Connect with us

‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ വീണ്ടും ഇന്ത്യയിലേയ്ക്ക്….; റീ റിലീസിന് ഒരുങ്ങി ചിത്രം

News

‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ വീണ്ടും ഇന്ത്യയിലേയ്ക്ക്….; റീ റിലീസിന് ഒരുങ്ങി ചിത്രം

‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’ വീണ്ടും ഇന്ത്യയിലേയ്ക്ക്….; റീ റിലീസിന് ഒരുങ്ങി ചിത്രം

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടം കൊയ്ത ചിത്രമായിരുന്നു മാര്‍വലിന്റെ ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായ ചിത്രം രാജ്യത്ത് റീ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ രണ്ടിനാണ് സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുക.

ആദ്യ പതിപ്പിനെയപേക്ഷിച്ച് 11 മിനുറ്റിന്റെ അധിക ഫൂട്ടേജും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ 30 സെക്കന്റിന്റെ ട്രെയ്‌ലറും മാര്‍വല്‍ പുറത്തുവിടുമെന്നാണ് സൂചന.2021 ഡിസംബര്‍ 16 നാണ് സിനിമ റിലീസ് ചെയ്തത്. 200 കോടിയ്ക്ക് മുകളിലാണ് സിനിമ ഇന്ത്യയില്‍ നിന്നും സ്വന്തമാക്കിയത്.

‘സ്‌പൈഡര്‍മാന്‍:ഫാര്‍ ഫ്രം ഹോം’ അവസാനിക്കുന്നതിന്റെ തുടര്‍ച്ചയാണ് നോ വേ ഹോം. യഥാര്‍ഥ സ്‌പൈഡര്‍മാന്‍ പീറ്റര്‍ പാര്‍ക്കര്‍ ആണെന്ന വെളിപ്പെടുത്തലോടെയാണ് സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം അവസാനിക്കുന്നത്.

തന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ നിലനിര്‍ത്താന്‍ സ്‌പൈഡര്‍മാന്‍ ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സ്‌പൈഡര്‍മാന്‍: നോ വേ ഹോമിന്റെ പ്രമേയം. ജോണ്‍ വാട്‌സ് സംവിധാനം ചെയ്ത ചിത്രം മാര്‍വല്‍ സ്റ്റുഡിയോസും കൊളംബിയ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സോണി പിക്‌ചേഴ്‌സ് റിലീസിംഗായിരുന്നു വിതരണം.

More in News

Trending

Recent

To Top