Actor
മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്!
മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്!
സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. ഇന്നായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പുലര്‍ച്ചെ 6.15 നായിരുന്നു മുഹൂര്‍ത്തം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തിരുന്നത്. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി ജയറാം വിവാഹസത്കാരവും തൃശൂര്‍ വെച്ച് നടത്തിയിരുന്നു. രാവിലെ 10.30 ന് തുടങ്ങിയ ചടങ്ങില്‍ നിരവധി താരങ്ങളാണ് എത്തിയിരുന്നത്.
എന്നിരുന്നാലും പ്രേക്ഷകരുടെ ശ്രദ്ധ ചെന്ന് പറ്റിയത് ദിലീപിന്റെയും കുടുംബത്തിന്റെയും നേര്‍ക്കാണ്. കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയുമായി കുടുംബസമേതമാണ് ദിലീപ് എത്തിയത്. ഒരു വിവാഹത്തിലും ഇത്രയും ഭംഗിയായി ദിലീപിനെയും കുടുംബത്തെയും കണ്ടിട്ടില്ലെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നത്. ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയായാണ് കാവ്യ എത്തിയത്.
കാവ്യ ധരിച്ചെത്തിയ സാരിയും ആഭരണങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്നാണ് പലരും കമന്റ് ചെയ്തത്. പഴയ ഐശ്വര്യം പോയിട്ടില്ല, എന്നാലും മനസില്‍ ആ പഴയ നീളന്‍ മുടിയുള്ള കാവ്യയാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തായാലും മഞ്ഞ സ്ലീവ്‌ലെസ് സാരിയിലുള്ള താരപുത്രി മീനാക്ഷിയുടെ ഹോട്ട് ലുക്കും, കാവ്യയുടെ ട്രഡീഷണല്‍ ലുക്കും എല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആകുന്നുണ്ട്.
പാവടയും ടോപ്പുമായിരുന്നു മഹാലക്ഷ്മിയുടെ വേഷം. അച്ഛന്‍ ദിലീപിനോട് കുറുമ്പ് കാട്ടുന്ന മഹാലക്ഷ്മി ആരാധകരുടെയും മനം കവര്‍ന്നിട്ടുണ്ട്. മാമാട്ടിയുടെ കൈവിടാതെ തന്നെ കാവ്യയും ദിലീപും ചേച്ചി മീനാക്ഷിയും മാറി മാറി കൊണ്ടു നടക്കുകയാണ് കുസൃതിക്കുടുക്കയെ. ഏത് പാര്‍ട്ടിയിലെയും മുഖ്യ ആകര്‍ഷണം ദിലീപും കുടുംബവും ആയിരിക്കുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് എന്നായിരുന്നു ഭൂരിഭാഗം പേരും പറയുന്നത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിവാഹം. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.
നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി.
ജയറാമാണ് ചക്കിയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോയത്. ശേഷം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
32 വര്‍ഷം മുന്‍പ് താനും പാര്‍വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.
പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ്.
