തിര്‍ത്തി കടക്കുന്നവരില്‍ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാര്‍ത്ഥ്യമാണ്; അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. അതിനേക്കാളുപരി യുനിസെഫ് ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ് നടി. യുെ്രെകനിലെ യുദ്ധസമാന സാഹചര്യങ്ങളില്‍ നിന്ന് രക്ഷനേടി പോളണ്ടിലെത്തിയ അഭയാര്‍ത്ഥികളെ കാണാനായി കുറച്ച് നാളുകള്‍ക്ക് മുമ്പ് പോളണ്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു പ്രിയങ്ക. ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
അഭയാര്‍ത്ഥികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. സ്ത്രീകളുമായി സംസാരിക്കുകയും കുട്ടികള്‍ക്കൊപ്പം ചിത്രം വരയ്ക്കാനും കളിക്കാനുമെല്ലാം അവരിലൊരാളായി പ്രിയങ്ക നിന്നിരുന്നു. ചിലകുട്ടികള്‍ അവരുടെ കളിപ്പാട്ടങ്ങള്‍ നടിക്ക് നല്‍കുകയും അവയ്ക്ക് തങ്ങള്‍ പ്രിയങ്കയുടെ പേരാണ് നല്‍കിയിരിക്കുന്നതെന്നും പറഞ്ഞു.
ഇതിനിടയില്‍ അഭയാര്‍ത്ഥികള്‍ പറഞ്ഞ അനുഭവകഥകള്‍ കേട്ട് പ്രിയങ്ക കരയുകയും ചെയ്തു. ഇതിന്റെ വീഡിയോ പ്രിയങ്ക തന്നെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിര്‍ത്തി കടക്കുന്നവരില്‍ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാര്‍ത്ഥ്യമാണ് എന്ന് നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പലായനം ചെയ്തവരില്‍ 70% പേരും പോളണ്ടിലേക്കാണ് അതിര്‍ത്തി കടന്നെത്തിയത്. അവരുടെ പരിവര്‍ത്തനം കഴിയുന്നത്ര എളുപ്പമാക്കാന്‍ വലിയ സര്‍ക്കാര്‍ പിന്തുണയുള്ള സ്വീകരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം പ്രിയങ്ക ചോപ്ര തന്റെ അടുത്ത ഹോളിവുഡ് പ്രോജക്റ്റിനായി ഒരുങ്ങുകയാണ്. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു പഞ്ചാബി സ്ത്രീയുടെ വേഷത്തിലാണ് നടി അഭിനയിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...