Connect with us

ഒരാഴ്ച ഐസിയുവില്‍, മൂക്കില്‍ ഓക്‌സിജന്‍ ട്യൂബുമായി ബിഗ്‌ബോസിനെ വിമര്‍ശിച്ച് രവീന്ദ്രര്‍ ചന്ദ്രശേഖര്‍; വിവാഹ ശേഷം മൊത്തം കഷ്ടകാലമാണല്ലോയെന്ന് സോഷ്യല്‍ മീഡിയ!

News

ഒരാഴ്ച ഐസിയുവില്‍, മൂക്കില്‍ ഓക്‌സിജന്‍ ട്യൂബുമായി ബിഗ്‌ബോസിനെ വിമര്‍ശിച്ച് രവീന്ദ്രര്‍ ചന്ദ്രശേഖര്‍; വിവാഹ ശേഷം മൊത്തം കഷ്ടകാലമാണല്ലോയെന്ന് സോഷ്യല്‍ മീഡിയ!

ഒരാഴ്ച ഐസിയുവില്‍, മൂക്കില്‍ ഓക്‌സിജന്‍ ട്യൂബുമായി ബിഗ്‌ബോസിനെ വിമര്‍ശിച്ച് രവീന്ദ്രര്‍ ചന്ദ്രശേഖര്‍; വിവാഹ ശേഷം മൊത്തം കഷ്ടകാലമാണല്ലോയെന്ന് സോഷ്യല്‍ മീഡിയ!

കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയും ഭര്‍ത്താവും നിര്‍മാതാവുമായ രവീന്ദ്രര്‍ ചന്ദ്രശേഖറും. വീണ്ടും വിവാഹം കഴിച്ചതിന്റെ പേരിലാണ് ഇരുവരും വിമര്‍ശിക്കപ്പെടുന്നത്. മാത്രമല്ല, നിരന്തരം ബോഡി ഷെയിമിംഗിനും കടുത്ത സൈബര്‍ ആക്രമണത്തിനുമാണ് ഇരയായികൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.

ബോഡി ഷെയിമിംഗ് കടുത്തെങ്കിലും ദമ്പതികള്‍ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. കളിയാക്കലുകള്‍ക്കിടയിലും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ സന്തോഷകരമായി മുന്നോട്ട് നീങ്ങവെയാണ് മറ്റൊരു പ്രതിസന്ധി രവീന്ദറിനും മഹാലക്ഷ്മിക്കും നേരിടേണ്ടി വന്നത്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസില്‍ രവീന്ദര്‍ അറസ്റ്റിലായത്.

എന്നാല്‍ ഇപ്പോഴിതാ രവീന്ദ്രറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഒരാഴ്ചയോളം താന്‍ ഐസിയുവില്‍ ആയിരുന്നുവെന്നാണ് രവീന്ദ്രറിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ലിബ്ര പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി നടത്തിയാണ് രവീന്ദര്‍ ചന്ദ്രശേഖര്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. നിര്‍മാതാവ് എന്നതിനൊപ്പം ബിഗ് ബോസ് ഷോയുടെ വിമര്‍ശകന്‍ കൂടിയാണ് അദ്ദേഹം. തന്റെ സ്വകാര്യ യൂട്യൂബ് ചാനലിലൂടെ ദിവസവും ബിഗ് ബോസ് ഷോ യെ കുറിച്ചുള്ള അവലോകനവും രവീന്ദര്‍ ചെയ്യാറുണ്ട്. അടുത്തിടെ ബിഗ് ബോസ് ഷോ റിവ്യൂ ചെയ്യാന്‍ എത്തിയപ്പോഴാണ് നടന്റെ അസുഖവിവരം പുറത്ത് വരുന്നത്.

ശ്വാസതടസ്സം മൂലം മൂക്കില്‍ ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. തനിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇതേ തുടര്‍ന്ന് ഒരാഴ്ച ഐസിയുവില്‍ ചികിത്സയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോയിലൂടെ രവീന്ദര്‍ വെളിപ്പെടുത്തി. എന്നാല്‍ ആരോഗ്യം ഇത്രയും മോശമായിരിക്കുന്ന സാഹചര്യത്തിലും ബിഗ് ബോസിനെ പറ്റി പറയാന്‍ വന്നതിനെയാണ് ആരാധകര്‍ ട്രോളുന്നത്. ആരോഗ്യം വീണ്ടെടുത്തതിന് ശേഷം ബിഗ് ബോസിനെ വിമര്‍ശിക്കാന്‍ വന്നാല്‍ പോരെ എന്നാണ് ആരാധകര്‍ അഭ്യര്‍ത്ഥിക്കുന്നത്.

അതേ സമയം വിവാഹത്തിന് ശേഷം രവീന്ദ്രറിന്റെ ജീവിതം അത്ര സുഖകരമായിട്ടല്ല പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാലക്ഷ്മിയുമായിട്ടുളള വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ രവീന്ദര്‍ ജയിലിലേക്ക് പോകേണ്ട സാഹചര്യമുണ്ടായി. സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ രവീന്ദര്‍ ചന്ദ്രശേഖര്‍ ഒരു മാസത്തിലേറെ ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് നിര്‍മാതാവ് ബിഗ് ബോസ് ഷോയെ വിമര്‍ശിക്കാന്‍ തുടങ്ങിയത്. എല്ലാ ദിവസവും ഈ പരിപാടിയുമായി താരം വരാറുണ്ട്.

16 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രവീന്ദറിനെതിരെ വന്നത്. പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നല്‍കിയ പണം തിരികെ കൊടുത്തില്ലെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാണ് തനിക്ക് പുറത്ത് വരാനായതെന്ന് രവീന്ദര്‍ പറയുന്നു.

തന്റെ ഭാര്യ നല്‍കിയ പിന്തുണയെക്കുറിച്ചും നിര്‍മാതാവ് സംസാരിച്ചു. യഥാര്‍ത്ഥ മഹാലക്ഷ്മിയാണ് എന്റെ ഭാര്യ. മഹാലക്ഷ്മിയെ എന്നില്‍ നിന്നും പിരിക്കാന്‍ ആര്‍ക്കും പറ്റില്ല. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം ആയിട്ടേയുള്ളൂ. എന്റെ അമ്മായിയച്ഛനെക്കുറിച്ചും അമ്മയിയമ്മയെക്കുറിച്ചും ആലോചിച്ച് നോക്കൂ. പരമാവധി ആളുകള്‍ ഇല്ലാത്ത സമയത്ത് ജയിലില്‍ വരാനാണ് ഞാന്‍ അവളോട് ആവശ്യപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ അവള്‍ക്ക് കൊളാബ്‌റേഷന്‍ ഉണ്ട്. വാങ്ങുന്ന പണത്തിന് വേണ്ടി അഭിനയിച്ച് കൊടുക്കണം. എന്നാല്‍ ഭര്‍ത്താവ് ജയിലിലായിട്ടും എന്താണിങ്ങനെ ചെയ്യുന്നതെന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകള്‍. അന്ധമായി പ്രണയിക്കുന്ന ആളാണ് മഹാലക്ഷ്മി. നിനക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന് ഞാന്‍ കുറ്റബോധത്തോടെ സംസാരിച്ചപ്പോള്‍ മുപ്പത് ദിവസം നിങ്ങളെ കാണാതിരിക്കാന്‍ എങ്ങനെ പറ്റുമെന്നാണ് മഹാലക്ഷ്മി ചോദിച്ചത്. പിന്നീട് വളരെ ലാഘവത്തോടെ സംസാരിച്ചു. നിങ്ങള്‍ ഇത് മറികടക്കുമെന്ന് പറഞ്ഞു. തന്റെ അമ്മയും ധൈര്യം തന്നെന്നും രവീന്ദര്‍ തുറന്ന് പറഞ്ഞു.

നേരത്തെ വിവാഹിതനായിരുന്ന രവീന്ദ്രര്‍ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മഹാലക്ഷ്മിയുമായി അടുപ്പത്തിലാവുന്നത്. തമിഴിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച് ശ്രദ്ധേയായ മഹാലക്ഷ്മിയും വിവാഹമോചിതയായിരുന്നു. ശേഷം ഇരുവരും 2022 ല്‍ രണ്ടാമതും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതോട് കൂടിയാണ് താരങ്ങള്‍ വിമര്‍ശിക്കപ്പെട്ടത്. രവീന്ദ്രറിന്റെ തടി കൂടുതലുള്ള രൂപമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. മാത്രമല്ല മഹാലക്ഷ്മി പണത്തിന് വേണ്ടിയാണ് രവീന്ദ്രറിനെ വിവാഹം കഴിച്ചതെന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നിരുന്നു.

Continue Reading
You may also like...

More in News

Trending