News
‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിന്റെ ഭാഗമാകാം; എഴുത്തുകാരെ ക്ഷണിച്ച് സംവിധായകന്‍
‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിന്റെ ഭാഗമാകാം; എഴുത്തുകാരെ ക്ഷണിച്ച് സംവിധായകന്‍
അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റില്‍ സംഭാവന നല്‍കാന്‍ എഴുത്തുകാരെ ക്ഷണിച്ച് സംവിധായകന്‍ സുകുമാര്‍. ആദ്യഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തെ കൂടുതല്‍ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ‘പുഷ്പ: ദി റൂള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മറ്റ് സിനിമ വ്യവസായങ്ങളില്‍ നിന്നുള്ള കഴിവുള്ള എഴുത്തുകാര്‍ക്കും പങ്കാളികളാകാം.
പുഷ്പ: ദി റൂളിന്റെ തിരക്കഥയിലെ രംഗങ്ങളോ, ഷോട്ടുകളോ, ഫ്രെയിമുകളോ പോലും സംഭാവന ചെയ്യാം. എഴുത്തുകാര്‍ക്ക് മികച്ച തുക പാരിദോഷികമായും നല്‍കും. തിരക്കഥയിലെ സംഭാവനകള്‍ക്ക് ചിത്രത്തിന്റെ ടൈറ്റിലുകളില്‍ ക്രെഡിറ്റ്‌സും ലഭിക്കും.
റിലീസ് ചെയ്ത ആദ്യദിനം തന്നെ, കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ: ദി റൈസ് നേടിയിരുന്നു.
ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തിയത്. ഇതുവരെ കാണാത്ത ലുക്കും മാനറിസവുമായിരുന്നു നടന് ചിത്രത്തില്‍. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയത്.
