളെ സംബന്ധിച്ച് യാത്രകൾ. നിറങ്ങളും പൂക്കളും പച്ചപ്പുമൊക്കെ തേടിയാണ് ഓരോ യാത്രയും.

ഇങ്ങനെ യാത്രകൾ ചെയ്തു ജീവിതം ആസ്വദിക്കുന്ന മറ്റൊരു നായികയും മലയാളത്തിൽ ഉണ്ടാകില്ല. എന്നാൽ ഇത്തരത്തിൽ ഒരു ജീവിതം കാണുമ്പോൾ ആരായാലും ചോദിക്കാൻ സാധ്യതയുള്ള ചോദ്യം, ” എന്താ കുഞ്ഞേ.. കല്യാണം ഒന്നും കഴിക്കണ്ടേ…? ഇങ്ങനെ ജീവിച്ചാൽ മതിയോ..? മൂക്കിൽ പല്ല് കിളിച്ചിട്ടാണോ ഇനി കല്യാണം.?” എന്ന്…

അതേസമയം ഇത്തരത്തിൽ എന്തെങ്കിലും അനുമോളോട് ചോദിച്ചാൽ നല്ല അടിപൊളി ഉത്തരം ഉണ്ട് അനുമോൾക്ക് പറയാൻ .

‘‘അമ്മയ്ക്ക് 28 വയസ്സുളളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോവുന്നത്. അമ്മയാണ് എന്നെയും അനിയത്തിയേയും വളര്‍ത്തിയത്. അമ്മയ്ക്ക് ഞങ്ങളെന്ന രണ്ടു ബുദ്ധിമുട്ടുകളുണ്ടായിട്ടും അമ്മ ജീവിച്ചു. എനിക്ക് പിന്നെ എന്തുകൊണ്ട് ജീവിച്ചൂടാ? അതിനേക്കാള്‍ നന്നായി ജീവിക്കാനാവും’’ അനുമോള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം എന്ന കാഴ്ചപ്പാടൊന്നും അനുമോള്‍ക്കില്ല. ആരും നിര്‍ബന്ധിച്ചതുകൊണ്ടും കല്യാണം കഴിക്കില്ല. വിവാഹത്തിന് സമയമാവുമ്പോള്‍ അതിന് പറ്റിയ ആള്‍ വന്നാല്‍ നോക്കാം. പിന്നെ ചുറ്റുമുളളവരില്‍ തന്നെ ഒരുപാട് ഡിവോഴ്‌സായവരും പലതും സഹിച്ച് ജീവിക്കുന്നവരുമൊക്കെയുണ്ട്. അതെല്ലാം ചിന്തിക്കുമ്പോള്‍ കല്യാണത്തിലൂടെ നമ്മള്‍ നമ്മളെ മാറ്റിവച്ച് വേറൊരാളായി ജീവിക്കുന്നതിനേക്കാള്‍ നല്ലതാണ് നമ്മള്‍ നമ്മളായി ഒറ്റയ്ക്ക് ഹാപ്പിയായിട്ട് ജീവിക്കുന്നതല്ലേ എന്നാണ് അനുമോള്‍ ചോദിക്കുന്നത്.

അമ്മയും അനിയത്തിയുമാണ് എന്റെ ലോകം. എന്നാല്‍ ഒരു സിനിമ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എന്റെ മാത്രം ഇഷ്ടമാണ്. മറ്റുളളവര്‍ എന്തു പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല. അമ്മയും അനിയത്തിയുമാണ് പിന്തുണയും ആത്മവിശ്വാസവും. അവര്‍ക്കുവേണ്ടിയാണ് ജീവിതം’ എന്നും അനുമോള്‍ പറയുന്നു.

ഓരോ കഥാപാത്രവും മികച്ചതാക്കാന്‍ സാധിക്കുന്നതിന് പിന്നിലും അനുമോളുടെ അനുഭവങ്ങള്‍ക്കു പങ്കുണ്ട്. ഇതില്‍ പലതും യാത്രകളിലൂടെയും ആ യാത്രകളില്‍ കണ്ട ആളുകളുടെ കഥകളിലൂടെയുമാണ് ലഭിച്ചതും. അതുകൊണ്ടുതന്നെയാണ് യാത്രകളാണ് മുന്നോട്ടു നയിക്കുന്ന ഊര്‍ജമെന്ന് അനുമോള്‍ പറയുന്നതും.

about anumol

More in News

Trending

Recent

To Top