Interviews
എം പദ്മകുമാറും വിശ്വനും ഒന്നിക്കുന്നു – അണിനിരക്കുന്നത് മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾ ! വിശേഷങ്ങൾ പങ്കു വച്ച് പദ്മകുമാറും വിശ്വനും..
എം പദ്മകുമാറും വിശ്വനും ഒന്നിക്കുന്നു – അണിനിരക്കുന്നത് മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾ ! വിശേഷങ്ങൾ പങ്കു വച്ച് പദ്മകുമാറും വിശ്വനും..
By
അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിലെത്തി അമ്മക്കിളിക്കൂടിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ ആളാണ് എം പദ്മകുമാർ. ശിക്കാർ, ജലം, ഇത് പാതിരാമണൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ പദ്മകുമാറിന്റെ ഏറ്റവും ഒടുവിലിറങ്ങിയതും മലയാള സിനിമയിൽ ചരിത്രം കുറിച്ചതുമായ ചിത്രമാണ് ജോസഫ് .
ജോജു ജോർജിനെ നായകനാക്കി സൂപ്പര്താരങ്ങളില്ലാതെ ഹൃദയഹാരിയായി ജോസഫ് എന്ന സിനിമ മലയാളികൾക്ക് സമ്മാനിച്ച പദ്മകുമാർ തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്.
തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന സിനിമക്ക് ഔട്ട് ഓഫ് സി ലബസ്, ഡോക്ടർ പേഷ്യന്റ് ,അപ്പവും വീഞ്ഞും എന്നീ സിനിമകളുടെ രചനയും സംവിധാനവും നിർവ്വഹിച്ച വിശ്വൻ ആണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് .തമിഴിലും മലയാളത്തിലും നിന്നുള്ള സൂപ്പർ താരങ്ങൾ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് പദ്മകുമാറും വിശ്വനും മെട്രോമാറ്റിനിയോട് ..
തമിഴ് നടൻ മൈന ഫെയിം വിദ്ധാർഥ് , സമുദ്രക്കനി , മലയാളത്തിൽ നിന്നും ഗോകുൽ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മറ്റു താരങ്ങളെ ഇത് വരെ തീരുമാനിച്ചിട്ടില്ല എന്നും മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നും പദ്മകുമാറും വിശ്വനും പറയുന്നു.
ഒരു തമിഴ് മലയാളം ചിത്രമാണ് ഇത്. വിശ്വൻ ആദ്യമായി തിരക്കഥ രചിക്കുന്ന ചിത്രമാണ് . കോയമ്പത്തൂർ നടക്കുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. കോയമ്പത്തൂർ പഠിക്കുന്ന നാല് പേരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ത്രില്ലെർ സ്വഭാവത്തിലുള്ള ചിത്രമാണ് ഇവർ ഒരുക്കുന്നത്.
ഒരു തമിഴ് ചിത്രത്തിന്റെ രീതിയിൽ ആണ് ഈ ചിത്രം പദ്മകുമാറും വിശ്വനും പ്ലാൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ തമിഴ് സിനിമ പ്രവർത്തകരായിരിക്കും. കൂടുതലും ചിത്രത്തിൽ പ്രവർത്തിക്കുക. സിനിമക്ക് പുറത്തുള്ള സൗഹൃദമാണ് വിശ്വനും , പദ്മകുമാറും തമ്മിൽ. തിരക്കഥ രചനയോട് അത്ര താൽപര്യമില്ലാത്ത വിശ്വൻ , പദ്മകുമാറിന്റെ നിർബന്ധപ്രകാരമാണ് രചനയിലേക്ക് കടക്കുന്നത്.
M Padmakumar’s next with viswan
