News
സ്‌നേഹത്തിന് കാരണം വിശ്വാസമാണ്, ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്‌നേഹിക്കുന്നു, വിശ്വസിക്കുന്നു; ചിത്രം പങ്കുവെച്ച് മഹാലക്ഷ്മി
സ്‌നേഹത്തിന് കാരണം വിശ്വാസമാണ്, ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്‌നേഹിക്കുന്നു, വിശ്വസിക്കുന്നു; ചിത്രം പങ്കുവെച്ച് മഹാലക്ഷ്മി
കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹവാര്‍ത്ത പുറത്തെത്തിയ അന്ന് മുതല്‍ ഈ താരദമ്പതികള്‍ നിരന്തരം ബോഡി ഷെയിമിംഗിനും കടുത്ത സൈബര്‍ ആക്രമണത്തിനുമാണ് ഇരയായികൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.
ബോഡി ഷെയിമിംഗ് കടുത്തെങ്കിലും ദമ്പതികള്‍ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. കളിയാക്കലുകള്‍ക്കിടയിലും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ സന്തോഷകരമായി മുന്നോട്ട് നീങ്ങവെയാണ് മറ്റൊരു പ്രതിസന്ധി രവീന്ദറിനും മഹാലക്ഷ്മിക്കും നേരിടേണ്ടി വന്നത്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസില്‍ രവീന്ദര്‍ അറസ്റ്റിലായത്.
16 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രവീന്ദറിനെതിരെ വന്നത്. പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നല്‍കിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രവീന്ദര്‍ അറസ്റ്റിലായത്. ഇത് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രവീന്ദറിനെതിരെ മറ്റ് പരാതികളും വന്നതായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്.
രവീന്ദര്‍ അറസ്റ്റിലായതോടെ സോഷ്യല്‍മീഡിയ വീണ്ടും മഹാലക്ഷ്മിയെ ക്രൂശിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അതിലൊന്നും താരം തളര്‍ന്നില്ല. ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവ് രവീന്ദറിനെ കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് മഹാലക്ഷ്മി. പഴയതുപോലെ തുടര്‍ന്നും സ്‌നേഹിക്കണമെന്നാണ് കുറിപ്പില്‍ മഹാലക്ഷ്മി പറഞ്ഞത്.
‘എന്നില്‍ പുഞ്ചിരി കൊണ്ടുവരുന്നതില്‍ നീ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ആ സ്‌നേഹത്തിന് കാരണം വിശ്വാസമാണ്. ഞാന്‍ എന്നെക്കാള്‍ അധികം നിന്നെ സ്‌നേഹിക്കുന്നു… വിശ്വസിക്കുന്നു. പഴയത് പോലെ തന്നെ സ്‌നേഹം വേണം. പഴയതിലും അധികം എന്നെ പ്രൊട്ടക്ട് ചെയ്യൂ. ഒരുപാട് സ്‌നേഹം’ എന്നാണ് രവീന്ദറിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം മഹാലക്ഷ്മി കുറിച്ചത്.
ഫോട്ടോ വൈറലായതോടെ രവീന്ദറിന് ജാമ്യം കിട്ടിയോ എന്നുള്ള ചോദ്യമാണ് ഏറെയും വന്നിരിക്കുന്നത്. ഇരുവരുടെയും ജീവിതത്തിന് നന്മ ആശംസിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. ഇത്രയേറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കൂാടെ നിന്ന് കരുത്ത് പകരുന്ന മഹാലക്ഷ്മിയെ പോലൊരു ഭാര്യയായി കിട്ടിയതാണ് രവീന്ദറിന്റെ ഭാഗ്യമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട് സന്തോഷത്തോടെയുള്ള മറ്റൊരു ജീവിതം തേടൂ എന്നിങ്ങനെയുള്ള ചില മോശം കമന്റുകളും മഹാലക്ഷ്മിയുടെ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ രവീന്ദറിനെതിരെ മഹാലക്ഷ്മി തെളിവുകള്‍ നല്‍കിയെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തതെന്നും രവീന്ദറിന്റെ തട്ടിപ്പ് കേസിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമൊക്കെ നടി മൊഴി നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്. ആ വാര്‍ത്തകള്‍ എല്ലാം ഗോസിപ്പ് ആണെന്ന് ഒറ്റ ഫോട്ടോയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് മഹാലക്ഷ്മി. ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റിലായ സമയത്തും പ്രതികരണവുമായി മഹാലക്ഷ്മി എത്തിയിരുന്നു. ഇതും കടന്നുപോകും എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ നടി കുറിച്ചത്.
അടുത്തിടെ ട്രോളുകള്‍ കൂടിയപ്പോള്‍ ഇരുവരും പ്രതികരിച്ച് എത്തിയിരുന്നു. തന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ് ഇതെന്നും തന്റെ ആദ്യവിവാഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും രവീന്ദര്‍ പറഞ്ഞു. ‘ആ കുടുംബ ജീവിതം നിരാശയാണ് സമ്മാനിച്ചത്. ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല. മനസിലാക്കിയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
രണ്ട് കുടുംബത്തെയും അത് മനസിലാക്കിപ്പിക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അതൊരിക്കലും എളുപ്പമായിരുന്നില്ല. മഹാലക്ഷ്മിയുടെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും എനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം എനിക്കൊരു പ്രശ്‌നമല്ല. ഞാന്‍ മനസിലാക്കിയ ആള്‍ എങ്ങനെയായിരിക്കണം എന്നാണ് ഞാന്‍ ആലോചിച്ചതെന്നുമാണ്’, അന്ന് രവീന്ദര്‍ പറഞ്ഞത്.
2013 ല്‍ ‘സുട്ട കഥൈ’ എന്ന സിനിമയിലൂടെയാണ് രവീന്ദര്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഒരുപിടി തമിഴ് സിനിമകള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. ‘നളനും നന്ദിനിയും’, ‘കോലൈ നോക്ക് പാര്‍വെ’, ‘കല്യാണം’ തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. 2022 ല്‍ സംവിധാന രംഗത്തേക്കും രവീന്ദര്‍ കടന്ന് വന്നു. ‘മാര്‍ക്കണ്ഡേയ മഗലിര്‍ കല്ലൂരിയം’ എന്ന സിനിമയാണ് രവീന്ദര്‍ സംവിധാനം ചെയ്തത്.