Connect with us

മകള്‍ ഐശ്വര്യയുടെ ചിത്രത്തില്‍ നായകനായി രജനികാന്ത്; ആകാംക്ഷയോടെ ആരാധകര്‍

News

മകള്‍ ഐശ്വര്യയുടെ ചിത്രത്തില്‍ നായകനായി രജനികാന്ത്; ആകാംക്ഷയോടെ ആരാധകര്‍

മകള്‍ ഐശ്വര്യയുടെ ചിത്രത്തില്‍ നായകനായി രജനികാന്ത്; ആകാംക്ഷയോടെ ആരാധകര്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഐശ്വര്യ രജനികാന്ത്. സംവിധായിക എന്ന നിലയിലും സ്റ്റൈല്‍ മന്നന്റെ മകള്‍ എന്ന നിലയിലും ധനുഷിന്റെ ഭാര്യ എന്ന നിലയിലുമെല്ലാം ഐശ്വര്യ എല്ലാവരും പ്രിയങ്കരിയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്.

ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായി അച്ഛന്‍, രജനികാന്ത് നായകന്‍ എത്തുന്നുവെന്നാണ് വിവരം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ പൂര്‍ത്തിയാക്കിയശേഷം രജനികാന്ത് ഐശ്വര്യയുടെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. രജനി നായകനായി അഭിനയിച്ച ദര്‍ബാര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് ഐശ്വര്യയുടെ ചിത്രം നിര്‍മ്മിക്കുന്നത്.

ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്. ധനുഷിനെ നായകനാക്കി ത്രീ എന്ന ചിത്രം ആണ് ഐശ്വര്യയുടെ ആദ്യ സംവിധാന ചിത്രം. രജനിയുടെ ഇളയ മകളായ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടയാന്‍ എന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി അഭിനയിച്ചിരുന്നു. ഡോണ്‍ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ സംവിധായകന്‍ സിബി ചക്രവര്‍ത്തിയുടെ സിനിമയിലും രജനികാന്ത് അഭിനയിക്കുന്നുണ്ട്.

അതേസമയം അടുത്തിടെ ധനുഷും ഐശ്വര്യയും വിവാഹബന്ധം വേര്‍പ്പെടുത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതിന് ശേഷം ഇരുവരും ജീവിതത്തില്‍ വീണ്ടും ഒരുമിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരെയും ഒരുമിക്കാന്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ശ്രമം നടത്തിയത് വിജയം കണ്ടെന്നും വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും ഇരുവരും പിന്മാറിയെന്നുമൊക്കെയാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരങ്ങള്‍ ഇതുവരെയും ഔദ്യോഗികമായി ഈ വിവരത്തോട് പ്രതികരിച്ചിട്ടില്ല.

More in News

Trending