Connect with us

മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടാന്‍ പാടില്ലേ ?! കെ.പി.എ.സി ലളിത ചോദിക്കുന്നു….

Interviews

കൊച്ചിയില്‍ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടത് മുതല്‍ നടി കെ.പി.എ.സി ലളിതക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ വന്നിരുന്നു . സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു ലളിതയെ സംസ്ഥാന സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. ദിലീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വീണ്ടും എത്തുകയാണ് താരം.

“ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലിയ അപരാധമാണോ. ഒരു കാര്യവുമില്ലാതെ കുറേ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെപ്പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നതും, ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണ്.” ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ.പി.എ.സി ലളിത പറഞ്ഞു.

മലയാള സിനിമയില്‍ കാലാകാലങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറഞ്ഞു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്‍ ഭാസിയില്‍നിന്ന് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ലളിത വെളിപ്പെടുത്തി.

KPAC Lalitha about Dileep issue

Continue Reading
You may also like...

More in Interviews

Trending

Recent

To Top