Connect with us

വെക്കേഷന്‍ അടിച്ചുപൊളിച്ചു, സോഷ്യല്‍ മീഡിയയില്‍ വൈറലായി മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍

Malayalam

വെക്കേഷന്‍ അടിച്ചുപൊളിച്ചു, സോഷ്യല്‍ മീഡിയയില്‍ വൈറലായി മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍

വെക്കേഷന്‍ അടിച്ചുപൊളിച്ചു, സോഷ്യല്‍ മീഡിയയില്‍ വൈറലായി മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍

ശാലീന സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് കാവ്യ മാധവന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവല്ലെങ്കിലും ഇടയ്ക്കിടെ തന്റെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട് താരം. അതെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കാവ്യ. എന്നാല്‍ പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ ദിലീപിനൊപ്പം കാവ്യ എത്താറുണ്ട്.

അടുത്തിടെ മാളവികയുടെയും ഭാഗ്യ സുരേഷ് ഗോപിയുടെയും വിവാഹത്തിന് കുടുംബത്തിന് ഒപ്പം പങ്കെടുക്കാന്‍ എത്തിയ കാവ്യ മാധവന്റെയും ദിലീപിന്റെയും വീഡിയോകള്‍ ഏറെ വൈറലായിരുന്നു. മകളുടെ വിദ്യാഭ്യാസം കൂടി മുന്‍ നിര്‍ത്തിക്കൊണ്ട് ചെന്നൈയില്‍ സെറ്റില്‍ഡ് ആണിപ്പോള്‍ കാവ്യയും ദിലീപും. ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷി ഇപ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ മഹാലക്ഷ്മിയുടെ ഒരു പുത്തന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ കാവ്യയുടെ സഹോദരന്‍ മിഥുന്റെ ഓസ്‌ട്രേലിയയില്‍ ഉള്ള വീട്ടില്‍ എത്തിയതാണ് മാമാട്ടി. ഇപ്പോള്‍ കാവ്യയുടെ സഹോദരന്‍ മിഥുന്റെയും അമ്മമ്മ ശ്യാമളയുടെയും ഒപ്പമുള്ള ഒരു ചിത്രമാണ് മിഥുന്റെ ഭാര്യ റിയ പങ്കുവച്ചത്. ഏകദേശം രണ്ടുമാസത്തോളം ഓസ്‌ട്രേലിയയില്‍ ആയിരുന്നു മകള്‍ക്കൊപ്പം കാവ്യ. ഇപ്പോള്‍ മാളവികയുടെ വിവാഹത്തിനാണ് ഇരുവരും തിരിച്ചെത്തിയതെന്നാണ് വിവരം.

ഇതിനോടകം തന്നെ റിയ പങ്കുവെച്ച ചിത്രങ്ങള്‍ കാവ്യയുടെ ചില ഫാന്‍സ് പേജുകളിലെല്ലാം വൈറലാണ്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. അതിനാലാണ് മഹാലക്ഷ്മി എന്ന പേര് തിരഞ്ഞെടുത്തത്. ചേച്ചി മീനാക്ഷിയാണ് അനിയത്തിയ്ക്ക് വേണ്ടി പേര് തിരഞ്ഞെടുത്തത്. മാമാട്ടിയെന്നാണ് സ്‌നേഹത്തോടെ ആരാധകരടക്കം മഹാലക്ഷ്മിയെ വിളിക്കുന്നത്. മക്കളെ കുറിച്ച് പറയാന്‍ നൂറ് നാവാണ് ദിലീപിന്. അഭിമുഖങ്ങളിലെല്ലാം അദ്ദേഹം സംസാരിക്കാറുമുണ്ട്.

മക്കളുടെ കാര്യമാണ് എവിടെപ്പോയാലും ആളുകള്‍ കൂടുതല്‍ ചോദിക്കാറ്. അതില്‍ സന്തോഷം ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. മഹാലക്ഷ്മിയുടെ ഹോം വര്‍ക്കെല്ലാം ചെയ്യാന്‍ സഹായിക്കുന്നത് കാവ്യയാണ്. കാവ്യ സോഫ്റ്റായിട്ടുള്ള അമ്മയൊന്നുമല്ല. പണ്ട് മുതല്‍ അവള്‍ ഷോര്‍ട്ട് ടെമ്പേര്‍ഡാണ്. പെട്ടന്ന് കാവ്യയ്ക്ക് ദേഷ്യം വരും. മക്കളെ തല്ലരുത് വഴക്ക് പറയരുത്, പറഞ്ഞ് മനസിലാക്കിയാല്‍ മതിയെന്ന് കാവ്യയോട് പറഞ്ഞിട്ടുണ്ട്.

മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മഹാലക്ഷ്മിയെ ഒരുവട്ടം അടിച്ചിട്ടുണ്ട്. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ്. മഹാലക്ഷ്മി പക്ഷെ കാവ്യയെപ്പോലെയാണ്. എവിടെപ്പോയാലും എല്ലാവരോടും കൂട്ടുകൂടും. ഞാനും മീനാക്ഷിയും സൈലന്റ് ആള്‍ക്കാരാണ്’, എന്നാണ് ദിലീപ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോള്‍ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാല്‍ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് നല്‍കിയ മറുപടി. അടുത്തിടെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോള്‍ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാല്‍ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നല്‍കിയതുമില്ല.

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയില്‍ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അം?ഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.

More in Malayalam

Trending

Uncategorized