Connect with us

ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ

featured

ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ

ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.

ലാൽ ജോസിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമായിരുന്നു. എന്നാൽ സിനിമക്കെതിരെ ട്രാൻസ് ജൻഡർ വിഭാഗത്തിൽ നിന്നും നിശിതമായ വിമർനമാണ് അന്നും ഇന്നും ഉണ്ടായിട്ടുള്ളത്. സിനിമ ട്രാൻസ് കമ്യൂണിറ്റിക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. സിനിമ കാരണം അപമാനിതരായ അനുഭവങ്ങളും നിരവധി പേർ തുറന്നു പറഞ്ഞു.

2005 ലാണ് ചാന്തുപൊട്ട് റിലീസ് ആയതെങ്കിലും അതിനും ഏകദേശം 8 വർഷം മുമ്പ് തന്നെ സിനിമ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം വൈകുകയായിരുന്നു. കലാഭവൻ മണി പറഞ്ഞ ഒരു അഭിപ്രായം അടക്കം ഇതിന് കാരണമായിരുന്നുവെന്ന് ദിലീപ് തന്നെ വർഷങ്ങൾക്ക് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

‘ബെന്നി പി നായരമ്പലത്തിന്റെ ഒരു നാടകമുണ്ട് നീ അത് കാണണം, ചെയ്യണം എന്ന് എന്റെ അടുത്ത് ആദ്യം വന്ന് പറയുന്നത് നാദിർഷയാണ്. ഈ കഥ ഞാൻ ലാൽ ജോസിനോട് പറയുകയും ഞാനും അദ്ദേഹവും കൂടി ഇത് ചെയ്യുന്നുവെന്ന് ബെന്നിയോട് പറഞ്ഞു. അത് കഴിഞ്ഞ് എട്ടുവർഷത്തിന് ശേഷമാണ് ഞങ്ങൾ ആ സിനിമ ചെയ്തത്’ വർഷങ്ങൾക്ക് മുമ്പ് നൽകയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞു.

സിനിമ ചെയ്യുന്നത് വൈകാൻ കാരണമുണ്ട്. ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതായി ഞാൻ കലാഭവൻ മണിയോട് പറഞ്ഞു. അപ്പോൾ മണി തിരിച്ച് പറഞ്ഞത് ‘അതൊന്നും വേണ്ടാട്ടോ.. അതൊന്നും ചെയ്താൽ കുട്ടികൾ ഉണ്ടാവില്ല’ എന്നായിരുന്നു. അത് എനിക്ക് വലിയ അടിയായി. അങ്ങനെ ഒരോ കാരണങ്ങൾ പറഞ്ഞ് ഞാൻ ആ തിരക്കഥ മാറ്റിവെച്ചു. പിന്നീട് മീനൂട്ടി ജനിച്ചതിന് ശേഷമാണ് ആ സിനിമ ചെയ്യുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറയുന്നു.

Continue Reading
You may also like...

More in featured

Trending

Recent

To Top