News
പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കുന്നു, അടുത്ത തവണ നിങ്ങള്‍ വസ്ത്രമില്ലാതെ വരും; പ്രിയങ്കയ്‌ക്കെതിരെ മുകേഷ് ഖന്ന
പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കുന്നു, അടുത്ത തവണ നിങ്ങള്‍ വസ്ത്രമില്ലാതെ വരും; പ്രിയങ്കയ്‌ക്കെതിരെ മുകേഷ് ഖന്ന
ഷാരൂഖ് ചിത്രം പത്താനിലെ ‘ബേശരം രംഗ്’ ഗാനത്തെയും നായിക ദീപിക പദുക്കോണിനെയും വിമര്‍ശിച്ച് ബോളിവുഡ് നടന്‍ മുകേഷ് ഖന്ന. ഇപ്പോള്‍ അല്‍പ വസ്ത്രധാരിയായി ആളുകളെ ആകര്‍ഷിക്കുന്ന ദീപിക അടുത്ത തവണ വസ്ത്രമില്ലാതെ വരുമെന്ന് മുകേഷ് പറഞ്ഞു. എന്തിനും അനുമതിയുള്ള സ്‌പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്.
പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടായി. അടുത്ത തവണ നിങ്ങള്‍ വസ്ത്രമില്ലാതെ വരും എന്നും ‘മുകേഷ് ഖന്ന പറഞ്ഞു. പാട്ട് കട്ടുകളില്ലാതെ ക്ലിയര്‍ ചെയ്തതിന് സെന്‍സര്‍ ബോര്‍ഡിനെയും ഖന്ന വിമര്‍ശിച്ചു.
‘സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലി. യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കരുത്.
ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാന്‍ കഴിയും, അവരെ തെറ്റിദ്ധരിപ്പിക്കാനല്ല. ഇത് സിനിമയാണ്. ഇതിനെങ്ങിനെ അനുമതി നല്‍കി. ബോധപൂര്‍വമായ പ്രകോപനപരമായ വസ്ത്രധാരണം അവര്‍ കണ്ടില്ലേ?’ എന്നും മുകേഷ് ചോദിക്കുന്നു.
ഗാനത്തിനെതിരെ ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് വിവാദത്തിനു കാരണം. കാവി നിറമുള്ള ബിക്കിനി ഹിന്ദുത്വത്തെ അപമാനിക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമമാണെന്നായിരുന്നു ആരോപണം.