15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അവർ വരുന്നു…. മീരജാസ്മിനും നരേനും ഒരുക്കുന്ന സർപ്രൈസ് ? ‘ക്വീൻ എലിസബത്ത്’ 29ന് തിയറ്ററുകളിൽ; ആകാംഷയോടെ ആരാധകർ!!!!
By
ഒരുകാലത്ത് മലയാളികൾക്ക് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കോംബോ ആയിരുന്നു മീര ജാസ്മിൻ-നരേൻ കൂട്ടുക്കെട്ട്. 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീര ജാസ്മിൻ-നരേൻ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു.
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ക്വീൻ എലിസബത്ത്’ പ്രദർശനത്തിനൊരുങ്ങുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്’. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാന്റിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
കർക്കശക്കാരിയായ ഒരു ലേഡി ബോസും അവരെ പ്രണയിക്കുന്ന യുവാവും ആയാണ് മീരയും നരേനും ചിത്രത്തിൽ എത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ‘ക്വീൻ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പൻ പടച്ചോനെ ഇങ്ങള് കാത്തോളി തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് നിര്‍മാണം.
പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. വസ്ത്രാലങ്കാരം ആയീഷാ ഷഫീർ സേട്ട്. കലാസംവിധാനം എം ബാവയാണ്. ഉല്ലാസ് കൃഷ്‍ണ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും ആണ്. ജിത്തു പയ്യന്നൂർ മേക്കപ്പും നിര്‍വഹിക്കുന്നു. ചിത്രം ഡിസംബർ 29ന് തിയറ്ററുകളിലെത്തുന്നു.
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.