Actress
അബുദാബിയിലെ ‘ബാപ്സ് മന്ദിർ’ സന്ദർശിച്ച് അനുമോൾ
അബുദാബിയിലെ ‘ബാപ്സ് മന്ദിർ’ സന്ദർശിച്ച് അനുമോൾ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല. തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യൽ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിത അബുദാബിയിലെ ‘ബാപ്സ് മന്ദിർ’ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അനുമോൾ. BAPS HINDU MANDIR , Abudhabi എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് ആയിരത്തോളം വർഷം നിലനിൽക്കാവുന്ന തരത്തിൽ ക്ഷേത്രം നിർമ്മിച്ചത്. പുരാതന ഹൈന്ദവ ശിൽപശാസ്ത്രമനുസരിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം കരകൗശല വിദഗ്ധർ മൂന്നു വർഷം കൊണ്ടാണ് വൈറ്റ് മാർബിളിൽ കൊത്തുപണികൾ ചെയ്ത് ക്ഷേത്രത്തിന്റെ ഉൾഭാഗം തയ്യാറാക്കിയത്.
തമിഴ് സിനിമകളിലൂടെയാണ് അനുമോള്‍ അഭിനത്തിന് അരങ്ങേറ്റം കുറിച്ചത്. എങ്കിലും, ഏറെ ശ്രദ്ധിക്കപ്പെട്ടത് വെടിവഴിപാട്, അകം, ചായില്യം, മേഘരൂപന്‍, ഞാന്‍ പോലുള്ള സിനിമകളിലൂടെയാണ്. ഇപ്പോൾ കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടി. വളരെ സെലക്ടീവ് ആയി ആണ് അനുമോൾ തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.