Interviews
“ബാഹുബലിയിലെ ഗ്രാഫിക്സ് സീരിയലിൽ പറ്റുമോ ?ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത് “- ഗായത്രി അരുൺ
“ബാഹുബലിയിലെ ഗ്രാഫിക്സ് സീരിയലിൽ പറ്റുമോ ?ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത് “- ഗായത്രി അരുൺ
By
“ബാഹുബലിയിലെ ഗ്രാഫിക്സ് സീരിയലിൽ പറ്റുമോ ?ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത് “- ഗായത്രി അരുൺ
അഞ്ചു വർഷമാണ് പരസ്പരം സീരിയൽ മലയാള ടെലിവിഷനിൽ നിറഞ്ഞു നിന്നത്. ദീപ്തി ഐ പി എസും , സൂരജേട്ടനും ഇപ്പോളും മലയാളികൾക്ക് പ്രിയമാണ്. എങ്കിലും സീരിയലിന്റെ ക്ലൈമാക്സ് രംഗം ഏറെ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. പ്രത്യേകതരം ബോംബ് പൊട്ടി നായകനും നായികയും മരിക്കുന്നതും ഗ്രാഫിക്സ് ഉപയോഗിച്ചുള്ള ഷൂട്ടിങ്ങുകളുമൊക്കെ ആളുകൾ ട്രോളി. ഇതൊന്നും വ്യക്തിപരമായി തോന്നിയില്ലെങ്കിലും ചിലതൊക്കെ വേദനിപ്പിച്ചെന്നു ദീപ്തിയായി വേഷമിട്ട ഗായത്രി അരുൺ പറയുന്നു.
” ചില പരിഹാസങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഈ സീരിയലിലെ ചില സീനുകളില്‍ പിറകില്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ഓരോ സ്ഥലങ്ങളും മറ്റും കാണിക്കുന്നതെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിന്റെ ടെക്‌നിക്കാലിറ്റിയെ പറ്റി ഒന്നും അറിയാത്ത ആള്‍ക്കാര്‍ ആണ് ഇത് പ്രചരിപ്പിക്കുന്നത്. ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത്. ശരിക്കും അതിനകത്ത് എന്റെ കൺസെപ്റ്റ് ഒന്നും തന്നെ ഇല്ല. ഞാന്‍ അഭിനയിക്കുന്നേയുള്ളൂ. ”
“അതിലെ ഗ്രാഫിക് സീക്വന്‍സ് എല്ലാം ഗ്രീന്‍ മാറ്റില്‍ ചെയ്യുന്നതാണ്. ഈ ഗ്രീന്‍ മാറ്റ് എന്താണെന്നോ അതെങ്ങനെ ഗ്രാഫിക്‌സ് ചെയ്യുന്നു എന്നോ അറിയാത്ത ആളുകളാണ് ഇതിനെ ട്രോള്‍ ആയിട്ട് ഇറക്കുന്നത്. പുറകില്‍ കര്‍ട്ടന്‍ വച്ച് ചെയ്യുന്നതാണെന്ന് പറഞ്ഞ് പരത്തുന്നത്. പിന്നെ സീരിയലിന് അതിന്റേതായ ലിമിറ്റേഷന്‍സ് ഉണ്ട്. ബാഹുബലി സിനിമയില്‍ ഗ്രീന്‍ മാറ്റ് ചെയ്ത പോലെ ഒരിക്കലും പരസ്പരം സീരിയലില്‍ ചെയ്യാന്‍ പറ്റില്ല. കോടികളുടെ വ്യത്യാസമാണ് രണ്ടും തമ്മില്‍ ഉള്ളത്. ഒരു ദിവസം രണ്ട് എപ്പിസോഡുകളാണ് ഷൂട്ട് ചെയ്യേണ്ടത്. സമയത്തിന്റെ, ടെക്‌നിക്കല്‍ ഫിനിഷിന്റെ, ഫണ്ടിന്റെ ഒക്കെ ലിമിറ്റേഷന്‍സ് ഉണ്ട്. അപ്പൊൾ ഒരിക്കലും ഇത്രയധികം പെര്‍ഫക്ഷന്‍ ഒരു മെഗാ സീരിയലില്‍ പ്രതീക്ഷിക്കരുത്.” ഗായത്രി പറയുന്നു.
gayathri arun about parasparam serial climax
