Connect with us

‘മുടിയാത്’ – മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ സംവിധായകൻ മൂക്കും കുത്തി വീണു !!

Interviews

‘മുടിയാത്’ – മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ സംവിധായകൻ മൂക്കും കുത്തി വീണു !!

‘മുടിയാത്’ – മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ സംവിധായകൻ മൂക്കും കുത്തി വീണു !!

‘മുടിയാത്’ – മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ സംവിധായകൻ മൂക്കും കുത്തി വീണു !!

മാഹി രാഘവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. യാത്രയുടെ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി തിരിച്ചെത്തി രാജ 2-വിൽ ജോയിൻ ചെയ്‌തിരിക്കുകയാണിപ്പോൾ.

ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് മമ്മൂട്ടി യാത്രയിൽ എത്തുന്നത്. വൈ എസ് ആർ ആയി എങ്ങനെയാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തതെന്ന് തുറന്നു പറയുകയാണ് സംവിധായകൻ. യാത്രയുടെ കഥ പറയുന്നതിനായി മഹിയും നിർമാതാവും മമ്മൂട്ടിയുടെ അടുത്തെത്തി. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

വൈഎസ്‌ആർ‌ ആകാൻ താൽപ്പര്യമുണ്ടോയെന്ന് മമ്മൂട്ടിയോട് മാഹിയും കൂട്ടരും ചോദിച്ചു. എന്നാല്‍ ഞാന്‍ തന്നെ വേണമെന്നെന്താ നിര്‍ബ്ബന്ധം എന്നായിരുന്നു മറുചോദ്യം. ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ദളപതി സിനിമ കണ്ടാണ് താന്‍ മമ്മൂട്ടിയിലേക്ക് ഈ കഥാപാത്രവുമായി എത്തിച്ചേര്‍ന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.


‘ദളപതിയിലെ ഏറ്റവും മനോഹരമായ ഒരു രംഗമായിരുന്നു അത്. കളക്ടറുടെ വേഷമിട്ട അരവിന്ദ് സാമി ലോക്കല്‍ ഡോണായ മമ്മൂട്ടിയോട് സംസാരിക്കുകയാണ്. കുറേ സമയത്തെ നിശബ്ദതയ്ക്ക് ശേഷം മമ്മൂട്ടി ചാടിയെഴുന്നേറ്റ് പെട്ടെന്ന് ചോദിച്ചു. നിങ്ങള്‍ക്കെന്താണ് വേണ്ടത് ?! ഞങ്ങള്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പറയുന്നത്. കുറ്റകൃത്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ‘മുടിയാത്‘ മമ്മൂട്ടി തലകുലുക്കി കൊണ്ട് പറഞ്ഞു. ഉടന്‍ നടന്നു പോവുകയും ചെയ്‌തു. ഈ രംഗമാണ് മാഹി രാഘവിനെ ആകര്‍ഷിച്ചത്.

The director of Yatra says why he selected Mammootty as YSR

More in Interviews

Trending

Recent

To Top