Connect with us

ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്‌കറിന്റെ അച്ഛൻ

Malayalam

ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്‌കറിന്റെ അച്ഛൻ

ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്‌കറിന്റെ അച്ഛൻ

വീണ്ടും ബാലഭാസ്കറിന്റെ മരണമാണ് കേരളക്കരയിലെ ചർച്ചാ വിഷയം. അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറി സത്യം പുറത്തെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സ്വർണ്ണകടത്ത് മാഫിയകൾക്ക് ബാലുവിന്റെ മരണവുമായി ബന്ധമുണ്ടെന്നും അന്ന് നടന്നത് കാർ അപകടമായിരുന്നില്ല പ്ലാൻ ചെയ്ത് നടപ്പിലാക്കിയ കൊ ലപാതകം തന്നെയാണെന്നുമാണ് ആരോപണം.

ബാലഭാസ്കറിന്റെ മരണം മുതൽ മകന്റെ മരണത്തിന്റെ കാരണവും സത്യവും അറിയാനുള്ള നിയമപോരാട്ടത്തിലാണ് ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ മരണത്തിന് പിന്നാലെ മകളെയും ഇവർക്ക് നഷ്ടമായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു സഹോദരിയുടെ മരണം.

ഇപ്പോഴിതാ മക്കൾ രണ്ടും നഷ്ടപ്പെട്ടതോടെ ജീവിതത്തിൽ ഒരു ശൂന്യതയാണെന്നും മനസിന് ശക്തിയില്ലെന്നും പറയുകയാണ് ഉണ്ണി. ആദ്യ കാലങ്ങളിൽ മിലിട്ടറയിലായിരുന്നു എനിക്ക് ജോലി. പിന്നീട് പോസ്റ്റോഫീസിലായി. രണ്ടും കൂടി ചേർത്ത് മുപ്പത്തിമൂന്ന് കൊല്ലത്തെ സർവ്വീസുണ്ട്. മിലിട്ടറിയിൽ പതിനാല് കൊല്ലമുണ്ടായിരുന്നു. ഞാൻ മിലിട്ടറിയിൽ നിന്നും വന്നശേഷമാണ് രണ്ട് മക്കളും ജനിച്ചത്.

പത്താം ക്ലാസിലും പ്രീഡി​ഗ്രിക്കും നല്ല മാർക്കുണ്ടായിരുന്നു ബാലുവിന്. ബാലുവിന്റെ മരണം ഒരു തീരാദുഖമാണ്. പക്ഷെ ഇനി അനുഭവിച്ചല്ലേ പറ്റൂ. ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു. പെൻഷനുള്ളതുകൊണ്ട് ജീവിക്കാം. ദാരിദ്ര്യമില്ല. ലക്ഷ്മിക്ക് സം​ഗീത്തോട് താൽപര്യമുണ്ടോയെന്ന് അറിയില്ല.

പക്ഷെ പ്രോ​ഗ്രാമിനൊക്കെ ഒപ്പം പോകാറുണ്ട്. താൽ‌പര്യകുറവുണ്ടാകേണ്ട കാര്യമില്ലല്ലോ ഉണ്ണി പറയുന്നു. ബാലുവിന്റെ വണ്ടി ഇടിച്ച സ്ഥലം പോയി കണ്ടിരുന്നു.നല്ല സ്പീഡിലായിരുന്നു വാഹനം. ശരിക്കും അത്ര സ്പീഡിൽ പോകേണ്ട കാര്യമില്ല. ബാലുവിനെ ആരോ ചെയ്സ് ചെയ്തിട്ടുണ്ട്. അ‍‍ഞ്ച് ലക്ഷം വരെ പ്രോ​ഗ്രമിന് പോകുമ്പോൾ ബാലുവിന് പ്രതിഫലം കിട്ടിയിരുന്നു.

ബാലുവിനെ ​ഗർഭിണിയായിരുന്നപ്പോൾ മുതൽ എന്റെ ഭാര്യ പാട്ട് പാടി കൊടുക്കുമായിരുന്നു. കുഞ്ഞിന് ജ്ഞാനം വരാൻ വേണ്ടി. ഇവന് വേണ്ടി എപ്പോഴും അമ്മ പാട്ടുപാടികൊണ്ടാണ് നടന്നിരുന്നത്. മിക്സി ഓൺ ചെയ്താൽ അതിന്റെ ട്യൂണിന് അനുസരിച്ചും പാടുമായിരുന്നു. ഞങ്ങളുടെ മോൾക്കും സം​ഗീതത്തെ കുറിച്ച് ജ്ഞാനമുണ്ടായിരു‌ന്നു. പാടുമായിരുന്നു. പക്ഷെ പ്രൊഫഷണലായില്ലെന്ന് മാത്രം. എന്റെ മനസിന് പവറൊന്നുമുണ്ടായിട്ടല്ല.

പിന്നെ അങ്ങനെ പോകുന്നുവെന്ന് മാത്രം. ഡെഡ് മാൻ വാക്കിങ് അതാണ് ഇപ്പോൾ എന്റെ കണ്ടീഷൻ ബാലഭാസ്കറിന്റെ പിതാവ് പറഞ്ഞ് അവസാനിപ്പിക്കുന്നു. ബാലഭാസ്കറിനൊപ്പം മകളും കാർ അപകടത്തിൽ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ​​ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. ആറ് വർഷമായി ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും വിവാദവും നടക്കുന്നുണ്ട്.

എന്നാൽ ഈ വിഷയത്തിൽ ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ ലക്ഷ്മി പ്രതികരിച്ചത് കഴിഞ്ഞ ദിവസമാണ്. അപകടമരണം എന്ന രീതിയിലാണ് ലക്ഷ്മി സംസാരിച്ചത്. കലാഭവൻ സോബി പറയുന്നതുപോലുള്ള സംഭവങ്ങളൊന്നും നടന്നതായി താൻ ഓർക്കുന്നില്ലെന്നും ലക്ഷ്മി പറഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചത് അർജുൻതന്നെയെന്നും അപകടം ആസൂത്രിതമായിരുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

അർജുൻ ആദ്യ ദിവസങ്ങളിൽ പറഞ്ഞതല്ല പിന്നീടുപറഞ്ഞത്. ആരെങ്കിലും പറഞ്ഞുകൊടുത്തിരിക്കാം. ഉറങ്ങിപ്പോയെന്ന മൊഴി അർജുൻ മാറ്റിയതാണ്. ആരും അറ്റാക്ക് ചെയ്തിട്ടില്ല. കാറിടിക്കുന്നതിന് മുമ്പുവരെയുള്ള ദൃശ്യങ്ങൾ തനിക്കറിയാമെന്നുമാണ് ലക്ഷ്മി വെളിപ്പെടുത്തിയത്. എന്നാൽ ലക്ഷ്മി പലതും ഒളിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നാണ് അഭിമുഖം വൈറലായതോടെ പ്രത്യക്ഷപ്പെടുന്ന പ്രേക്ഷക പ്രതികരണം.

More in Malayalam

Trending