ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു, പഴയത് പോലെ തന്നെ സ്നേഹം വേണം; മഹാലക്ഷ്മി
സോഷ്യൽ മീഡിയയിലൂടെ ഭാഷാ ദേശാന്തരങ്ങൾ ഭേദിച്ച് ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് മഹലാലഷ്മി രവീന്ദർ എന്ന മഹാലക്ഷ്മി ശങ്കർ. ഭർത്താവുമായുള്ള രൂപവ്യത്യാസമാണ് മഹാലക്ഷ്മിയെയും അവരുടെ ഭർത്താവായ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനെയും വാർത്തകൾക്ക് പ്രിയപ്പെട്ടവരായത്. പ്രത്യേകിച്ചും ട്രോളുകൾക്ക്. പ
ഹരിചന്ദനം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പരിചിതയായ നടിയാണ് മഹാലക്ഷ്മി. നിര്‍മാതാവും ബിസിനസ്സുമാനുമായ രവിചന്ദ്ര ശേഖറിനൊപ്പമുള്ള വിവാഹത്തിന് ശേഷം മഹാലക്ഷ്മി വാര്‍ത്തകളില്‍ നിറയുകയായിരുന്നു. രവിയുടെ പണം കണ്ട് വിവാഹം ചെയ്തു എന്ന ആരോപണത്തിനെല്ലാം അന്നേ നടി മറുപടി നല്‍കുകയും ചെയ്തു. എന്നിരുന്നാലും വിവാദങ്ങളും ആരോപണങ്ങളും മഹാലക്ഷ്മിയെയും രവിയെയും വിട്ട് പോയതേയില്ല.
അടുത്തിടെ തട്ടിപ്പ് കേസില്‍ രവി ചന്ദ്രശേഖറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മഹാലക്ഷ്മിയും രവിയും വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകള്‍ ശക്തമായി പ്രചരിക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ആ ഗോസിപ്പുകള്‍ക്കെല്ലാം ഫുള്‍സ്റ്റോപ്പ് ഇട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് മഹാലക്ഷ്മി. രവിചന്ദ്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ സഹതിമാണ് പോസ്റ്റ്.
”എന്നില്‍ പുഞ്ചിരി കൊണ്ടു വരുന്നതില്‍ നീ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആ സ്നേഹത്തിന് കാരണം വിശ്വാസമാണ്. ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു. പഴയത് പോലെ തന്നെ സ്നേഹം വേണം. പഴയതിലും അധികം എന്നെ പ്രൊട്ടക്ട് ചെയ്യൂ. ഒരുപാട് സ്നേഹം” എന്നാണ് ഫോട്ടോയ്ക്കൊപ്പം മഹാലക്ഷ്മി കുറിച്ചത്.
രവി തിരിച്ചെത്തിയോ എന്ന് അന്വേഷിച്ചുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. ഇരുവരുടെയും ജീവിതത്തിന് നന്മ ആശംസിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. അതിനിടയില്‍ ചില മോശം കമന്റുകളും സ്വഭാവികമായി വരുന്നു. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട്, സന്തോഷത്തോടെയുള്ള മറ്റൊരു ജീവിനം തേടൂ എന്നാണ് അത്തരം ഉപദേശികളുടെ കമന്റ്.
എന്തൊക്കെ പ്രതിസന്ധികളും, നെഗറ്റീവുകളും വന്നാലും ഞങ്ങള്‍ക്കിടയിലെ സ്നേഹത്തെ അറുത്തു മാറ്റാന്‍ കഴിയില്ല എന്ന് നേരത്തെ മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് അതിന്റെ സാക്ഷ്യപ്പെടുത്തലാണ്. കഴിഞ്ഞ ദിവസാണ് രവി ജാമ്യത്തില്‍ പുറത്തിറങ്ങിയത്.
