Connect with us

തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റൂ; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

Actor

നിവിന്‍ പോളി നായകനായി കുറച്ച് ദിവസം മുമ്പ് പുറത്തെത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. പിന്നാലെ സിനിമയ്ക്ക് എതിരായ കോപ്പിയടി ആരോപണം വലിയ ചര്‍ച്ചയായിരുന്നു. ഇ്പപോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്ക് പിന്തുണയുമായാണ് ഹരീഷ് രംഗത്തെത്തിയത്.

നിഷാദ് ചെയ്തത് വളരെ ശരിയായ കാര്യമാണ് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റു എന്നും അദ്ദേഹം പറഞ്ഞു.

നിഷാദ് കോയ ചെയ്തത് വളരെ മോശമായ കാര്യമല്ല ..അത് വളരെ ശരിയായ ഒരു കാര്യമാണ്..തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റു..

ഇറങ്ങിയ സിനിമയുടെ കഥയും അതുതന്നെ എന്ന് പോസ്റ്റ് വായിച്ച് സിനിമ കണ്ടവര്‍ പറയുന്നു…ആരുടെയോക്കയോ നിര്‍ബന്ധം കൊണ്ട് പിന്‍വലിച്ചാലും ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ…ശരികളില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്.. Nishad koya from truth- ഹരീഷ് പേരടി കുറിച്ചു.

നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ ചിത്രത്തിന്റെ റിലീസിന് തലേദിവസമാണ് കഥ പ്രവചിക്കാം എന്ന് പറഞ്ഞുകൊണ്ട് നിഷാദ് കോയ ഒരു പോസ്റ്റിട്ടത്.

താന്‍ തിരക്കഥ എഴുതിയ ഇന്‍ഡോ പാക് എന്ന കഥയ അടിച്ചുമാറ്റിയതാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2021ല്‍ ജയസൂര്യയെ നായകനാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ് നിഷാദ് ഉന്നയിച്ച ആരോപണം.

Continue Reading
You may also like...

More in Actor

Trending