Connect with us

ബാലഭാസ്കറിന്റെ മരണം; നാല് പേർ കസ്റ്റഡിയിൽ!! ബാല ഭാസ്കർ കേസിൽ 99 ശതമാനവും ആദ്യ അറസ്റ്റ്!!; വൈറലായി പോസ്റ്റ്

Malayalam

ബാലഭാസ്കറിന്റെ മരണം; നാല് പേർ കസ്റ്റഡിയിൽ!! ബാല ഭാസ്കർ കേസിൽ 99 ശതമാനവും ആദ്യ അറസ്റ്റ്!!; വൈറലായി പോസ്റ്റ്

ബാലഭാസ്കറിന്റെ മരണം; നാല് പേർ കസ്റ്റഡിയിൽ!! ബാല ഭാസ്കർ കേസിൽ 99 ശതമാനവും ആദ്യ അറസ്റ്റ്!!; വൈറലായി പോസ്റ്റ്

അപ്രതീക്ഷിത മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത്. 2018ലാണ് അദ്ദേഹവും മകളും മരണപ്പെടുത്തത്. എന്നാൽ ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും ദുരൂഹതയുണ്ടെന്നു സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ വന്നിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും പുറത്ത് വന്നിരുന്നു.

എന്നാൽ അപകടമരണമാണെന്ന് പറഞ്ഞായിരുന്നു സിബിഐ റിപ്പോർട്ട് നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും ബാലഭാസ്കറിന്റെ മരണം ചർച്ചകളിലേയ്ക്ക് വന്നിരുന്നു. പിന്നാലെ ആറ് വർഷങ്ങൾക്ക് ശേഷം ആദ്യമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയതും വാർത്തായായിരുന്നു.

ഇപ്പോഴിതാ ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേസിലെ മുഖ്യസാക്ഷിയായ കലാഭവൻ സോബിയുടേതെന്ന പേരിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. നാല് പേർ കസ്റ്റഡിയിൽ!! ബാല ഭാസ്കർ കേസിൽ 99 ശതമാനവും ആദ്യ അറസ്റ്റ് ഇന്ന്, 23.5.2025 ൽ ഉണ്ടായേക്കാം.

തത്കാലം മറ്റ് കാര്യങ്ങൾ പുറത്ത് വിടണ്ട എന്ന് കർശന നിർദ്ദേശങ്ങൾ ഉള്ളത് കൊണ്ട് മാത്രം സംയമനം പാലിക്കുന്നു. മറ്റ് കാര്യങ്ങൾ ഉദ്യോഗസ്ഥർ തന്നെ ഇന്ന് മാധ്യമങ്ങളോട് വിശദീകരിച്ചേക്കാം. സ്നേഹപൂർവം ജോബി ജോർജ് കലാഭവൻ എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് മാറ്റ് വാർത്തകളൊന്നും തന്നെ പുറത്തെത്തിയിട്ടില്ല.

2018 ൽ തിരുവനന്തപുരത്തെ പള്ളിപുറത്ത് വെച്ച് നടന്ന ഒരു കാർ അപകടത്തിലാണ് ഭാര്യ ലക്ഷ്മിയെ തനിച്ചാക്കി ബാല ഭാസ്‌ക്കറും മകൾ തേജ്വസിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകൾ തേജസ്വിനി പിറന്നത്. അപകടം നടന്നപ്പോൾ ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു കുഞ്ഞ്.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി എന്ന് അവകാശപ്പെടുന്ന കലാഭവൻ സോബി ജോർജ് അന്ന് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തിൽ അപകട സ്ഥലത്ത് കണ്ടതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പറഞുകൊണ്ടാ് അന്ന് കലാഭവൻ സോബി സോബി എത്തിയിരുന്നത്.

‘തന്നെയും അവർ കൊല്ലുമെന്ന് ഭയന്ന് താൻ അവിടെ നിന്ന് വണ്ടിയെടുത്ത് പോയി. പോകുമ്പോൾ പിറകിൽ വലിയ ശബ്ദം കേട്ടു. താൻ ആരാണെന്ന് മനസ്സിലായിരുന്നുവെങ്കിൽ അവർ തന്നെ കൊന്ന് കളഞ്ഞേനെ. വടിവാളുമായി വെട്ടെടാ അവനെ എന്ന് ആക്രോശിച്ച് അവർ തന്നെ വെട്ടാൻ വന്നു’. താൻ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും സോബി ജോർജ് പറഞ്ഞിരുന്നു.

അവിടെ ഉണ്ടായിരുന്ന മുഴുവൻ വാഹനത്തിലും അവരുടെ ആളുകൾ ആയിരുന്നു. ബാലുവിനെ അവർ കൊന്നതാണെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വണ്ടിയുടെ ഡാമേജ് പുറത്ത് വെച്ച് ഉണ്ടാക്കിയതാണെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ ആളെ കാണിച്ച് കൊടുക്കുമെന്നുമാണ് കലാഭവൻ സോബി അന്നും ഇന്നും പറഞ്ഞിരുന്നത്.

മരിക്കുമ്പോൾ നാൽപ്പത് വയസായിരുന്നു ബാലഭാസ്‌കറിന്റെ പ്രായം. അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. അപകടശേഷം ആറ് ദിവസമാണ് ബാലഭാസ്‌കർ അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞത്. പിന്നീട് അദ്ദേഹത്തെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്‌കർ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകൻ കൂടിയായിരുന്നു.

അന്ന് 17 വയസ് മാത്രമായിരുന്നു ബാലഭാസ്‌കറിന് പ്രായം. അദ്ദേഹം സംഗീതം നൽകിയ നിനക്കായ്, ആദ്യമായ് തുടങ്ങിയ ആൽബങ്ങൾ ഇപ്പോഴും സംഗീത പ്രേമികൾ നെഞ്ചിലേറ്റുന്നവയാണ്. ഉസ്താദ് സാക്കിർ ഹുസൈൻ, ശിവമണി, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ഹൈദരാലി, വിക്കു വിനായക് റാം, ഹരിഹരൻ തുടങ്ങീ ഒട്ടനവധി സംഗീത പ്രതിഭകളുമായി വേദി പങ്കിടാൻ ബാല ഭാസ്‌കറിനായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending