Malayalam
വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു; സോഷ്യൽ മീഡിയ
വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു; സോഷ്യൽ മീഡിയ
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.
ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
ഒരു നടിക്ക് പകരം മറ്റൊരു നടി എത്തുന്നതിനാൽ വിടവ് പലപ്പോഴും തോന്നാറുമില്ല. എന്നാൽ പതിനഞ്ച് വർഷത്തോളം ഒരു നായിക നടി സിനിമാ രംഗത്ത് നിന്നും മാറി നിന്നപ്പോൾ ആ വിടവ് നികത്താൻ മറ്റൊരു നടിക്കും സാധിച്ചില്ല. മഞ്ജു വാര്യർ എന്ന താരത്തിന് പകരം വെക്കാൻ അന്നും ഇന്നും മറ്റൊരാൾ വന്നിട്ടില്ല എന്നതാണ് വാസ്തവം.
മഞ്ജു വാര്യരുടെ കരിയറിലെ തുടക്കകാലത്തെക്കുറിച്ച് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. 1995 ലാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1998 ൽ ദിലീപുമായുള്ള വിവാഹ ശേഷം കരിയർ വിട്ടു. മൂന്ന് വർഷത്തിനുള്ളിൽ മഞ്ജു ചെയ്ത അത്യുഗ്രൻ കഥാപാത്രങ്ങളെക്കുറിച്ചാണ് ചർച്ച. തീർച്ചയായും നമ്മൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച നടിമാരിൽ ഒരാൾ. നർമ്മം, പ്രണയം, ധൈര്യം എന്നിവയെല്ലാം നന്നായി അവതരിപ്പിക്കാൻ അവർക്ക് സാധിച്ചു എന്നാണ് ഒരാളുടെ കമന്റ്.
വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നതിനൊപ്പം മഞ്ജുവിന് ഒരു സൂപ്പർസ്റ്റാറിന്റെ പ്രഭാവലയം ഉണ്ടായിരുന്നു. പത്രം എന്ന സിനിമയിലെ കഥാപാത്രവും പ്രകടനവും ഒരു പുരുഷ സൂപ്പർസ്റ്റാറിന് തുല്യമായിരുന്നു. എല്ലാ മനുഷ്യ വികാരങ്ങളെയും അവർ സ്ക്രീനിൽ അവതരിപ്പിച്ചു. ഓരോന്നിലും മികവ് പുലർത്തി. ആറാം തമ്പുരാൻ പോലുള്ള നായക കേന്ദ്രീകൃത സിനിമകളിൽ പോലും തന്റെ അഭിനയ വെെദഗ്ധ്യം കൊണ്ട് അണ്ടർ റെെറ്റഡായ കഥാപാത്രത്തെ അവിസ്മരണീയമാക്കി. മൂന്ന് പുരുഷ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച സമ്മർ ഇൻ ബത്ലഹേം പോലുള്ള ഒരു സിനിമയിൽ മഞ്ജുവിന് ഏറ്റവും പ്രധാനപ്പെട്ട വേഷം നൽകാൻ ഫിലിം മേക്കേർസ് ധെെര്യപ്പെട്ടു എന്ന് ഒരാൾ ചൂണ്ടിക്കാട്ടി.
കരിയറിലെ ഏറ്റവും മികച്ച സമയം വിവാഹം ചെയ്ത് അഭിനയ രംഗം വിട്ടതോടെ മഞ്ജു വാര്യർ കളഞ്ഞെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന് മറ്റൊരു വശവുമുണ്ടെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെടുന്നത്. നടി ഇടവേളയെടുത്ത ആ പതിനഞ്ച് വർഷവും നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ ഒരുപക്ഷെ ഈ താരത്തിളക്കം മഞ്ജു വാര്യർക്കുണ്ടാകില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം.
1998 ലാണ് മഞ്ജു വാര്യർ ദിലീപിനെവിവാഹം ചെയ്യുന്നതും കരിയർ വിടുന്നതും. നടിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമകൾ ചെയ്യാൻ ഫിലിം മേക്കേർസ് മുന്നോട്ട് വന്നിരുന്ന കാലം. എന്നാൽ മലയാള സിനിമാ ലോകം ആ കാലഘട്ടത്തിൽ വലിയ മാറ്റങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളോടെ മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങളുടെ പേരിൽ മാത്രം മോളിവുഡ് അറിയപ്പെടാൻ തുടങ്ങി. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമകളാണ് പിന്നീട് കൂടുതലും വന്നത്. ഒരുപക്ഷെ അന്ന് കരിയറിൽ തുടർന്നാലും താരാധിപത്യത്തിന് മുകളിലേക്ക് വളർന്ന് വരാൻ മഞ്ജുവിനും ഒരുപക്ഷെ കഴിഞ്ഞേക്കില്ല.
രേവതി, കമൽ ഹാസൻ തുടങ്ങിയവരെല്ലാം ആ കാലഘട്ടത്തിൽ വന്ന മലയാള സിനിമകളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മലയാളം സിനിമകൾ കാണൂ, എന്താണവർ ചെയ്യുന്നതെന്ന് നോക്കൂ എന്ന് മുമ്പൊക്കെ സഹപ്രവർത്തകരോട് ഞാൻ പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ പറയാറില്ലെന്നാണ് ഒരിക്കൽ കമൽ ഹാസൻ പറഞ്ഞത്. ഒരിക്കൽ കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടൻ.
രണ്ടായിരത്തിൽ വന്ന നായികമാരിൽ മീര ജാസ്മിൻ, നവ്യ നായർ തുടങ്ങിയ കുറച്ച് പേർക്കേ ശ്രദ്ധേയ റോൾ ലഭിച്ചിട്ടുള്ളൂ. അക്കാലത്ത് പതിവ് രീതി വെച്ച് പുതുമുഖങ്ങൾ വരുമ്പോൾ എത്ര മികച്ച നടിയായാലും വഴി മാറിക്കൊടുക്കേണ്ടി വരും. ഒരുപക്ഷെ 90 കളിൽ തമിഴിലും മലയാളത്തിലും തുടരെ സിനിമകൾ ചെയ്തിരുന്നാലും ദീർഘകാലം ഗ്രാഫ് നിലനിർത്താൻ അന്ന് മഞ്ജുവിന് കഴിഞ്ഞേക്കില്ല. തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു.
90 കളിൽ മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ കരിയറിലുണ്ടായിരുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 20 സിനിമകൾ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടിക്കായി. 17ാം വയസിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് വരുന്നത്. 1995 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. 1996 ലാണ് സല്ലാപം റിലീസ് ചെയ്യുന്നത്. ഈ സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്.
പ്രണയവർണങ്ങൾ, ദയ എന്നീ സിനിമകൾ മഞ്ജു തന്റെ തോളിലേറ്റി. കണ്ണെഴുതി പൊട്ടും തൊട്ടിലെ വളരെ ശക്തവും തന്ത്രശാലിയും ബ്രൂട്ടലുമായ കഥാപാത്രം, കന്മദത്തിലെ മറ്റൊരു ശക്തവും വെൊകരികവുമായ വേഷം എന്നാണ് ഒരു കമന്റ്.
ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം തെറ്റായ തീരുമാനമായിരുന്നെന്നും പറയുന്നവരുണ്ട്. ദിലീപിനെ വിവാഹം ചെയ്യുമ്പോൾ ദിലീപിനേക്കാൾ എത്രയോ വലിയ താരമായിരുന്നു മഞ്ജു. അഭിനയ രംഗം വിട്ടപ്പോൾ എല്ലാവർക്കും ഞെട്ടലായിരുന്നു എന്നാണ് ഒരാൾ റെഡിറ്റിൽ കുറിച്ചത്.
അതേസമയം വിവാഹത്തോടെ ഇടവേളയെടുത്തത് കാരണം വലിയ അവസരങ്ങൾ നഷ്ടപ്പെട്ടതിൽ തനിക്ക് നിരാശയില്ലെന്നാണ് മഞ്ജു വാര്യർ പറയാറുള്ളത്. എന്നാൽ മഞ്ജു സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച വേളയിൽ നിരവധി വമ്പൻ പ്രൊജക്റ്റുകളായിരുന്നു നടിയ്ക്ക് വന്നിരുന്നത്. 1999 ൽ പുറത്തിറങ്ങിയ ഫ്രണ്ട്സിലെ വേഷം മഞഅജു വാര്യര് വേണ്ടെന്ന് വെച്ച ചിത്രങ്ങളിൽ ഒന്നാണ്. ഇതേക്കുറിച്ച് സംവിധായകൻ സിദ്ദിഖ് മുമ്പ് സംസാരിച്ചിട്ടുണ്ട്. മീനയുടെ കഥാപാത്രത്തിന് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജു വാര്യരെയാണ്. ഇപ്പുറത്ത് മുകേഷിന്റെ പെയറായി ദിവ്യ ഉണ്ണിയും. പക്ഷെ ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം ചെയ്യുന്നതും വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയും ചെയ്തത്.
മഞ്ജു വാര്യർ പോയപ്പോൾ ഞങ്ങൾക്ക് നായിക ഇല്ലാതെയായി. പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ് മീനയെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മീന ഫ്രണ്ട്സിൽ നായികയായെത്തിയെന്നും സിദ്ദിഖ് വ്യക്തമാക്കി. അതുപോലെ മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.
ബോളിവുഡ് നടി പൂജ ബദ്രയാണ് മഞ്ജു വാര്യർ ചെയ്യേണ്ട വേഷം അന്ന് ചെയ്തത്. മഞ്ജു ചില കാരണങ്ങളാൽ സിനിമ നിരസിച്ചതോടെയാണ് പൂജ ബദ്രയിലേക്ക് ചന്ദ്രലേഖ എത്തുന്നത്. കരിയറിൽ താര റാണിയായിക്കൊണ്ടിരിക്കെയാണ് മഞ്ജു വാര്യർ നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. ഒരുപക്ഷെ നടി സിനിമാ രംഗത്ത് തുടർന്നിരുന്നെങ്കിൽ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായിക നടിയായി മഞ്ജു മാറിയേനെ.
തമിഴ് ചിത്രം കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്നിൽ ഐശ്വര്യ റായ് ചെയ്ത റോളിലേക്ക് ആദ്യം മഞ്ജുവിനെ പരിഗണിച്ചിരുന്നു. എന്നാൽ ഈ കാസ്റ്റിംഗ് നടന്നില്ല. ഇതോടെയാണ് ചിത്രം ഐശ്വര്യ റായിലേക്ക് എത്തുന്നത്. ജ്യോതിക, സിമ്രാൻ, മീന, രംഭ, ദേവയാനി തുടങ്ങിയ നടിമാർ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരായിരുന്നു. ഇവരെ പോലെ മഞ്ജുവിനും അക്കാലത്ത് മികച്ച കഥാപാത്രങ്ങൾ ലഭിച്ചേനെയെന്ന് ആരാധകർ പറയുന്നു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്ൻ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചെയ്ത വേഷത്തിന് ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെയാണ്.
അതേസമയം, വിവാഹ മോചനത്തിന് ശേഷം ദിലീപ് മഞ്ജു വാര്യരെക്കുറിച്ച് സംസാരിച്ച കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. ദിലീപ് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്.
മഞ്ജു വാര്യർ തനിക്ക് നല്ലൊരു സുഹൃത്തായിരുന്നുവെന്നും ഞങ്ങൾ പിരിയാനുണ്ടായ കാവ്യ അല്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ‘ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രമായിരുന്നില്ല, ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരായിരുന്നു. അതുപോലൊരു സൗഹൃദത്തിലാണ് ഇങ്ങനെയൊരു സങ്കടകരമായ അവസ്ഥ ഉണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ല.
പക്ഷെ അത് കഴിഞ്ഞ വിഷയമാണ്. അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും പറയുന്നത്. ഞാൻ ന്യായീകരിക്കുകയല്ല, ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. കാവ്യയെ വെള്ളപൂശി റെഡിയാക്കി വെക്കാനൊന്നുമല്ല ഇതൊന്നും പറയുന്നത്. സന്ധ്യസന്ധമായ കാര്യം കാവ്യയല്ല ഇതിന് കാരണം എന്നായിരുന്നു ദിലീപ് പറഞ്ഞത്.
ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യർ സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. ദിലീപുമായുള്ള വേർപിരിയലിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ പറയാനും കേൾക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല.
