Malayalam
‘ കൂളിംഗ് ഗ്ലാസ് മുഖ്യം..!!’ ഈ താര സുന്ദരി ആരാണെന്ന് മനസ്സിലായോ? പ്രേമം എന്ന ഒറ്റ ചിത്രം മതി ഈ നടിയെ ഓര്‍ത്തിരിക്കാന്‍
‘ കൂളിംഗ് ഗ്ലാസ് മുഖ്യം..!!’ ഈ താര സുന്ദരി ആരാണെന്ന് മനസ്സിലായോ? പ്രേമം എന്ന ഒറ്റ ചിത്രം മതി ഈ നടിയെ ഓര്‍ത്തിരിക്കാന്‍
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമത്തില്‍ സെലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ അവതരിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, മഡോണ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്തു നിന്നുള്ളതാണ് ഒരു ചിത്രം, ഒപ്പം പുതിയൊരു ചിത്രവും ചേര്‍ത്തിട്ടുണ്ട്. രണ്ടിലും കൂളിംഗ് ഗ്ലാസ് വച്ച് ചിരിയോടെ നില്‍ക്കുന്ന മഡോണയെ ആണ് കാണാനാവുക.
അഭിനയത്തിനൊപ്പം ഗായികയായും തിളങ്ങുന്ന താരമാണ് മഡോണ. ‘യൂ റ്റു ബ്രൂട്ടസ്’ എന്ന ചിത്രത്തില്‍ ഗായികയായാണ് മഡോണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ ‘പ്രേമ’ത്തിലൂടെ നായികയായും തുടക്കം കുറിച്ചു.
പിന്നീട് തമിഴ് ചിത്രം കാതലും കടന്തുപോകും, ദിലീപിന്റെ നായികയായി ‘കിംഗ് ലിയര്‍’, പൃഥ്വിരാജിനൊപ്പം ‘ബ്രദേഴ്‌സ് ഡേ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മഡോണ വേഷമിട്ടു. മലയാളം കൂടാതെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോള്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഡോണ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. വെഡ്ഡിംഗ് ഡ്രസ്സിലുള്ള മഡോണയെ കണ്ടപ്പോള്‍ ആരാധകര്‍ക്കും കൗതുകം, ഇനി ശരിക്കും താരം വിവാഹിതയായതാണോ എന്ന്. പലരും ചിത്രങ്ങള്‍ക്ക് താഴെ വിവാഹ മംഗളാശംസകള്‍ നേരുന്നുമുണ്ട്. ഒടുവില്‍ ചിത്രത്തിനൊപ്പം, ഇത് തന്റെ വിവാഹചിത്രങ്ങളല്ല ഒരു വെഡ്ഡിങ് സീരിസില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഡോണ. മാജിക് മോഷന്‍ മീഡിയയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.