News
സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടൊന്നുമില്ല; ചായ ഗ്ലാസൊക്കെ എറിഞ്ഞ് പൊട്ടിച്ചിരുന്നു ; പിന്നിലെ ആ കാരണം പങ്കുവച്ച് നടി അനുമോൾ!
സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടൊന്നുമില്ല; ചായ ഗ്ലാസൊക്കെ എറിഞ്ഞ് പൊട്ടിച്ചിരുന്നു ; പിന്നിലെ ആ കാരണം പങ്കുവച്ച് നടി അനുമോൾ!
മലയാളികൾക്ക് പ്രിയങ്കരിയായ നായികയാണ് അനുമോള്‍. ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ അനുവിന് സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും അനു ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് തിളങ്ങുകയായിരുന്നു.
ഇവന്‍ മേഘരൂപന്‍ ആയിരുന്നു അനുമോളുടെ ആദ്യ ചിത്രം. സിനിമാ താരം എന്നതിനേക്കാൾ പലരും അനുമോളെ ഇഷ്ടപ്പെടുന്നത് അനുമോളുടെ യാത്രാ വ്‌ളോഗുകൾ കണ്ടിട്ടാണ്.
അധികം ആരുടേയും കണ്ണിൽ പെടാത്ത പ്രകൃതി ഭംഗി തുളുമ്പുന്ന സ്ഥലങ്ങളാണ് പലപ്പോഴും ആരാധകർക്ക് മുന്നിൽ എത്തിക്കാറുള്ളത്. പലപ്പോഴും തനിക്കെതിരെയുള്ള മോശം പരാമര്‍ശങ്ങള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്കും അനുമോള്‍ മറുപടി നല്‍കാറുണ്ട്.
ഇപ്പോൾ സിനിമ സെറ്റിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് അനുമോൾ. ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കവെ അനുമോൾ പറഞ്ഞ വാക്കുകളാണ് അനുമോൾ പറയുന്നത്.
“ഞാൻ ദേഷ്യക്കാരിയാണ്. എന്റെ ക്ലോസ് പേഴ്സണൽ സർക്കിളിലാണ് ഞാൻ ദേഷ്യപ്പെടാറുള്ളത്. ആരോട് ദേഷ്യം വന്നാലും അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്നതാണ് നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ ഇപ്പോൾ അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടൊന്നുമില്ല. ചായ ഗ്ലാസൊക്കെ എറിഞ്ഞ് പൊട്ടിച്ചിരുന്നു.
പാറപ്പുറത്ത് സോങ് ഷൂട്ട് നടക്കുകയായിരുന്നു. അപ്പോഴാണ് ചെറിയൊരു ആർഗ്യൂമെന്റ് വന്നത്. കണ്ടിന്യൂവിറ്റി കാര്യങ്ങൾ നന്നായി നോക്കുന്നയാളാണ് ഞാൻ. അത് തെറ്റാറില്ല. ഞാൻ അങ്ങനെയാണ് പഠിച്ച് വന്നത്. അതിന്റെ പേരിലാണ് തർക്കം തുടങ്ങിയത്.
അപ്പോൾ ഞാൻ ഫുൾ ഏഡീസിനേയും വിളിച്ച് അവരോട് കൺട്യൂനിറ്റിയെ കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ആർക്കും അറിയില്ല. ശേഷം വീഡിയോ ഇട്ട് നോക്കിയപ്പോൾ ഞാൻ പറഞ്ഞതാണ് ശരി. അങ്ങനെയാണ് ഞാൻ ബഹളം വെച്ചത്. അപ്പോൾ തന്നെ ഡയറക്ടർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു,. എനിക്ക് ഹൈ ബിപിയാണ്. അത്യാവശ്യം ക്ഷമയുമുണ്ട്.
അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലേയും താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുമോള്‍. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്.
about anumol
