Connect with us

ബാലേട്ടൻ പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി !! ലോഹിയുടെ ഉറക്കം കളഞ്ഞ മമ്മൂട്ടി…

Interviews

ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ ചെയ്‌ത തനിയാവര്‍ത്തനം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച പടമാണ്. തിരക്കഥ, സംവിധാനം എന്നിവയ്‌ക്കൊപ്പം മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യത കൂടി ചേര്‍ന്നപ്പോള്‍ കണ്ണുകളില്‍ ഈറനണിഞ്ഞാണ് പ്രേക്ഷകര്‍ തിയ്യറ്റർ വിട്ടു പോയത്. ബാലന്‍ മാഷ് എന്ന കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ അഭിനയമാണ് തനിയാവർത്തനത്തിൽ മമ്മൂട്ടി കാഴ്ചവെച്ചത്.

“മമ്മൂട്ടിയെ നായകനാക്കി തനിയാവർത്തനം ചെയ്‌തു കഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോൾ പിച്ചും പേയും പറയുമായിരുന്നു. ‘ബാലേട്ടൻ (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയുമായിരുന്നു.” – ലോഹിതദാസിന്റെ ഭാര്യ സിന്ധു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയിൽ ആയിപ്പോയിരുന്നുവെന്ന് സിന്ധു വെളിപ്പെടുത്തുന്നു.

മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ഹൃദയഭേദകമായ ചിത്രമായിരുന്നു അത്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഭാര്യയും രണ്ടു കുഞ്ഞുകുട്ടികളുമുള്ള, ഒരു പാവം ചെറുപ്പക്കാരനായ സ്കൂള്‍ അധ്യാപകനെ ഒരു ഭ്രാന്തനാക്കി മാറ്റുന്നൂ എന്ന് കണ്ണു നിറയാതെ കണ്ടിരിക്കാന്‍ നമുക്കാവുമായിരുന്നില്ല. അത്രമാത്രം ഹൃദയഭേദകമായിരുന്നു ആ ചിത്രം.

Lohithadas and Mammootty

Continue Reading
You may also like...

More in Interviews

Trending

Recent

To Top