Connect with us

പാൻ മസാലയുടെ പരസ്യത്തിൽ സൂപ്പർ താരങ്ങൾ; പിടിച്ച് നിർത്തി നല്ല അടി കൊടുക്കണമെന്ന് മുകേഷ് ഖന്ന

Bollywood

പാൻ മസാലയുടെ പരസ്യത്തിൽ സൂപ്പർ താരങ്ങൾ; പിടിച്ച് നിർത്തി നല്ല അടി കൊടുക്കണമെന്ന് മുകേഷ് ഖന്ന

പാൻ മസാലയുടെ പരസ്യത്തിൽ സൂപ്പർ താരങ്ങൾ; പിടിച്ച് നിർത്തി നല്ല അടി കൊടുക്കണമെന്ന് മുകേഷ് ഖന്ന

നിരവധി ആരാധകരുള്ള പ്രക്ഷകർക്കേറെ പ്രിയങ്കരനാണ് മുകേഷ് ഖന്ന. ഇപ്പോഴിതാ പാൻ മസാല പരസ്യത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്​ഗൺ എന്നിവർക്ക് നേരെ രൂക്ഷഭാഷയിൽ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് മോശമാണെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നതാണെന്നും ഇവരെ പിടിച്ച് നിർത്തി നല്ല അടി കൊടുക്കണമെന്നുമാണ് മുകേഷ് ഖന്ന പറയുന്നത്.

ആരോ​ഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുള്ള വ്യക്തിയാണ് അക്ഷയ് കുമാർ. ഒരിക്കൽ ഇക്കാര്യം പറഞ്ഞ് അക്ഷയ് കുമാറിനെ ചീ ത്തവിളിക്കുകപോലും ചെയ്തിരുന്നു ഞാൻ. ഇതുവഴി എന്ത് സന്ദേശമാണ് ഇവരെല്ലാം നൽകുന്നത്. പാൻ മസാലയല്ല വിൽക്കുന്നതെന്ന് പറഞ്ഞാലും എന്താണ് യതാർത്ഥത്തിൽ ചെയ്യുന്നതെന്ന് അവർക്കറിയാം. കോടികളാണ് ഇത്തരം പരസ്യങ്ങൾക്കായി മുടക്കുന്നത്.

അമിതാഭ് ബച്ചൻപോലും ഇത്തരം പരസ്യങ്ങളിൽനിന്ന് പിൻവാങ്ങിയിട്ടുണ്ട്. എന്നിട്ടും കോടികളാണ് പാൻ മസാലയുടെ പരസ്യനിർമാണത്തിനായി മുടക്കുന്നത്. നിങ്ങൾ പുകയില ഉത്പ്പന്നങ്ങൾ ഉപയോ​ഗിക്കാനാണ് ജനങ്ങളെ പഠിപ്പിക്കുന്നത്. ഒരിക്കലും അത് ചെയ്യരുത്.

ജനങ്ങൾ നിങ്ങളെയാണ് ശ്രദ്ധിക്കുന്നത്. നിങ്ങളെയാണ് അനുകരിക്കുന്നത്. സൂപ്പർ സ്റ്റാറുകൾ ചെയ്യുന്നുണ്ടെങ്കിൽ തങ്ങൾക്കും ചെയ്യാമെന്ന് ജനങ്ങൾ കരുതും. അതുകൊണ്ട് ഇനിയെങ്കിലും ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിർത്തൂവെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ഇതിന് മുമ്പും താരങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. 2021-ൽ ഷൂട്ട് ചെയ്തതാണ് ഇപ്പോൾ കാണിക്കുന്നതെന്നും ഈ ബ്രാൻഡുമായി ഇനി സഹകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നതാണെന്നും ഷാരൂഖ് ഖാൻ ഒരിക്കൽ പറഞ്ഞിരുന്നു. ഏലയ്ക്ക പോലുള്ള മൗത്ത് ഫ്രെഷനറുകളുടെ പരസ്യം ചെയ്യാനാണ് താൻ കരാറിലേർപ്പെട്ടതെന്നായിരുന്നു അജയ് ദേ​വ്​ഗണിന്റെ വാദം. തെറ്റ് മനസിലാക്കി ഇത്തരം ബ്രാൻഡുകളുമായി ഇനി കരാറിലേർപ്പെടില്ലെന്ന് അക്ഷയ് കുമാർ അന്ന് പറഞ്ഞത്.

More in Bollywood

Trending