Connect with us

ഒന്നല്ല ഒരുപാടുപേര്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു ; നമ്മളെ ബാധിക്കാത്ത കാര്യമാണെങ്കില്‍ അതേക്കുറിച്ച് ചോദിക്കാതിരിക്കുക ; ഗായത്രി അരുൺ

Movies

ഒന്നല്ല ഒരുപാടുപേര്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു ; നമ്മളെ ബാധിക്കാത്ത കാര്യമാണെങ്കില്‍ അതേക്കുറിച്ച് ചോദിക്കാതിരിക്കുക ; ഗായത്രി അരുൺ

ഒന്നല്ല ഒരുപാടുപേര്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു ; നമ്മളെ ബാധിക്കാത്ത കാര്യമാണെങ്കില്‍ അതേക്കുറിച്ച് ചോദിക്കാതിരിക്കുക ; ഗായത്രി അരുൺ

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ആരും മറക്കില്ല. അത്രയ്ക്ക് ജനശ്രദ്ധ പിടിച്ചുപറ്റിയ ആ കഥാപാത്രം ചെയ്തത് നടി ഗായത്രി അരുൺ ആയിരുന്നു. ഗായത്രിയുടെ കരിയർ ബ്രേക്കിങ് എന്ന് തന്നെ പറയാവുന്ന ഈ സീരിയലിനു ശേഷം ബിഗ്സ്‌ക്രീനിലേക്കും ഗായത്രിയ്ക്ക് നിരവധി അവസരങ്ങൾ വന്നു. പോലീസുകാരിയുടെ വേഷം മനോഹരമായി അവതരിപ്പിച്ച നടി പിന്നീട് സിനിമയിലേക്കും ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. മകൾ കല്ലുവുമൊന്നിച്ചാണ് താരം എത്തുന്നത്.

ഞാന്‍ മോട്ടിവേഷന്‍ ബുക്ക്‌സ് വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റഡാവുന്ന ആളല്ല ഞാന്‍. എന്തെങ്കിലും ഇഷ്യൂ വന്നാല്‍ നമ്മള്‍ സ്വയം അതേക്കുറിച്ച് മനസിലാക്കി പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്ന് ഗായത്രി പറയുന്നു. വിവാഹത്തിന് മുമ്പ് റിലേഷൻഷിപ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി ഒരാളോട് ഇഷ്ടം തോന്നിയത് അരുണിനോടാണ്. അദ്ദേഹത്തെ തന്നെയാണ് കല്യാണം കഴിച്ചതെന്നുമായിരുന്നു ഗായത്രി പറഞ്ഞത്. പ്രണയവിവാഹത്തെക്കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ഗായത്രിയുടെ തുറന്നുപറച്ചില്‍ മുന്‍പ് വൈറലായിരുന്നു.

കല്ലുവിനൊരു കൂടപ്പിറപ്പ് വേണ്ടേയെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഒന്നല്ല ഒരുപാടുപേര്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മറ്റൊരാളുടെ പേഴ്‌സണല്‍ കാര്യത്തെക്കുറിച്ച് എന്തിനാണ് ചോദിക്കുന്നത്. എല്ലാവരും പ്രൈവസി ആഗ്രഹിക്കുന്ന ആള്‍ക്കാരല്ലേ, ഞങ്ങള്‍ മൂന്നുപേരും നല്ല സന്തോഷത്തോടെയാണ് കഴിയുന്നത്. നമ്മളെ ബാധിക്കാത്ത കാര്യമാണെങ്കില്‍ അതേക്കുറിച്ച് ചോദിക്കാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളതെന്നും ഗായത്രി വ്യക്തമാക്കിയിരുന്നു.

അമ്മയും മകളും തമ്മില്‍ പല കാര്യത്തിനും വഴക്ക് കൂടാറുണ്ട്. കല്ലുവിന് ഭക്ഷണം കഴിക്കാന്‍ വല്ലാത്ത മടിയുണ്ട്. അതിനൊക്കെ സ്ഥിരം വഴക്കാണ്. എന്നാല്‍ അമ്മ സോറിയെന്ന പറഞ്ഞ് വന്ന് ആദ്യം പ്രശ്‌നം അവസാനിപ്പിക്കുന്നതും അവളാണ് എന്നും ചോദ്യത്തിന് മറുപടിയായി ഇരുവരും പറയുന്നു. അമ്മയ്ക്കും മകൾക്കും ആശംസകൾ നേർന്ന് നിരവധി കമന്റുകളാണ് വരുന്നത്.

More in Movies

Trending

Recent

To Top