Connect with us

ഇളയരാജ രാജ്യസഭയിലേയ്ക്ക്…!; അര്‍ഹതപ്പെട്ട അംഗീകാരം

News

ഇളയരാജ രാജ്യസഭയിലേയ്ക്ക്…!; അര്‍ഹതപ്പെട്ട അംഗീകാരം

ഇളയരാജ രാജ്യസഭയിലേയ്ക്ക്…!; അര്‍ഹതപ്പെട്ട അംഗീകാരം

നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് ഇളയരാജ. ഗാനരചയിതാവിനെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചു. സര്‍ഗധനനായ ഇളയരാജ തലമുറകളിലൂടെ ജനങ്ങളെ സ്വാധീനിച്ച സംഗീതജ്ഞനാണ്. വളരെ ലളിതമായ ജീവിതപശ്ചാത്തലത്തില്‍ നിന്നുയര്‍ന്ന് വന്ന് നേട്ടങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ ജീവതയാത്രയും എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നും പ്രധാനമന്ത്രി ട്വീറ്ററില്‍ കുറിച്ചു.

പ്രശസ്ത് അത്‌ലറ്റ് പി ടി ഉഷയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചു. ഒരോ ഇന്ത്യാക്കാരനും പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. കായിക രംഗത്ത് അവര്‍ ചെയ്ത സേവനം പോലെ തന്നെ പുതിയ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ ചെയ്യുന്ന സേവനവും അഭിമാനിക്കത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന ആവശ്യം നേരത്തേ തമിഴ്‌നാട് ബിജെപി നേതൃത്വം മു്‌നനോട്ട് വെച്ചിരുന്നു. ഭരണഘടനാശില്പി ഡോ ബി ആര്‍ അംബേദ്കറുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇളയരാജയുടെ പ്രതികരണം വലിയ ചര്‍ച്ചയായപ്പോള്‍ അന്ന് ഇളയരാജയെ പിന്തുണച്ച് കൊണ്ട് ബി ജെ പി രംഗത്തെത്തിയിരുന്നു.

പിന്നാലെയായിരുന്നു ഇത്തരമൊരു ആവശ്യം ബിജെപി നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അംബേദ്കറെയും മോദിയെയും താരതമ്യംചെയ്തുള്ള പുസ്തകത്തിനെഴുതിയ മുഖവുരയിലായിരുന്നു ഇളയരാജയുടെ താരതമ്യ വിലയിരുത്തല്‍. ഇരുവരുടേയും പ്രവര്‍ത്തന രീതികളില്‍ സമാനതകള്‍ ഉണ്ടെന്നായിരുന്നു ഇളയരാജ വ്യക്തമാക്കിയത്. ഇളയരാജയുടെ പ്രതികരണത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. എന്നാല്‍ പ്രതികരണം തിരുത്തില്ലെന്നായിരുന്നു അന്ന് ഇളയരാജ പ്രതികരിച്ചത്.

More in News

Trending

Recent

To Top