‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീ ഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്’; രണ്‍വീര്‍ സിംഗിനെതിരെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പത്താന് എന്ന ചിത്രം വിമര്ശനങ്ങളില്പ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ ഗാനരംഗത്ത് കാവി ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതിനോടകം തന്നെ ഗാനം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നും ചിത്രം ബഹിഷ്കരിക്കണമെന്നുമാവശ്യങ്ങള് ഉയരുന്നുണ്ട്.
ഇപ്പോഴിതാ ഇത്തരം ഗാനരംഗത്ത് അഭിനയിക്കാന്‍ ദീപികയെ, ഭര്‍ത്താവായ രണ്‍വീര്‍ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് എം നാഗേശ്വര റാവു.
‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീ ഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്’, എന്നാണ് ഉദ്യോഗസ്ഥന്റെ ട്വീറ്റ്. പിന്നാലെ ട്വീറ്റ് വലിയ വിവാദമായതിന് പിന്നാലെ റാവുവിന്റെ പോസ്റ്റ് ട്വിറ്റര്‍ ബാന്‍ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
അതേസമയം, ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടര്‍ന്ന് ‘പത്താനെ’തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരന്. നിരവധി പേരാണ് ഗാനത്തിനെതിരെയും പഠാന് സിനിമയ്ക്ക് എതിരെയും രംഗത്തെത്തുന്നത്.
ചിത്രം വിലക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്കിടയിലെ പത്താന് വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ആരോപണം. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലിയാണ് സിനിമയെ രാജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...