സിനിമാ ലോകത്ത് നടക്കുന്ന, എന്നാൽ പ്രേക്ഷകർ കാണാത്ത പല കാര്യങ്ങളും നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന സിനിമയായിരിക്കും ചാലക്കുടിക്കാരൻ ചങ്ങാതി: ഹണി റോസ്
സിനിമാ ലോകത്ത് നടക്കുന്ന, പ്രേക്ഷകർ കാണാത്ത പല കാര്യങ്ങളും നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന സിനിമയായിരിക്കും ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഹണി റോസ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചങ്ക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ റിയ എന്ന കഥാപാത്രത്തിന് ശേഷം ഹണി റോസ് അഭിനയിക്കുന്ന സിനിമ കൂടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി.
ചിത്രത്തിൽ ഒരു അഭിനേത്രിയായി തന്നെയാണ് ഹണി റോസ് എത്തുന്നത്. മണി ചേട്ടന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നതെന്ന് ഹണി പറയുന്നു. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട കലാഭവൻ മണി സിനിമയിൽ നിന്ന് തന്നെ ഫേസ് ചെയ്ത കാര്യങ്ങൾ, അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള ചില ആളുകൾ തുടങ്ങിയവരൊക്കെയാണ് ഈ സിനിമയിലെ പ്രധാന ആകർഷണമെന്നും ഹണി പറഞ്ഞു.
“എനിക്കൊരുപാട് സീനുകൾ ഒന്നും ഇല്ല. ഗസ്റ്റ് റോൾ ആയിട്ടാണ് ചെയ്യുന്നത്. എന്നാൽ ഉള്ള സീനുകൾ എല്ലാം തന്നെ ശക്തമാണ്. സിനിമയിൽ നടന്നുകൊണ്ടിരിക്കുന്ന, എന്നാൽ പ്രേക്ഷകർ അറിയാത്ത പലകാര്യങ്ങളും വെളിച്ചത്തുകൊണ്ടു വരുന്ന സിനിമയായിരിക്കും ചാലക്കുടിക്കാരൻ ചങ്ങാതി.”
“ഓരോ സീനുകളും എടുക്കുമ്പോൾ ഞാൻ വിനയൻ സാറിന്റെ അടുത്ത് പറയുമായിരുന്നു. അത്രയധിക ടച്ചിങ് ആണ് ഓരോ സീനുകളും. കുറച്ച് നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമാണ് എന്റേത്.” – ഹണി പറയുന്നു.
ഇന്റർവ്യൂ കാണാം…
Honey rose about her role in Chalakkudikkaran Changathi
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....