Interviews
നീ ദുൽഖറിന്റെ നായികയായി അഭിനയിച്ചില്ലേ ?! ഇനി എന്റെ നായികയാവണ്ട !! ആ യുവനടിയോട് മമ്മൂട്ടി അന്നങ്ങനെ പറഞ്ഞു…

ബോംബെ മാർച്ച് 12ലെ മാലയായും, ഗോഡ് ഫോർ സെയിലിലെ കമലയായും ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസായുമൊക്കെ നമുക്ക് പ്രിയങ്കരിയാണ് ജ്യോതി കൃഷ്ണ. ദുൽഖർ നായകനായി 2014ൽ പുറത്തിറങ്ങിയ ‘ഞാൻ’ എന്ന സിനിമയിൽ ‘ലക്ഷ്മിക്കുട്ടി’ എന്ന ശ്രദ്ധേയമായ വേഷവും ജ്യോതി കൃഷ്ണ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷം മമ്മൂട്ടിയെ കാണാൻ പോയ കാര്യം ഓർത്തെടുക്കുകയാണ് ജ്യോതികൃഷ്ണ.
“മമ്മൂക്കയുമായി മോശമല്ലാത്ത ഒരു കോൺടാക്ട് സൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഇത് വരെ അവസരം ലഭിച്ചിട്ടില്ല. മുൻപ് ഒരു സിനിമ വന്നിരുന്നുവെങ്കിലും ‘ലൈഫ് ഓഫ് ജോസൂട്ടി’ യുടെ ഡേറ്റുമായി ക്ലാഷ് ആവും എന്നത് കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. എനിക്കത് ഭയങ്കര വിഷമമായി.”
പിന്നീട് മമ്മൂക്കയെ കണ്ടപ്പോൾ ‘ഇക്ക എന്നെ ഒന്ന് നായികയാക്ക് ഇക്കാ…’ എന്ന് പറഞ്ഞുവെന്നും, എന്നാൽ ‘നീ ദുൽഖറിന്റെ നായികയായതല്ലേ ?! ഇനി എന്റെ നായികയാക്കില്ല’ എന്നാണ് മമ്മൂക്ക പറഞ്ഞതെന്നും ജ്യോതി കൃഷ്ണ പറഞ്ഞു.
“ഇക്ക വേണമെങ്കിൽ എന്നെ നായികയാക്കിക്കോ… ഞാൻ ചിലപ്പോ രണ്ടു കൊല്ലം കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആകും. ഇക്ക എന്നും ഇവിടെ കാണുമല്ലോ.. ” – അതിന് മറുപടിയായി താൻ ഇങ്ങനെ പറഞ്ഞുവെന്നും ജ്യോതികൃഷ്ണ പറയുന്നു.
Jyoti Krishna about Mammootty and Dulquer