Social Media
ഷെയ്ന്‍ … ഇങ്ങനൊരു താരമൂല്യം കിട്ടുമ്പോള്‍ അത് കാത്തുസൂക്ഷിക്കാനും പ്രേക്ഷകരോട് നമ്മള്‍ ബാധ്യസ്ഥരാണ്;എം.ബി പദ്മകുമാര്‍!
ഷെയ്ന്‍ … ഇങ്ങനൊരു താരമൂല്യം കിട്ടുമ്പോള്‍ അത് കാത്തുസൂക്ഷിക്കാനും പ്രേക്ഷകരോട് നമ്മള്‍ ബാധ്യസ്ഥരാണ്;എം.ബി പദ്മകുമാര്‍!
By
മലയാള സിനിമാലോകത്ത് ഏറെ ചർച്ചയായ ഒന്നായായിരുന്നു നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ പ്രശ്നം.മോളിവുഡിൽ ഏവരും ഇതുമായി ബന്ധപെട്ട് കുറച്ചു നാളുകളായി വലിയ ചർച്ചകൾക്കൊടുവിൽ സംസാരിച്ചു തീർപ്പാക്കുകയായിരുന്നു.സോഷ്യൽ മീഡിയ വഴി ആയിരുന്നു വിഷയം ചർച്ചയായിരുന്നത്.ഒരു ലൈവിലെത്തി നിര്മാതാവുമായുള്ള പ്രേശ്നത്തെ കുറിച്ച് പറയുകയായിരുന്നു നടൻ ഷെയ്ൻ. ശേഷം താരത്തിനെതിരെ ആരോപണവുമായി നിർമ്മാതാവ് ജോബി ജോർജും എത്തുകയായിരുന്നു.പിനീടാത്ത മോളിവുഡിനെ ഇളക്കിമറിക്കുന്ന ഒരു പ്രേശ്നമായി മാറുകയായിരുന്നു.ശേഷം ഈ വിഷയത്തിൽ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.എന്നാൽ ഇപ്പോഴിതാ നടൻ ഷെയ്നും നിർമ്മാതാവ് ജോബി ജോർജിനും ഉപദേശവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ എംബി പദ്മകുമാർ. താരം ഇപ്പോൾ ഫേസ് ബുക്ക് ലൈവിലൂടെ ആണ് എത്തിയത്.
സിനിമക്കാർക്ക് പ്രേക്ഷകരോട് ഒരു ബാധ്യതയുണ്ടാകണമെന്ന് എംബി പദ്മകുമാർ പറഞ്ഞു. പ്രേക്ഷകരുടെ പണത്തിന്റെ തണലിലാണ് നടനും നിർമ്മാതാവും ഉൾപ്പെടെ എല്ലാ സിനിമക്കാരും വളരുന്നത്.ഒരു പ്രൊഡ്യൂസര്‍ എന്ന് പറയുന്നത് ഒരു സിനിമയുടെ പിതാവ് തന്നെയാണ്. അദ്ദേഹം പണം ഒരു ചൂതാട്ടം പോലെ സിനിമയില്‍ മുടക്കുകയാണ്. അതില്‍ എത്ര രൂപ നഷ്ടമാകുമെന്നോ, ലാഭമാകുമെന്നോ കരുതാതെയാണ് ഇതിലേക്ക് ഇറങ്ങുന്നത്. ചിലപ്പോൾ സിനിമയോടുളള സ്‌നേഹമാകാം ഇതിന് കാരണം. ചിലപ്പോ ഒരു ഇന്‍വെസ്റ്റര്‍ എന്ന നിലയിലാകാം വരുന്നത്. എത്രയും പെട്ടെന്ന് ഷൂട്ടിങ് തീര്‍ത്ത് തന്റെ പ്രൊഡക്റ്റ് വിപണിയില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. ഒരു ദിവസം ഷൂട്ടിങ് നീണ്ടുപോയാല്‍ ഭീമമായ നഷ്ടമാണ് നിർമ്മാതാവ് നേരിടേണ്ടി വരുന്നത്, സിനിമ റിലീസായാല്‍ ഭീമമായ പങ്ക് പലര്‍ക്കും കൊടുത്തിട്ടാണ് ലാഭമായാലും നഷ്ടമായാലും ഒരു പ്രൊഡ്യൂസര്‍ക്ക് കിട്ടുന്നത്. ജോബി സ്വാഭാവികമായും ചെയ്തത്, ആ സിനിമ തീര്‍ക്കാനായി വികാരപരമായ ചില പരാമര്‍ശങ്ങള്‍ നടത്തിക്കാണും. അതൊരിക്കലും പ്രാവര്‍ത്തികമാക്കാനാണ് ചെയ്തതെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സിനിമ തീര്‍ക്കാനായി ഷെയ്‌നിനോട് സംസാരിച്ചു.
ഷെയ്‌നിന്റെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോള്‍ മറ്റൊന്നാണ് തോന്നുന്നത്. സിനിമയ്ക്ക് വേണ്ടി വിപണയില്‍ നിന്ന് വാങ്ങാന്‍ പറ്റുന്ന ഒന്നല്ല അല്ല ഒരു നടന്‍ . ഒരാളെ നടനാക്കി മാറ്റുന്നത് ഒരുപാട് ഘടകങ്ങളാണ്. ചിലര്‍ ജന്മനാ നടനാകും, ചിലര്‍ സ്വപ്രയത്‌നത്താല്‍. എന്താണ് നടനെന്ന് ലാല്‍ സാറിന്റെ ഓഡിയോ ക്ലിപ്പില്‍ നമ്മള്‍ കേട്ടതാണ്. കമലദളത്തില്‍ ഡാന്‍സ് ചെയ്യുന്നതും വാനപ്രസ്ഥത്തില്‍ കഥകളിക്കാരനാകുന്നതും ഇട്ടിമാണിയിലെ മാര്‍ഗം കളിക്കാരനാകുന്നതും ഒരു വ്യക്തിയിലേക്ക് ഒരു കഥാപാത്രം പ്രവേശിക്കുമ്പോഴാണ്, പരകായ പ്രവേശം നടക്കുമ്പോഴാണ്. അങ്ങനൊരു പരകായ പ്രവേശത്തിന് വ്യക്തമായ, ഒരു പ്ലാറ്റ്‌ഫോം, കംഫര്‍ട്ടായ ഇടം ഒരു നടന് വേണ്ടിവരും. അങ്ങനെയാണ് ഒരു നടന്‍ സ്‌ക്രീനില്‍ എത്തുന്നത്.
ഷെയ്ന്‍ എന്ന നടന്‍, കഥാപാത്രമാകണമെങ്കില്‍ അതിന്റേതായ പ്ലാറ്റ് ഫോം നമ്മള്‍ കൊടുക്കണം. വെറുതെ വന്ന് ചെയ്തിട്ട് പോകൂ എന്ന് പറയാന്‍ പറ്റില്ല. ഇത്രദിവസം വരാനൊന്നും ഒരു യഥാര്‍ത്ഥ നടനെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. ഷെയ്ന്‍ മനസിലാക്കേണ്ടത് നമ്മളെക്കാള്‍ ഒരുപാട് കഴിവുളളവര്‍ ചുറ്റുമുണ്ട്. ഷെയ്‌നിന് കിട്ടിയ ഭാഗ്യമെന്നത് ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്നതാണ്. ഇങ്ങനൊരു താരമൂല്യം കിട്ടുമ്പോള്‍ അത് കാത്തുസൂക്ഷിക്കാനും പ്രേക്ഷകരോട് നമ്മള്‍ ബാധ്യസ്ഥരാണ്. നമ്മളെക്കാള്‍ ഒരുപാട് കഴിവുളളവര്‍ പുറത്തുണ്ട്. അവര്‍ ഒരു അവസരത്തിനായി, തിരശീലയില്‍ അവരുടെ മുഖം തെളിയാനായി വ്രതം പോലെ ജീവിക്കുന്നവരാണ്. അപ്പോള്‍ നമുക്ക് കിട്ടിയ ഭാഗ്യത്തെ, അഭിനയിക്കാനുളള കഴിവ് ജന്മനാ കിട്ടിയ ഷെയ്ന്‍ അത് കാത്തുസൂക്ഷിക്കാനും ബാധ്യസ്ഥനാണ്.
മറ്റ് സിനിമയുടെ പ്ലാറ്റ് ഫോം പോലെയല്ലാ മലയാളത്തില്‍. തമിഴിലും ഹിന്ദിയിലും എല്ലാം ഒരുപാട് കോടികള്‍ വാരി, ഒരു ദിവസം ഒരു ഷോട്ട് എടുക്കുമ്പോള്‍ എങ്ങനെ എങ്കിലും സിനിമ തീര്‍ക്കാനുളള തന്ത്രപ്പാടാണ് മലയാളത്തില്‍. അത് നമ്മള്‍ മനസിലാക്കണം. പരസ്പരം സ്‌നേഹിച്ചും സഹകരിച്ചുമാണ് ഒരു സിനിമ തീര്‍ക്കാന്‍ പറ്റുക. ഷെയ്ന്‍ നല്ലൊരു നടനാണ്, ജോബി നല്ലൊരു പ്രൊഡ്യൂസറും. ഷെയ്‌നിന് ഒരുപാട് അവസരങ്ങള്‍ തേടിവരട്ടെ. ജോബിക്ക് ഒരുപാട് സിനിമകള്‍ തരാനാകട്ടെ.
m b padmakumar talk about shane nigam