News
‘ശക്തിമാന്‍’ മിനിസ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേയ്ക്ക് എത്തുമ്പോള്‍ ശക്തിമാനാകുന്നത് രണ്‍വീര്‍ സിങ്ങ്?
‘ശക്തിമാന്‍’ മിനിസ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേയ്ക്ക് എത്തുമ്പോള്‍ ശക്തിമാനാകുന്നത് രണ്‍വീര്‍ സിങ്ങ്?
തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു ‘ശക്തിമാന്‍’. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ശക്തിമാന്‍ വെള്ളിത്തിരയില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ നടന്‍ മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാന്‍ എന്ന കഥാപാത്രം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിങ്ങാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ദൂരദര്‍ശനില്‍ 1997 മുതല്‍ 2000 പകുതിവരെയായിരുന്നു ‘ശക്തിമാന്‍’ സംപ്രേഷണം ചെയ്തിരുന്നത്.
തൊണ്ണൂറുകളില്‍ ആരാധകര്‍ ഏറ്റെടുത്ത അമാനുഷിക നായകന്‍ വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്. ദൂരദര്‍ശനില്‍ ‘ശക്തിമാന്‍’ സീരിയല്‍ 450 എപ്പിസോഡുകളായിരുന്നു സംപ്രേഷണം ചെയ്തത്. കുട്ടികളായിരുന്നു ‘ശക്തിമാന്‍’ സീരിയലിന്റെ ആരാധകര്‍.
