Connect with us

ഏറെക്കൊതിച്ചൊരാ കാലം തിരിച്ചിങ്ങ് വന്നെന്നു ചൊല്ലിച്ചിരിച്ചീടവേ…ഏശിയോ കണ്ണേറതെന്നപോൽ പോയിക്കളഞ്ഞവർ രണ്ടാളുമങ്ങു ദൂരെ; ബാലഭാസ്ക്കറിന്റെയും സഹോദരിയുടെയും ചിത്രം പങ്കുവെച്ച് പ്രിയ

Malayalam

ഏറെക്കൊതിച്ചൊരാ കാലം തിരിച്ചിങ്ങ് വന്നെന്നു ചൊല്ലിച്ചിരിച്ചീടവേ…ഏശിയോ കണ്ണേറതെന്നപോൽ പോയിക്കളഞ്ഞവർ രണ്ടാളുമങ്ങു ദൂരെ; ബാലഭാസ്ക്കറിന്റെയും സഹോദരിയുടെയും ചിത്രം പങ്കുവെച്ച് പ്രിയ

ഏറെക്കൊതിച്ചൊരാ കാലം തിരിച്ചിങ്ങ് വന്നെന്നു ചൊല്ലിച്ചിരിച്ചീടവേ…ഏശിയോ കണ്ണേറതെന്നപോൽ പോയിക്കളഞ്ഞവർ രണ്ടാളുമങ്ങു ദൂരെ; ബാലഭാസ്ക്കറിന്റെയും സഹോദരിയുടെയും ചിത്രം പങ്കുവെച്ച് പ്രിയ

അപ്രതീക്ഷിത മരണമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത്. 2018ലാണ് അദ്ദേഹവും മകളും മരണപ്പെടുത്തത്. എന്നാൽ ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും ദുരൂഹതയുണ്ടെന്നു സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത് അടക്കമുള്ള ആരോപണങ്ങൾ വന്നിരുന്നു. അപകടത്തിന് തൊട്ടുമുൻപ് ബാലഭാസ്‌കറിന്റെ കാർ ആക്രമിക്കുന്നത് കണ്ടുവെന്ന കലാഭവൻ സോബിയുടെ മൊഴിയും പുറത്ത് വന്നിരുന്നു.

എന്നാൽ അപകടമരണമാണെന്ന് പറഞ്ഞായിരുന്നു സിബിഐ റിപ്പോർട്ട് നൽകിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ചയിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും ബാലഭാസ്കറിന്റെ മരണം ചർച്ചകളിലേയ്ക്ക് വന്നിരുന്നു. പിന്നാലെ ആറ് വർഷങ്ങൾക്ക് ശേഷം ആദ്യമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയതും വാർത്തായായിരുന്നു.

ലക്ഷ്മിയുടെ മറുപടികൾ പലതും വിശ്വാസയോഗ്യമല്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. ആരെയൊക്കെയോ രക്ഷിക്കാനാണ് ലക്ഷ്മി ഇപ്പോൾ രംഗത്തെത്തിയതെന്നും ആരെയൊക്കെയോ ഭയക്കുന്നുണ്ടെന്നുമാണ് ഇവർ പറയുന്നത്. എന്ത് തന്നെയായാലും തങ്ങളുടെ മകന്റെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ബാലുവിന്റെ അച്ഛനും അമ്മയും.

കൂടപ്പിറപ്പായി മീര എന്നൊരു ചേച്ചി മാത്രമാണ് ബാലുവിനുണ്ടായിരുന്നത്. പലവിധ അസുഖങ്ങൾ അലട്ടിയിരുന്ന മീര ബാലു മരിച്ച് വൈകാതെ തന്നെ അസുഖം മൂർച്ഛിച്ച് മരണപ്പെട്ടു. മക്കൾ രണ്ടുപേരും പോയതോടെ തളർന്ന മനസുമായി ജീവിതം കഴിച്ചുകൂട്ടുകയാണ് അമ്മ ശാന്തയും അച്ഛൻ ഉണ്ണിയും. ഡെഡ്മാൻ വാക്കിങ് അതാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛൻ ഉണ്ണി പറഞ്ഞത്.

ഇപ്പോഴിതാ ബാലഭാസ്കറിനേയും അദ്ദേഹത്തിന്റെ സഹോദരിയേയും കുറിച്ച് പ്രിയ സോഷ്യൽമീഡിയയിൽ കുറിച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മകന്റെയും മകളുടേയും ചിത്രത്തിന് അരികെ തളർന്നിരിക്കുന്ന ബാലുവിന്റെ മാതാപിതാക്കളുടെ ചിത്രമാണ് പ്രിയ പങ്കുവെച്ചത്. മാത്രമല്ല, ഒരു കവിതയും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ആദ്യമായാണ് ബാലുവിന്റെ സഹോദരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

ചേർത്തൊന്നണച്ചു കൊണ്ടവനെന്റെ കുഞ്ഞെന്നു ചൊല്ലിക്കരഞ്ഞവൾ കുഞ്ഞേച്ചിയായ്… “ചേച്ചിയെത്തിരികെയിനി ജീവിതം കാണിച്ചിടട്ടെ ഞാനെന്നവൻ, കുഞ്ഞനിയനായ്… ഏറെക്കൊതിച്ചൊരാ കാലം തിരിച്ചിങ്ങ് വന്നെന്നു ചൊല്ലിച്ചിരിച്ചീടവേ… ഏശിയോ കണ്ണേറതെന്നപോൽ പോയിക്കളഞ്ഞവർ രണ്ടാളുമങ്ങു ദൂരെ… എന്നാലുമുണ്ടാകുമൊരുമിച്ചു കുഞ്ഞോരു താരകത്തിൻ ചാരെയവരിരുവരും.. എന്നാളുമവ്വിധം ചിന്തിച്ചു ശാന്തമായീടട്ടെയീരണ്ടു ഹൃദയങ്ങളും… എന്നുള്ളൊരു കവിതയാണ് പ്രിയ കുറിച്ചത്.

മീരചേച്ചിയും ബാലുച്ചേട്ടനും എന്നെഴുതി ഒരു ഹൃദയത്തിന്റെ ഇമോജിയും കവിതയ്ക്കൊപ്പം പ്രിയ കുറിച്ചു. ബാലുവിന്റെയും മീരയുടേയും പഴയ ചിത്രങ്ങൾ ഉപയോഗിച്ച് വരച്ച ഡിജിറ്റൽ പെയിന്റിങ്ങാണ് പ്രിയ പങ്കിട്ടത്. ഇതെപ്പോഴുള്ള ചിത്രമാണെന്ന് ഒരാൾ കമന്റിലൂടെ ചോദിച്ചപ്പോൾ സാങ്കൽപ്പിക ചിത്രമെന്നാണ് പ്രിയ മറുപടിയായി കുറിച്ചത്. മക്കളുടെ ചിത്രങ്ങൾക്കരികിൽ നിസ്സഹായരായി ഇരിക്കുന്ന മാതാപിതാക്കളെ കാണുമ്പോൾ ഹൃദയം നീറുന്നുവെന്നാണ് മറ്റൊരാൾ കുറിച്ചത്.

വിവാഹശേഷം കുടുംബവുമായി ഏറെക്കാലം അകൽച്ചയിലായിരുന്നു ബാലഭാസ്കർ. അപകടത്തിൽപ്പെടുന്നതിന് കുറച്ച് കാലം മുമ്പാണ് കുടുംബവുമായും ചേച്ചിയുമായുമെല്ലാം പഴയ ബന്ധം വീണ്ടെടുത്തത്. സഹോദരിയെ ഇടയ്ക്കിടെ വന്ന് കാണുകയും ഫോൺ വാങ്ങിക്കൊടുക്കുകയും ചികിത്സാ ചിലവുകൾ വഹിക്കുകയും എല്ലാം ചെയ്തിരുന്നു എന്നാണ് മുമ്പൊരിക്കൽ അമ്മ ശാന്ത പറഞ്ഞത്.

ബാലുവിന്റെ സ്നേഹവും കരുതലും വീണ്ടും അനുഭവിച്ച് തുടങ്ങിയപ്പോൾ മീരയും അസുഖത്തിൽ നിന്നും പതിയെ കരകയറി വരികയായിരുന്നുവെന്നും അമ്മ ശാന്ത വെളിപ്പെടുത്തിയിരുന്നു. ബാലു പോയതോടെ മീരയുടെ അവസ്ഥ പഴയതിലും കഷ്ടത്തിലായിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു.

More in Malayalam

Trending