Connect with us

മയക്കത്തിനിടെ അടുത്തിരുന്നയാൾ കാട്ടിയ അതിക്രമം, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു; അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം, അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല; അനുമോൾ

Actress

മയക്കത്തിനിടെ അടുത്തിരുന്നയാൾ കാട്ടിയ അതിക്രമം, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു; അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം, അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല; അനുമോൾ

മയക്കത്തിനിടെ അടുത്തിരുന്നയാൾ കാട്ടിയ അതിക്രമം, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു; അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം, അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല; അനുമോൾ

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുമോൾ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ അനു മോൾക്ക് കഴിഞ്ഞു. മാത്രമല്ല. ഫഌവഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോൾ. നർമ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ അനുമോളുടെ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ബസിൽ യാത്ര ചെയ്യുമ്പോൾ തനിയ്ക്ക് നേരെയുണ്ടായ അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് അനുമോൾ രം​ഗത്തെത്തിയിരിക്കുന്നത്. ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേയ്ക്ക് ബസ്സിൽ പോകുമ്പോൾ ഉണ്ടായ മോശം അനുഭവമാണ് അനുമോൾ വെളിപ്പെടുത്തിയത്. ഒരു മാ​ഗസീനിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

തൊട്ടാവാടി പരുവം മാറി. നല്ല ധൈര്യവുമായി. ലൊക്കേഷനിലും പ്രോഗ്രാമിനുമെല്ലാം ഒറ്റയ്ക്കാണു പോകുന്നത്. ആരെങ്കിലും മോശമായി പെരുമാറിയാൽ പ്രതികരിക്കണമെന്ന് അമ്മ പറയും. പലപ്പോഴും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേയ്ക്ക് ബസ്സിൽ പോവുകയാണ്. രാത്രിയാണ്. മയക്കത്തിനിടെ ആരോ ദേഹത്തു തൊടുന്നതുപോലെ തോന്നി.

ഉറക്കത്തിനിടയിൽ തോന്നിയതാകും എന്നാണു കരുതിയത്. അടുത്തിരുന്നയാൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണെന്ന് പിന്നെ മനസ്സിലായി. ഒട്ടും വൈകിയില്ല, എഴുന്നേറ്റ് നിന്ന് ഒരടിയങ്ങ് പൊട്ടിച്ചു. ബസ്സിലെ കണ്ടക്ടർ ഉൾപ്പെടെ വിട്ടുകളഞ്ഞേക്കൂ എന്ന രീതിയിലാണ് സംസാരിച്ചത്. അയാളെ ബസ്സിൽ നിന്ന് ഇറക്കിവിട്ടേ പറ്റൂ എന്നു ഞാൻ വാശി പിടിച്ചു. ഒടുവിൽ അയാളെ വഴിയിൽ ഇറക്കിയ ശേഷമാണ് ബസ് മുന്നോട്ടു പോയത്.

അതിക്രമം നടന്നാൽ അപ്പോൾ പ്രതികരിക്കണം. അല്ലാതെ മിണ്ടാതിരുന്നിട്ടോ വിഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടോ കാര്യമില്ല. അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട് എന്നും അനുമോൾ പറഞ്ഞു. അതേസമയം, അടുത്തിടെയാണ് തന്റെ വിവാഹ വാർത്ത നടി അനുമോൾ പ്രഖ്യാപിച്ചത്. നവംബർ 24, 25 ആണ് തന്റെ വിവാഹം എന്നും നടി വ്യക്തമാക്കി. വരനാരാണ് എന്ന ചോദ്യത്തിന് അതൊക്കെ വഴിയെ പറയാം എന്നായിരുന്നു അനുവിന്റെ മറുപടി.

എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയും അനുമോൾ എത്തിയിരുന്നു. ഞാൻ മുൻപൊരു ചാനലിൽ എന്റെ വിവാഹം നവംബർ 24, 25 തീയതികളിൽ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. ആ അഭിമുഖം മുഴുവൻ കാണാതെ പലരും ചോദിക്കുന്നുണ്ട് ആരാണ് വരൻ എന്നൊക്കെ. ഞാൻ പല പരിപാടിക്കും പോകുമ്പോൾ എന്നാണ് വിവാഹം എന്നൊക്കെ പലരു ചോദിക്കും. അത് കേൾക്കുമ്പോൾ ദേഷ്യം തോന്നും.

അതിനി ചോദിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ആ തീയതി പറഞ്ഞത്. എന്റെ വീട്ടുകാർ വിവാഹം നോക്കുന്നില്ല. അവർ എനിക്ക് വിട്ട് നൽകിയിരിക്കുകയാണ്. എന്റെ ആഗ്രഹം ഒരുപാട് നല്ല റോളുകൾ ചെയ്യാനാണ്. ഒരുപാട് സിനിമയിൽ അവസരം കിട്ടാനാണ്. എനിക്ക് ഇനിയും പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും വേണം.

കല്ല്യാണത്തിന്റെ കാര്യത്തിൽ നമ്മുക്ക് വിധിച്ചതേ നമ്മുക്ക് കിട്ടൂ. സമയാകുമ്പോൾ വിവാഹമൊക്കെ നടക്കും. അതൊക്കെ ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. വിവാഹം കഴിക്കാതെ ജീവിക്കണം എന്നൊന്നും ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഒരു കുടുംബിനിയായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്.

അഭിനയിക്കുകയും വേണം ഭർത്താവിനേയും മക്കളേയുമൊക്കെ നോക്കി ജീവിക്കണം എന്ന് ഭയങ്കരമായി ആഗ്രഹിക്കുന്നൊരാളാണ്. അതൊക്കെ നിമിത്തം പോലെ നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് വിവാഹപ്രായമൊക്കെ ആയി. എന്റെ കൂടെയുള്ള കുറേ പേരുടെ വിവാഹം കഴിഞ്ഞു. അവരുടെ സമയം ആയപ്പോൾ അവർ വിവാഹം കഴിച്ചു. എന്റേയും സമയം ആകുമ്പോൾ അത് നടക്കും എന്നും അനുമോൾ പറഞ്ഞു.

More in Actress

Trending