പതിനെട്ടു വർഷം ഒറ്റകുട്ടിയായിരുന്ന എന്നോട് ആ വാർത്ത പറഞ്ഞപ്പോൾ എനിക്കറിയില്ലായിരുന്നു എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് – മഡോണ സെബാസ്റ്റ്യൻ
മനോഹരമായ ചിരിയിലൂടെ ആരാധകരെ കയ്യിലെടുത്ത നടിയാണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ ശോഭിച്ചില്ലെങ്കിലും തമിഴിലും മറ്റു ഭാഷകളിലും മഡോണ താരമായി. പതിനെട്ടു വയസുവരെ ഒറ്റകുട്ടിയായി വളർന്ന മഡോണ ,’അമ്മ ഗര്‍ഭിണിയാണെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പങ്കു വയ്ക്കുന്നു.
“അമ്മ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പതിനെട്ട് വര്‍ഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛന് പറയുകയാണ് ‘ഡോണ ഒരു വാര്‍ത്തയുണ്ട്, അമ്മ ഗര്‍ഭിണി ആണെന്ന്’. അച്ഛന്റെ കൈയ്യില്‍ റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.
ഞാന്‍ ആലോചിക്കുന്നുണ്ട്, ശരിക്കും ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത് പിന്നെന്താണ് ഇങ്ങനെ എന്ന്. എനിക്ക് ചിരി വരുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല, അതായിരുന്നു എന്റെ പ്രതികരണം. ഞാന്‍ എന്നോട് തന്നെ പറയുന്നുണ്ട് കണ്ഫ്യൂഷന് അടിച്ചിരിക്കുന്നതിന് പകരം നീയെന്താ സന്താഷിക്കാത്തതെന്ന്. പക്ഷേ ഒരു കുട്ടി കണ്‍ഫ്യൂസ്ഡ് ആകില്ലേ പെട്ടെന്ന്.
പക്ഷേ എത്ര പേര്‍ക്കുണ്ട് ഈ ഭാഗ്യം, അമ്മ ഗര്‍ഭിണി ആയിരിക്കുന്നത് ഞാന്‍ കണ്ടു. ഒരു രാജ്ഞിയെപ്പോലെ ആയിരുന്നു. ഒരു നീല വസ്ത്രമണിഞ്ഞ് വലിയ വയറൊക്കെയായി അമ്മ ആകാശം നോക്കി നില്ക്കുന്ന ഒരു ചിത്രമുണ്ട് അതെനിക്കേറെ ഇഷ്ടമാണ്. – മഡോണ പറയുന്നു.
madona sebastian about her mother’s second pregnancy
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....