News
മകൻ പ്രണയം പറഞ്ഞപ്പോൾ ഭാര്യയെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… ; ഹരീഷ് പേരടിയുടെ വാക്കുകൾ !
മകൻ പ്രണയം പറഞ്ഞപ്പോൾ ഭാര്യയെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… ; ഹരീഷ് പേരടിയുടെ വാക്കുകൾ !
ഇന്ന് മലയാള സിനിമാ പ്രേമികളെക്കാൾ ഏറെ ആരാധകരുണ്ട് നടൻ ഹരീഷ് പേരടി. സിനിമയിലും രാഷ്ട്രീയത്തിലും തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ യാതൊരു മടിയും ഹരീഷ് പേരടി കാണിക്കാറില്ല. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് നിരന്തരമായി ഹരീഷ് തന്റെ നിലപാടുകള്‍ വെളിപ്പെടുത്തുന്നത്. ഇടയ്ക്ക് തന്റെ കുടുംബവിശേഷങ്ങളും പങ്കുവെക്കാറുള്ള ഹരീഷ് കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
ഭാര്യ ബിന്ദുവും രണ്ട് ആണ്മക്കളുമുള്ള കുടുംബത്തിലേക്ക് അഞ്ചാമതായി പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. മകന് വൈകാതെ വിവാഹിതനാവുമെന്നും ഒരു മകള്‍ വരാന്‍ പോവുകയാണെന്നും ഹരീഷ് പറഞ്ഞത്. ഒപ്പം ആ സന്തോഷം ഭാര്യയുമായി പങ്കുവെച്ചത് എങ്ങനെയാണെന്നുള്ള കാര്യവും നടന് സൂചിപ്പിച്ചിരിക്കുകയാണ്.
വിഷ്ണു അവന്റെ പ്രണയം ആദ്യമായി എന്നോടും ബിന്ദുവിനോടും പറഞ്ഞപ്പോള്‍ ഞാന്‍ മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ ബിന്ദുവിനെ അകത്തേക്ക് വിളിച്ച് ഞങ്ങള്‍ കെട്ടിപിടിച്ച് പരസ്പരം ഉമ്മ വെച്ച് കരഞ്ഞു… വിഷ്ണു പേരടി ഞങ്ങളുടെ വഴി തന്നെ തിരഞ്ഞെടുത്തതില്‍ അഭിമാനം തോന്നിയ നേരം…
പിന്നെ ഞങ്ങള്‍ രണ്ട് വീട്ടുകാരും അതങ്ങ് ഏറ്റെടുത്തു. നിശ്ചയവും കല്യാണവും എല്ലാം മുറപോലെ. എന്റെ ഏറ്റവും വലിയ സന്തോഷം പെണ്കുട്ടികളില്ലാത്ത എന്നെയും ബിന്ദുവിനെയും അച്ഛാ, അമ്മേ എന്ന് വിളിക്കാന്‍ ഞങ്ങളുടെ നയനമോള് വരുന്നു എന്നതാണ്. മക്കള്‍ക്ക് അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നല്‍കുക’,… എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി പറഞ്ഞത്.
നവംബര്‍ പതിനൊന്നിനാണ് ഹരീഷ് പേരടിയുടെ മകൻ വിഷ്ണുവിന്റെ വിവാഹനിശ്ചയം. അത് സൂചിപ്പിക്കുന്ന ചിത്രവും വരന്റെയും വധുവിന്റെയും ഫോട്ടോയും ഹരീഷ് പേരടി പങ്കുവെച്ചിരുന്നു. വിവാഹവും വൈകാതെ ഉണ്ടാവുമെന്നാണ് സൂചനകൾ .
പ്രണയിച്ച് വിവാഹം കഴിച്ചതില്‍ അഭിമാനിക്കുന്നയാളാണ് താനെന്ന് മുന്‍പ് പലപ്പോഴും ഹരീഷ് പേരടി പറഞ്ഞിട്ടുണ്ട്. അതുപോലെ മകനും സ്വന്തം പങ്കാളിയെ സ്വയം കണ്ടത്തിയതിൽ സന്തോഷിക്കുന്നുണ്ട് എന്നാണ് താരം വ്യക്തമാക്കിയത്.
ഭാര്യ ബിന്ദുവിന്റെ കൂടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ ആകെ നൂറ് രൂപയേ തന്റെ കൈയ്യില്‍ ഉണ്ടായിരുന്നുള്ളുവെന്ന് നടന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അന്നത് വിവാഹ എഗ്രിമെന്റ് എഴുതാനുള്ള കാശാണ്. പിന്നീട് രണ്ടാളും ഒരുമിച്ചാണ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. ബിന്ദു കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുകയും ഞാന്‍ നാടകം കളിച്ചും വളര്‍ന്നു.
തളര്‍ന്ന് പോയേക്കാവുന്ന സാഹചര്യങ്ങളില്‍ കട്ടയ്ക്ക് കൂടെ നിന്ന് ഞാന്‍ നിന്റെ കൂടെ ഉണ്ടെന്ന് പറയുന്ന എന്റെ ധനം തന്നെയായിരുന്നു ബിന്ദുവെന്നാണ് ഹരീഷ് പറഞ്ഞത്. ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്. അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരുമെന്നും നടന് വ്യക്തമാക്കിയിരുന്നു.
എന്തായാലും താരകുടുംബത്തിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് പ്രിയപ്പെട്ടവര്‍. പുതിയൊരു കുടുംബത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന വിഷ്ണുവിനും ആശംസകള്‍ നിറയുന്നു.
about hareesh peradi
