Connect with us

പൃഥ്വിരാജുമായി നടന്നത് സുപ്രിയയുടെ രണ്ടാം വിവാഹം!!!! ഒടുവിൽ സുപ്രിയ തന്നെ ആ രഹസ്യം വെളിപ്പെടുത്തി..

Actor

പൃഥ്വിരാജുമായി നടന്നത് സുപ്രിയയുടെ രണ്ടാം വിവാഹം!!!! ഒടുവിൽ സുപ്രിയ തന്നെ ആ രഹസ്യം വെളിപ്പെടുത്തി..

പൃഥ്വിരാജുമായി നടന്നത് സുപ്രിയയുടെ രണ്ടാം വിവാഹം!!!! ഒടുവിൽ സുപ്രിയ തന്നെ ആ രഹസ്യം വെളിപ്പെടുത്തി..

പൃഥ്വിരാജിനെ വിവാഹം ചെയ്ത ശേഷം ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ടതും ഏറ്റുവാങ്ങിയതും സുപ്രിയയായിരുന്നു. നായകനായി മലയാളത്തിൽ കത്തി കയറി തുടങ്ങിയ സമയത്ത് 2011ലായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. അതും പ്രണയ വിവാ​ഹം. ഒട്ടനവധി പെൺകുട്ടികളുടെ ആരാധനപാത്രമായിരുന്നു അന്ന് പൃഥ്വി.പലരും സുപ്രിയയെ കുറ്റപ്പെടുത്തിയത് സൗന്ദര്യത്തിന്റെ പേരിലായിരുന്നു. സുപ്രിയയെ കാണുമ്പോൾ പൃഥ്വിരാജിന്റെ അമ്മയെപ്പോലെ തോന്നുന്നു, സുപ്രിയയുടെ രണ്ടാം വിവാഹ​മാണോ എന്നിങ്ങനെ വളരെ മോശമായ രീതിയിലായിരുന്നു അന്ന് ഒരു വിഭാ​ഗം സുപ്രിയയെ പരിഹസിച്ചിരുന്നത്.എന്നാൽ ഒന്നും സുപ്രിയയേയും പൃഥ്വിരാജിനെയും തളർത്തിയില്ല. വിവാഹശേഷം മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ തങ്ങൾക്ക് ലഭിച്ച പരിഹാസങ്ങളെ കുറിച്ച് സുപ്രിയയും പൃഥ്വിരാജും സംസാരിക്കുകയും ചെയ്തിരുന്നു.

അവതാരകൻ പോലും മടുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും ക്ഷമയോടെ മാന്യമായ ഉത്തരം നൽകിയ സുപ്രിയയുടെയും പൃഥ്വിരാജിന്റെ ആ അഭിമുഖം വീണ്ടും വൈറലാവുകയാണ് ഇപ്പോൾ.വിവാഹത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് അവതാരകൻ ചോദിച്ചിരുന്നു. അമ്മയെക്കാളും പ്രായകൂടുതലുണ്ടോ, വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് തനിക്ക് കിട്ടിയതെന്ന് അവതാരകൻ പറഞ്ഞപ്പോൾ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇരുവരും നൽകിയത്.അഭിമുഖം വീണ്ടും വൈറലായതോടെ താരദമ്പതികളുടെ മാസ് മറുപടികളെ പുകഴ്ത്തുകയാണ് ആരാധകർ. ‘പൃഥിയെ വിവാഹം കഴിച്ചപ്പോൾ ഒരുപാട് പെൺകുട്ടികളുടെ ഹൃദയം തകർത്തെന്ന തരത്തിൽ പ്രചരിച്ചിരുന്നു. സ്ക്രീനിൽ കാണുന്ന പൃഥിയെ അല്ലെ എല്ലാവർക്കും സ്നേഹം. നേരിട്ടുള്ള പൃഥിയെ എത്ര പേർക്ക് അറിയാം.”ഞാനും പൃഥ്വിയും കല്യാണം സ്വകാര്യമായി കഴിച്ചതിതും എന്നെ പൃഥ്വി കല്യാണം കഴിച്ചതിൽ ഒക്കെയും കുറെ ബാക് ക്ലാഷ് ഉണ്ടായിരുന്നു. അന്നൊക്കെ അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെന്ന്’, അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ സുപ്രിയ പറഞ്ഞിരുന്നു.

ഇന്ന് ഏറ്റവും കൂടുതൽ വ്യൂസ് ലഭിക്കാറുള്ള ഒരു അഭിമുഖം താരപത്നി സുപ്രിയയുടേതാണ്.’ഞാൻ എന്നെത്തന്നെയാണ് സുപ്രിയയയിൽ കണ്ടത്. സിനിമയിൽ എങ്ങാനും സുപ്രിയ അഭിനയിച്ചിരുന്നുവെങ്കിൽ ലേഡി പൃഥ്വിരാജ് എന്ന പേര് സുപ്രിയക്ക് കിട്ടിയേനെ കാരണം എന്തും എന്നെ പോലെ ആളുകളോട് തുറന്നുപറയുന്ന പ്രകൃതമാണ് സുപ്രിയക്കും.”എന്നെക്കുറിച്ച് ആളുകൾ എന്തൊക്കെ പറയുന്നുവോ അതെല്ലാം സുപ്രിയയെ കുറിച്ചും പറയും എന്ന് ഞാൻ മനസിലാക്കി. എന്റെ ജീവിതത്തിൽ ഇതിന് മുമ്പ് ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല’, എന്നാണ് വിവാ​ഹം കഴിഞ്ഞ സമയത്ത് ഒരു അഭിമുഖത്തിൽ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ.

പത്ത് വർഷം മുമ്പ് കണ്ട സ്വപ്നങ്ങളെല്ലാം കയ്യെത്തി പിടിച്ച് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന താരമായ പൃഥ്വിരാജിന് സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് ആശംസകൾ നേർന്നത്.ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പൃഥ്വിക്ക് കൂട്ടായി നല്ലപാതി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്ന റോളിൽ മാത്രമായി സുപ്രിയയെ പൃഥ്വിരാജ് ഒതുക്കിയിട്ടില്ല. കഴിവിനൊത്ത് വളരാനുള്ള വഴികളെല്ലാം പൃഥ്വി സുപ്രിയയ്ക്ക് തുറന്ന് കൊടുത്തു.തന്റെ ഉറ്റ സു​ഹൃത്തായാണ് സുപ്രിയയെ എപ്പോഴും പൃഥ്വിരാജ് വിശേഷിപ്പിക്കാറുള്ളത്. മാധ്യമപ്രവർത്തനമെന്ന ഇഷ്ട മേഖല ഉപേക്ഷിച്ച് ഭർത്താവിനും കുടുംബത്തിനുമായി കൊച്ചയിലേക്ക് പറിച്ച് നടപ്പെട്ട സുപ്രിയ ഇന്ന് മലയാള സിനിമയിലെ പേരുകേട്ട പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ അമരക്കാരിയാണ്.

More in Actor

Trending