Connect with us

ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!

News

ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!

ലിയോയ്ക്ക് ‘കത്രിക വെച്ച്’ സെന്‍സര്‍ ബോര്‍ഡ്, ചിത്രം എത്തുക 13 മാറ്റങ്ങളോടെ!

വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചില പ്രധാന മാറ്റങ്ങളോടെ മാത്രമേ ‘ലിയോ’ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ചില വാക്കുകള്‍ മ്യൂട്ടാക്കാനും വയലന്‍സ് കൂടുതലുള്ള രംഗങ്ങള്‍ കട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 13 മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ നാല്‍പത്തിരണ്ട് മിനിറ്റാണ്.

അസഭ്യ വാക്കുകളും ചോര ചീറ്റുന്ന ചില രംഗങ്ങളുമാണ് കട്ട് ചെയ്തിരിക്കുന്നത്. മറ്റ് പ്രധാന രംഗങ്ങളിലൊന്നും മാറ്റമില്ല. ലിയോയുടെ ട്രെയ്‌ലറില്‍ വിജയ് പറയുന്ന ഒരു ഡയലോഗ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍ ആ ഡയലോഗിന്റെ ഉത്തരവാദിത്തം തനിക്കു മാത്രമാണെന്നും അവ കഥാപാത്രത്തിന് അത്യാവശ്യമാണെന്നും സംവിധായകന്‍ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു.

സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടതോടെ ചില ഡയലോഗുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പാണ്. കടുത്ത വയലന്‍സിന്റെ സൂചനയുള്ള പോസ്റ്ററുകള്‍ പുറത്തുവന്നതോടെ ഈ സിനിമ മുതിര്‍ന്നവര്‍ക്ക് മാത്രമാണെന്നുള്ള ധാരണയും പരന്നിരുന്നു എന്നാല്‍ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ലിയോയിലെ രംഗങ്ങള്‍ ഡബ്ബിങ്ങിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായിരുന്നുവെന്നും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോന്‍ വ്യക്തമാക്കിയിരുന്നു.

ലോകേഷ് കനകരാജ് സമൂഹമാധ്യമത്തില്‍ തന്റെ ബയോഗ്രാഫിക്കൊപ്പം ലിയോ ചേര്‍ക്കാത്തതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ തന്റെ സിനിമകള്‍ പൂര്‍ത്തിയായതിനു ശേഷമേ ബയോഗ്രാഫിയില്‍ ചേര്‍ക്കാറുള്ളൂ എന്നായിരുന്നു. ലോകേഷിന്റെ വിശദീകരണം. ചിത്രത്തിന്റെ സെന്‍സര്‍ പൂര്‍ത്തിയായതോടെ ലോകേഷ് ബയോഗ്രാഫിയില്‍ ലിയോ ചേര്‍ത്തതും ആരാധകര്‍ ആഘോഷമാക്കുകയാണ്. സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറും തന്റെ റിവ്യു പങ്കുവച്ചിരുന്നു. ‘ലിയോ’ മെഗാ മാസ് സിനിമയായിരിക്കുമെന്നാണ് അനിരുദ്ധിന്റെ ഉറപ്പ്.

More in News

Trending

Recent

To Top