Connect with us

‘അമ്മ അടുത്തില്ലെങ്കിലും മീനാക്ഷി വളര്‍ത്ത് ഗുണം കാണിക്കുന്നുണ്ട്, രണ്ട് അമ്മമാരുടെയും സ്വഭാവം അവരവരുടെ മക്കള്‍ക്കും അതുപോലെ ദൈവം കൊടുത്തു’; വൈറലായി കമന്റുകള്‍

Malayalam

‘അമ്മ അടുത്തില്ലെങ്കിലും മീനാക്ഷി വളര്‍ത്ത് ഗുണം കാണിക്കുന്നുണ്ട്, രണ്ട് അമ്മമാരുടെയും സ്വഭാവം അവരവരുടെ മക്കള്‍ക്കും അതുപോലെ ദൈവം കൊടുത്തു’; വൈറലായി കമന്റുകള്‍

‘അമ്മ അടുത്തില്ലെങ്കിലും മീനാക്ഷി വളര്‍ത്ത് ഗുണം കാണിക്കുന്നുണ്ട്, രണ്ട് അമ്മമാരുടെയും സ്വഭാവം അവരവരുടെ മക്കള്‍ക്കും അതുപോലെ ദൈവം കൊടുത്തു’; വൈറലായി കമന്റുകള്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ദിലീപ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ലയാളത്തില്‍ മറ്റൊരു നടന്റെ സ്വകാര്യ ജീവിതവും ഇത്ര മാത്രം ചര്‍ച്ചയായിട്ടില്ല എന്ന് തന്നെ പറയാം. മലയാളത്തിലെ സൂപ്പര്‍നായികമാരായിരുന്ന മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ എന്നിവര്‍ ദിലീപിന്റെ ജീവിത പങ്കാളികളായതാണ് ഇതിന് കാരണം.

മഞ്ജു വാര്യരുമായി ദിലീപ് വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെയായി. എന്നാല്‍ ഇപ്പോഴും ഈ വേര്‍പിരിയല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. രണ്ടാമത് വിവാഹം ചെയ്ത കാവ്യ മാധവന്‍ ഇന്ന് സിനിമയെല്ലാം ഉപേക്ഷിച്ച് കുടുംബിനിയായി കഴിയുകയാണ്. മഹാലക്ഷ്മി എന്നാണ് കാവ്യയുടെയും ദിലീപിന്റെയും മകളുടെ പേര്. കഴിഞ്ഞ ദിവസം മാളവിക ജയറാമിന്റെ വിവാഹത്തിന് ദിലീപ് കുടുംബ സമേതമെത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് മഹാലക്ഷ്മിയുടെ ദൃശ്യങ്ങളാണ്.

കാവ്യയുടെ അതേ മുഖഛായ മഹാലക്ഷ്മിക്കുണ്ടെന്ന് ആരാധകര്‍ പറയുന്നു. ബാലതാരമായി അഴകിയ രാവണില്‍ കാവ്യ എത്തിയപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെയാണ് മഹാലക്ഷ്മിയെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. വലുതാകുമ്പോള്‍ മറ്റൊരു കാവ്യ മാധവനാണ് വരാന്‍ പോകുന്നതെന്നും കാവ്യ ഒരുകാലത്ത് മലയാള സിനിമയുടെ ഐശ്വര്യവും മുഖവും ആയതുപോലെ മഹാലക്ഷ്മിയും ആകുമെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, മഹാലക്ഷ്മി കുസൃതിക്കാരിയാണെന്ന് ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്. മക്കള്‍ രണ്ട് പേരെയും താരതമ്യം ചെയ്ത് കൊണ്ട് ദിലീപ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മഹാലക്ഷ്മി വികൃതിയാണെങ്കില്‍ മീനാക്ഷി ഒതുങ്ങിയ പ്രകൃതക്കാരിയാണെന്ന് ദിലീപ് പറയുന്നു. മീനാക്ഷി ഭയങ്കര സൈലന്റാണ്. എല്ലാം കേട്ട് ഭയങ്കരമായി പൊട്ടിച്ചിരിക്കുകയും തമാശകള്‍ ആസ്വദിക്കുകയും ചെയ്യും. ഒരാള്‍ വയലന്റും ഒരാള്‍ സൈലന്റുമാണ്.

മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആള്‍ക്കാരാണ് എന്നുമാണ് ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകള്‍ വൈറലാകവെ സോഷ്യല്‍ മീഡിയയില്‍ പല അഭിപ്രായങ്ങള്‍ ആണ് വരുന്നത്.

മഞ്ജു വാര്യരുടെ അതേ സ്വഭാവമാണ് മീനാക്ഷിയ്‌ക്കെന്ന് പലരും ചൂണ്ടിക്കാട്ടി. കാണാനും മഞ്ജുവിനെ പോലെ തന്നെ. മഞ്ജു അധികം സംസാരിക്കാത്ത ആളാണെന്ന് സുഹൃത്തുക്കളുള്‍പ്പെടെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മീനാക്ഷിയെ വളര്‍ത്തിയത് അമ്മയാണ്. അമ്മ അടുത്തില്ലെങ്കിലും മീനാക്ഷി വളര്‍ത്ത് ഗുണം കാണിക്കുന്നുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്തു. ‘രണ്ട് അമ്മമാരുടെയും സ്വഭാവം അവരവരുടെ മക്കള്‍ക്കും അതുപോലെ ദൈവം കൊടുത്തു,’ എന്നാണ് ഒരാളുടെ കമന്റ്.

‘മീനാക്ഷിക്ക് എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ അത് അവള്‍ പത്ത് മാസം കിടന്ന ഗര്‍ഭപാത്രത്തിന്റെ മാത്രം മഹത്വമാണ്,’ എന്നാണ് മറ്റൊരാളുടെ കമന്റ്. മഞ്ജു വാര്യരെ പോലെ നൃത്തത്തില്‍ മീനാക്ഷിക്കും താല്‍പര്യമുണ്ട്. മീനാക്ഷിയുടെ ഡാന്‍സ് വീഡിയോകള്‍ അടുത്തിടെ വൈറലായിരുന്നു. സിനിമാ രംഗത്തേക്ക് മീനാക്ഷി കടന്ന് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

മറുവശത്ത് മഞ്ജു വാര്യര്‍ കരിയറിലെ തിരക്കുകളിലാണ്. നടിയുടെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്ന് തമിഴകത്തും താരമാണ് മഞ്ജു. സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തമിഴ് സിനിമകളില്‍ നിന്നും താരത്തിന് തുടരെ അവസരം വരുന്നുണ്ട്. രജനികാന്തിനൊപ്പവും മഞ്ജു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ദിലീപും സിനിമാ രംഗത്ത് സജീവമാണ്. പവി കെയര്‍ ടേക്കര്‍ ആണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കരിയറില്‍ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ദിലീപ്.

More in Malayalam

Trending