Connect with us

നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയി; സംവിധായിക ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്, ഐശ്വര്യ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് അധികൃതര്‍

News

പനവേലില്‍നിന്ന് പൂനൈയിലേയ്ക്ക് നക്ഷത്ര ആമയെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ സംവിധായിക ഐശ്വര്യ ശ്രീധറിനെതിരെ കേസെടുത്ത് വനംവകുപ്പ്. ചികിത്സയ്ക്കായാണ് ഐശ്വര്യ പൂനൈയിലെ റെസ്‌ക്യു ചാരിറ്റബിള്‍ ട്രസ്റ്റിലേയ്ക്ക് നക്ഷത്ര ആമയെ അയച്ചത്.

ഐശ്വര്യക്കെതിരേ വന്യജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇക്കാര്യം വ്യക്തമാക്കി ഓഗസ്റ്റ് 18ന് ഫോറസ്റ്റ് ടെറിട്ടോറിയല്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് പനവേല്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ അവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

അതേസമയം, ഐശ്വര്യ ശ്രീധര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. നക്ഷത്ര ആമയെ എവിടെനിന്നാണ് രക്ഷപ്പെടുത്തിയതെന്നും ആരുടെ അനുമതിയോടെയാണ് റെസ്‌ക്യൂവിന് കൈമാറിയതെന്നും വ്യക്തമാക്കാന്‍ ഇവരോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

പന്‍വേല്‍ ഫാമുടമയില്‍നിന്നാണ് തനിക്ക് ആമയെ കിട്ടിയതെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നവയാണ് നക്ഷത്ര ആമകള്‍.

More in News

Trending

Recent

To Top