Connect with us

ലക്ഷ്മി വേറെ ആരുടെയോ നിയന്ത്രണത്തില്‍, സിബിയ്‌ഐക്ക് കൊടുത്ത മൊഴിയും സിജെഎം കോടതിയില്‍ കൊടുത്ത മൊഴിയും രണ്ട്; ലക്ഷ്മി സത്യം തുറന്ന് പറയണമെന്ന് കലാഭവന്‍ സോബി

Malayalam

ലക്ഷ്മി വേറെ ആരുടെയോ നിയന്ത്രണത്തില്‍, സിബിയ്‌ഐക്ക് കൊടുത്ത മൊഴിയും സിജെഎം കോടതിയില്‍ കൊടുത്ത മൊഴിയും രണ്ട്; ലക്ഷ്മി സത്യം തുറന്ന് പറയണമെന്ന് കലാഭവന്‍ സോബി

ലക്ഷ്മി വേറെ ആരുടെയോ നിയന്ത്രണത്തില്‍, സിബിയ്‌ഐക്ക് കൊടുത്ത മൊഴിയും സിജെഎം കോടതിയില്‍ കൊടുത്ത മൊഴിയും രണ്ട്; ലക്ഷ്മി സത്യം തുറന്ന് പറയണമെന്ന് കലാഭവന്‍ സോബി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കലാഭവന്‍ സോബി ജോര്‍ജ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലഭാസ്‌കറിന്റെ കാര്യത്തില്‍ നടന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 സെപ്തംബര്‍ 24 ന് ഞാന്‍ ചാലക്കുടിയില്‍ നിന്നും തിരുനെല്‍വേലിക്കുള്ള യാത്രയിലായിരുന്നു. ആ യാത്രയിലാണ് വണ്ടിയുടെ സര്‍വ്വീസ് ഇന്‍ഡിക്കേഷന്‍ വരുന്നത്. ബെന്‍സ് വണ്ടിയായതിനാല്‍ ബാംഗ്ലൂരിലാണ് സര്‍വ്വീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ െ്രെഡവറോട് തിരുവനന്തപുരത്ത് എത്താന്‍ പറഞ്ഞു. അങ്ങനെ റസ്റ്റ് ചെയ്യാനായി മംഗലപുരത്തെ പമ്പിന് മുന്നില്‍ ഞാന്‍ കാര്‍ നിര്‍ത്തി.

പമ്പിന്റെ സിസിടിവിയുടെ മുന്നില്‍ തന്നെയാണ് ഞാന്‍ വണ്ടി നിര്‍ത്തിയിരുന്നത്. ഒരു മൂന്നര മൂന്നേമുക്കാല്‍ സമയത്തിനിടയില്‍ വലിയ എന്തോ പൊട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ എഴുന്നേറ്റ്. നോക്കുമ്പോള്‍ ഒരു സ്‌കോര്‍പിയോ കാറിന്റെ മുന്നില്‍ വെച്ച് ചിലര്‍ മദ്യം കഴിക്കുകയും കുപ്പി വലിച്ചെറിയുന്നതുമാണ് കാണുന്നത്. ആ സമയത്ത് തന്നെയാണ് ഒരു ഇന്നോവ കാര്‍ വന്ന് അവര്‍ക്ക് സമീപത്ത് തന്നെ നിര്‍ത്തുന്നതെന്നും സോബി പറയുന്നു.

ഇന്നോവയുടെ മുന്നില്‍ െ്രെഡവറുടെ കൂടെ മറ്റൊരാളും ഇരിക്കുന്നുണ്ട്. ആരാണെന്ന് അത്ര വ്യക്തമായില്ല. െ്രെഡവറുടെ സീറ്റില്‍ നിന്നും മറ്റൊരാള്‍ പുറത്തേക്ക് ഇറങ്ങി. അത് ഏതായാലും ഇവര്‍ പറയുന്നത് പോലെ അര്‍ജുന്‍ അല്ല. അത്യാവശ്യം വലിപ്പമുള്ള വ്യക്തിയാണ്. പിന്നീട് ഇന്നോവയുടെ ഡോര്‍ തുറന്ന് ബാക്കില്‍ നിന്നും ഒരാളെ പുറത്തേക്ക് വലിച്ച് ഇടിക്കുന്നതായി കണ്ടു. അതിന് ശേഷം അദ്ദേഹത്തെ ആ വണ്ടിയിലേക്ക് തന്നെ കയറ്റുന്നു.

വീണ്ടും മറ്റൊരു വണ്ടി വന്നു. അതില്‍ നിന്നും ഇറങ്ങിയവരെയാണ് എനിക്ക് കണ്ടാല്‍ തിരിച്ചറിയും എന്ന് പറയുന്നത്. അതിന് ശേഷം അവര്‍ വണ്ടിയെടുത്ത് പോയി. ഞാന്‍ മുഖമൊക്കെ കഴുകി തിരുവനന്തപുരത്തേക്ക് പോകാന്‍ നോക്കുമ്പോഴാണ് ഒരു വണ്ടി ഡബിള്‍ ഇന്‍ഡിക്കേറ്ററൊക്കെയുണ്ട് വന്‍ വേഗതയില്‍ കൊല്ലം ഭാഗത്തേക്ക് പോകുന്നതെന്നും സോബി പറയുന്നു.

മുന്നോട്ട് വരുമ്പോഴാണ് വണ്ടി അപകടത്തില്‍പ്പെട്ടുകിടക്കുന്നത് കണ്ടത്. ഞാന്‍ ഇറങ്ങാന്‍ നോക്കിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ആളുകള്‍ അസഭ്യവര്‍ഷത്തോടെ എന്നേ കയറ്റി വിട്ടു. സ്‌കോര്‍പ്പിയോയില്‍ നിന്നും ഇറങ്ങിയ ആളുകളുടെ വേഷം കണ്ടാണ് നേരത്തെ പമ്പിന് മുന്നില്‍ ഉണ്ടായിരുന്നവരാണ് ഇതെന്ന് ഉറപ്പിക്കുന്നത്.

അതോടൊപ്പം തന്നെ ഇന്നോവയുടെ പുറകിലെ ഗ്ലാസ് പൊട്ടിക്കിടക്കുന്നുമുണ്ട്. പമ്പിന് മുന്നില്‍ വെച്ച് ഒരാള്‍ ആ ഗ്ലാസ് പൊട്ടിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ബാലുവിന്റെ വയലിന്‍ വന്ന് പൊട്ടിയതാണെന്നായിരുന്നു. അതൊക്കെ നമ്മള്‍ വിശ്വസിക്കേണ്ട അവസ്ഥയാണുള്ളതെന്നും സോബി പറയുന്നു.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി എന്തുകൊണ്ട് ഈ വിഷയത്തില്‍ സംസാരിക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. അതൊരു ചോദ്യമാണ്. ഈ അഞ്ച് വര്‍ഷത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് തന്റെ ഭാഗം തുറന്ന് പറയാമായിരുന്നു. സോബി വെറെ എന്തെങ്കിലും ആവശ്യം സാധിച്ച് എടുക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന് അവര്‍ വ്യക്തമാക്കാമായിരുന്നു.

അന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ ജനം വിശ്വസിച്ചേനെ. അതിന് അവര്‍ തയ്യാറാവാത്തത് ഞാന്‍ അരുതാത്തത് എന്തോ കണ്ടതുകൊണ്ടാണല്ലോ. ലക്ഷ്മി സിബിയ്‌ഐക്ക് കൊടുത്ത മൊഴിയില്‍ തന്നെ വലിയ വ്യത്യാസമുണ്ട്. കൊല്ലത്ത് നിന്നും ജ്യൂസ് കുടിച്ചതിന് ശേഷം പിന്നെ ഓര്‍മ്മയുള്ളത് ആശുപത്രിയിലെ കാര്യമാണെന്നാണ് അവര്‍ പറയുന്നു. എന്നാല്‍ സിജെഎം കോടതിയിലേ കേസില്‍ പറയുന്നത് അര്‍ജുന്‍ നല്ല വേഗതയിലാണ് വണ്ടി ഇടിച്ചതെന്നാണ്.

വണ്ടി പോയി ഇടിക്കുന്നത് ഞാന്‍ കണ്ടോണ്ടിരിക്കുകയായിരുന്നുവെന്നും പറയുന്നു. ഈ രണ്ട് മൊഴികളും തെറ്റല്ലേ. ലക്ഷ്മി ആരെയൊക്കെയോ പേടിക്കുന്നുണ്ടെന്ന് തോന്നുന്നു. അവര്‍ സത്യം പറയാന്‍ തീരുമാനിച്ചാല്‍ തന്നെ അവരെ കൊണ്ട് പറയിപ്പിക്കില്ല. ലക്ഷ്മി വേറെ ആരുടെയോ നിയന്ത്രണത്തിലാണുള്ളതെന്നാണ് എനിക്ക് പറയാനുള്ളതെന്നും സോബി കൂട്ടിച്ചേര്‍ക്കുന്നു.

അടുത്തിടെ ബാലഭാസ്‌ക്കറിന്റെ അമ്മയും മരണത്തില്‍ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ‘പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന്‍ റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും നടന്നില്ല. കൂട്ടുക്കാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം’ എന്നും അമ്മ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending