Malayalam
ഞങ്ങളോട് സംസാരിക്കാൻ യാതൊരു താൽപര്യവുമില്ല. അവഗണിക്കുകയാണ്, അവരോട് എനിക്ക് ദേഷ്യവുമില്ല; ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി
ഞങ്ങളോട് സംസാരിക്കാൻ യാതൊരു താൽപര്യവുമില്ല. അവഗണിക്കുകയാണ്, അവരോട് എനിക്ക് ദേഷ്യവുമില്ല; ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി
വീണ്ടും ബാലഭാസ്കറിന്റെ മരണമാണ് കേരളക്കരയിലെ ചർച്ചാ വിഷയം. അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറി സത്യം പുറത്തെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സ്വർണ്ണകടത്ത് മാഫിയകൾക്ക് ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്നും അന്ന് നടന്നത് കാർ അപകടമായിരുന്നില്ല പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കൊ ലപാതകം തന്നെയാണെന്നുമാണ് ആരോപണം.
ബാലഭാസ്കറിന്റെ മരണം മുതൽ മകന്റെ മരണത്തിന്റെ കാരണവും സത്യവും അറിയാനുള്ള നിയമപോരാട്ടത്തിലാണ് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആര് വർഷങ്ങൾക്ക് ശേഷം ലക്ഷ്മി ഒരു മാധ്യമത്തിന് മുന്നിൽ എത്തുകയും ആ രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു.
ഇപ്പോഴിതാ ലക്ഷ്മിയുടെ അഭിമുഖത്തെകുറിച്ചും തങ്ങൾ എന്തുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നുവെന്നതിനെ കുറിച്ചും പറയുകയാണ് ബാലഭാസ്കറിന്റെ അച്ഛൻ. ഞങ്ങൾക്ക് സംശയം തോന്നി. അതിനുള്ള ന്യായീകരണങ്ങളുണ്ട്. പല കാര്യങ്ങളുണ്ട്. സ്വർണ്ണക്കടത്ത് മാഫിയയിലെ പ്രധാനപ്പെട്ട രണ്ട് പേരാണ് വിഷ്ണുവും തമ്പിയും. അവർ എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു.
അവർ അവന്റെ കയ്യിൽ നിന്നും ഒരുപാട് പണവും വാങ്ങിയിരുന്നു. ബാലുവിന്റെ കയ്യിൽ നിന്നും 50 ലക്ഷം വാങ്ങിയതായി വിഷ്ണു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എത്രയൊക്കെ വാങ്ങിയിട്ടുണ്ടെന്നൊന്നും അറിയില്ല. ഇന്റർവ്യുവിൽ വിഷ്ണുവിനേയും തമ്പിയേയും കുറിച്ച് ലക്ഷ്മി പറയുന്നേയില്ല.
വിഷ്ണുവും തമ്പിയും വീട്ടിൽ വരുമായിരുന്നു. വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാൻസ് മാനേജരും തമ്പി പ്രോഗ്രാം മാനേജരുമായിരുന്നു. രണ്ടു പേരും സ്വർണ കള്ളക്കടത്തുകാർ തന്നെയായിരുന്നു. രണ്ട് പേരും വിശ്വസിക്കാൻ കൊള്ളരുതാത്തവരാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും പറഞ്ഞ അച്ഛൻ ലക്ഷ്മി തങ്ങളോട് സംസാരിക്കാറില്ലെന്നും പറഞ്ഞു.
ബാലു മരിച്ച ശേഷം ഒന്നോ രണ്ടോ തവണ അവരുടെ അടുത്ത് പോയിരുന്നു. പക്ഷെ അവർക്ക് ഞങ്ങളോട് സംസാരിക്കാൻ യാതൊരു താൽപര്യവുമില്ല. അവഗണിക്കുകയാണ്. എന്താണ് കാരണമെന്ന് അറിയില്ല. അവരോട് വൈരാഗ്യത്തോടെ പെരുമാറുകയോ വഴക്കുണ്ടാവുകയോ ചെയ്തിട്ടില്ല. അവരോട് തനിക്ക് ദേഷ്യവുമില്ല. ലക്ഷ്മി പറഞ്ഞതിൽ കള്ളമൊന്നും ഉണ്ടാകില്ല.
തമ്പിയേയും വിഷ്ണുവിനേയും കുറിച്ച് പറയാത്തതാണ് മനസിലാകാത്തത്. ബാലുവിന്റേയും ലക്ഷ്മിയുടേയും കല്യാണം നടന്നത് കുറച്ച് പ്രശ്‌നങ്ങളിലൂടെയാണ്. അതിനാൽ കുടുംബങ്ങൾ തമ്മിൽ സഹകരണമുണ്ടായിരുന്നില്ല. ബാലു ജീവിച്ചിരുന്നപ്പോൾ ഞാൻ പോകുമായിരുന്നു. അവൾ ഇങ്ങ് വരാറുണ്ടായിരുന്നില്ല. അവൻ കൊണ്ടു വരില്ലായിരുന്നു എന്നാണ് ലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞത്.
ഞാൻ മിക്കവാറും പോകുമായിരുന്നു. ലക്ഷ്മി കലയെ സ്‌നേഹിച്ചിരുന്നില്ല. അവനോട് അവർക്ക് എത്ര സ്‌നേഹമുണ്ടായിരുന്നു എന്നും അറിയില്ല. പൊതുവെ ലക്ഷ്മിയുടേത് നെഗ്ലിജെന്റ് ആറ്റിട്യൂഡ് ആണെന്നാണ് എനിക്ക് തോന്നിയിരുന്നത്. കല്യാണത്തിന് രണ്ട് മൂന്ന് കൊല്ലം കാത്തിരിക്കാൻ താൻ പറഞ്ഞതാണ്.
എന്നാൽ 21-ാം വയസിൽ സുഹൃത്തുക്കൾ ചേർന്ന് ബാലുവിനെ കല്യാണം കഴിപ്പിച്ചു. എല്ലാം കുഴഞ്ഞു മറിഞ്ഞായിരുന്നു. ബാലുവിന്റെ ജീവിതം തന്നെ അങ്ങനെയായിരുന്നു. ലക്ഷ്മിയ്ക്ക് ആരേയും ഭയമുണ്ടെന്ന് തോന്നുന്നില്ല. താനും ബാലുവും അടുപ്പത്തിലാണെന്നും കല്യാണം കഴിക്കാൻ തീരുമാനിച്ചുവെന്നും തന്നോട് പറഞ്ഞത് ലക്ഷ്മി തന്നെയാണെന്നും അച്ഛൻ പറയുന്നുണ്ട്.
ലക്ഷ്മിയ്ക്കും ബാലുവിനും താമസിക്കാനുള്ള വാടക വീടിന്റെ കരാറിൽ ഒപ്പിട്ടത് താനായിരുന്നുവെന്നും അച്ഛൻ പറയുന്നു. ഒരു മകനും ഒരു മകളുമാണ് ഞങ്ങൾക്ക്. മകൻ മരിച്ചു പോയി. മകൾക്ക് സുഖമില്ലായിരുന്നു. അവളും മരിച്ചു. അപ്പോൾ ഞങ്ങൾക്ക് രണ്ടു മക്കളേയു നഷ്ടമായി. ഞങ്ങൾ രണ്ടു പേർ മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
