Bollywood
‘ചടങ്ങിന് വരുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്ക് കൂടിയിട്ടുണ്ടാകും’; രണ്‍വീറിന് കൈ കൊടുക്കാതെ ദീപിക
‘ചടങ്ങിന് വരുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്ക് കൂടിയിട്ടുണ്ടാകും’; രണ്‍വീറിന് കൈ കൊടുക്കാതെ ദീപിക
ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും നിരവധി ആരാധകരുള്ള താര ജോഡിയാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ അതിന് വ്യത്യസ്തമായി
കൈപിടിക്കാന്‍ ശ്രമിക്കുന്ന രണ്‍വീറിനെ അവ?ഗണിച്ച് ദീപിക മുന്നോട്ട് പോകുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
മുംബൈയില്‍ വെച്ച് നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരങ്ങള്‍. ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപികയുടെ അച്ഛനും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു.
കാറില്‍ ആദ്യം ഇറങ്ങിയ രണ്‍വീര്‍ ദീപികയേയും പ്രകാശിനേയും കാത്തുനിന്നു. ദീപിക പുറത്തെത്തിയ ശേഷം രണ്‍വീര്‍ അവര്‍ക്കു നേരെ കൈനീട്ടി. എന്നാല്‍ കൈയില്‍ പിടിക്കാതെ രണ്‍വീറിനെ അവഗണിച്ച് ദീപിക മുന്നോട്ടുനടക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ഇതിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
‘ചടങ്ങിന് വരുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്ക് കൂടിയിട്ടുണ്ടാകും’ എന്നായിരുന്നു ഒരു കമന്റ്. അവര്‍ക്കിടയില്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. ആലിയ ഭട്ടിനൊപ്പമുള്ള ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീര്‍ സിങ്ങ്. കശ്മീരില്‍ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. പത്താന്‍ ആണ് ദീപികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2023ലെ ഓസ്‌കര്‍ ചടങ്ങില്‍ അവതാരകയായും ദീപിക തിളങ്ങിയിരുന്നു.