” അവർ എന്നെയും പെൺവാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നു ” – പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഢി
By
” അവർ എന്നെയും പെൺവാണിഭ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നു ” – പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഢി
തെലുങ്ക് സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾക്ക് തുടക്കമിട്ടത് ശ്രീ റെഡിയാണ്. ആ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടുമില്ല. ഇത്തരം ചൂഷണങ്ങൾക്കെതിരെ തുണിയുരിഞ്ഞാണ് ശ്രീ റെഡ്ഢി പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. ‘ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്.
സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു’ ശ്രീ പറഞ്ഞു.
sri reddy about sex racket
